
ദില്ലി:ലഹരി മാഫിയകൾക്കെതിരെ കർശന നടപടി വേണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് സുപ്രിം കോടതി.ലഹരി വിൽപനയ്ക്ക് പിന്നിലെ യഥാർത്ഥ കരങ്ങളെ കണ്ടെത്തുന്നില്ലെന്നും വൻകിടക്കാർ നിയമത്തിന് പുറത്ത് നിൽക്കുകയാണെന്നും കോടതി നീരീക്ഷിച്ചു. ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചനേറ താണ് നീരീക്ഷണം. ഇത്തരം കേസുകളിൽ പിടിയിലാകുന്നത് ചെറുകിടക്കാർ മാത്രമാണ്. മുഴുവനായി ലഹരി ശൃംഖലയെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഇതിന് സംസ്ഥാനങ്ങൾ ഇതിന് അതീവ പ്രാധാന്യം നൽകണമെന്നും കോടതി നീരീക്ഷിച്ചു. രാജ്യത്തിന്റെ അതിർത്തി മേഖലകളിൽ അടക്കം ലഹരിക്കടത്ത് കൂടുകയാണ്. ഇതിന് തടയിടാനാകണമെന്നും കോടതി പറഞ്ഞു. എൻഡിപിഎസ് ആക്ട് പ്രകാരം പിടികൂടുന്ന ലഹരി വസ്തുവിന്റെ രാസപരിശോധന സംബന്ധിച്ച് വിവധ ഹൈക്കോടതികളിൽ നിന്ന് വൃത്യസ്ത ഉത്തരവുകളാണ് നിലവിലുള്ളത്. രാസപരിശോധന ഫലം ഇല്ലാത്തതിനാൽ പല കോടതികളും ജാമ്യം നിഷേധിക്കുന്ന സാഹചര്യമുണ്ട്. ഈക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേരളത്തിൽ നിന്നടക്കം ലഹരികേസുകളിൽ പ്രതികളായവർ നൽകിയ എട്ട് ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതി നീരിക്ഷണം .
കുറ്റപത്രത്തിനൊപ്പം രാസപരിശോധന ഫലം ആവശ്യമാണോ എന്നതിനെ സംബന്ധിച്ച് പഠിക്കാൻ പ്രത്യേക സമിതിയെ വെക്കുമെന്നും കോടതി വ്യക്തമാക്കി. ഈ വിഷയത്തിലെ നിയമപ്രശ്നങ്ങൾ വിശദമായി പരിശോധിക്കുമെന്നും കോടതി അറിയിച്ചു. കോടതിയെ സമീപിച്ച് ജാമ്യം കിട്ടാത്ത പ്രതികൾക്ക് കേസിൽ തീർപ്പ് കൽപിക്കുന്നത് വരെ ഇടക്കാല ജാമ്യം നൽകാനും സുപ്രീം കോടതി ഉത്തരവിട്ടു. കേരളത്തിൽ നിന്നും എറണാകുളത്തെ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് ലഹരികേസിലെ പ്രതി ഷമീറാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹർജിക്കാരാനായി അഭിഭാഷകൻ ശ്രീറാം പ്രക്കാട്ട് ഹാജരായി. ഹരിയാന, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ നിന്നും സമാനഹർജികൾ എത്തിയിരുന്നു.
സംസ്ഥാനത്ത് ലഹരി വിമുക്തി പദ്ധതി താളം തെറ്റുന്നു; ഫലപ്രാപ്തി 30% മാത്രം, പുനരധിവാസവും ഫലപ്രദമല്ല
മയക്കുമരുന്നിന്റെ നീരാളിക്കൈകളിൽ പെട്ട് പുനരധിവാസ കേന്ദ്രങ്ങളിലെത്തുന്നവരിൽ 70 % പേരും വീണ്ടും ലഹരിയുടെ ലോകത്തേക്ക് തിരികെ ചെല്ലുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.ചികിത്സ കഴിഞ്ഞെത്തുന്നവരെ മുൻവിധിയില്ലാതെ ഉൾകൊള്ളാനും അവർക്ക് അഭിമാനത്തോടെ ജീവിക്കാൻ അവസരമൊരുക്കാനും നമുക്ക് കഴിയുന്നില്ല.ചെറുപ്രായത്തിൽ മാരക മയക്കുമരുന്നിന് അടിമയായെങ്കിലും കഠിന പ്രയത്നത്തോടെ തിരികെ കയറി മാതൃകയായി ജീവിക്കുന്ന ചിലരും നമുക്കിടയിലുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam