ലൂഡോ കളിക്കുന്നതിനിടെ വിഴുങ്ങിയ പ്ലാസ്റ്റിക് കരു ശ്വാസകോശത്തിൽ കുടുങ്ങി എട്ടുവയസുകാരിക്ക് ദാരുണാന്ത്യം

Published : Feb 22, 2026, 08:59 PM IST
Girl Death

Synopsis

സഹോദരങ്ങൾക്കൊപ്പം ബോർഡ് ഗെയിം കളിക്കുന്നതിനിടെ ലൂഡോ കോയിൻ വിഴുങ്ങി ശ്വാസംമുട്ടി ഗുരുതരാവസ്ഥയിലായ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മംഗളൂരു: സഹോദരങ്ങൾക്കൊപ്പം ലൂഡോ കളിക്കുന്നതിനിടെ കോയിൻ വിഴുങ്ങി എട്ടുവയസുകാരിക്ക് ദാരുണാന്ത്യം. മംഗളൂരുവിലെ തൊക്കോട്ടിന് സമീപം കോല്യയിൽ ശനിയാഴ്ചയാണ് സംഭവം. കാസർഗോഡ് ജില്ലയിലെ മധൂർ ഉളിയത്തടുക്ക സ്വദേശികളായ രാജേഷ് ഗട്ടിയുടെയും രാജേശ്വരിയുടെയും രണ്ടാമത്തെ മകൾ തനുഷ്ക (8) ആണ് മരിച്ചത്. സഹോദരങ്ങൾക്കൊപ്പം ബോർഡ് ഗെയിം കളിക്കുന്നതിനിടെ ലൂഡോ കോയിൻ വിഴുങ്ങി ശ്വാസംമുട്ടി ഗുരുതരാവസ്ഥയിലായ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തനുഷ്കയുടെ അമ്മ രാജേശ്വരി ഉള്ളാളിലെ ഒരു സ്കൂളിൽ അധ്യാപികയാണ്. ജോലിക്ക് പോകാനുള്ള സൗകര്യത്തിനായി കുടുംബം കോല്യയിലെ ഒരു വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് സ്കൂൾ അവധിയായതിനാൽ തനുഷ്ക സഹോദരങ്ങൾക്കൊപ്പം വീട്ടിലിരുന്ന് ലൂഡോ കളിക്കുകയായിരുന്നു.

കളിക്കുന്നതിനിടെ ലൂഡോയിലെ കോൺ ആകൃതിയിലുള്ള പ്ലാസ്റ്റിക് കരു തനുഷ്ക അബദ്ധത്തിൽ വിഴുങ്ങുകയായിരുന്നു. ഇതോടെ കുട്ടിക്ക് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. പരിഭ്രാന്തിയിലായ അമ്മ അയൽവാസികളുടെ സഹായത്തോടെ ഉടൻതന്നെ കുട്ടിയെ തൊക്കോട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടെനിന്ന് വിദഗ്ധ ചികിത്സയ്ക്കായി ദേരളക്കട്ടയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ തനുഷ്ക മരണത്തിന് കീഴടങ്ങിയിരുന്നു. ആശുപത്രിയിലെത്തിയപ്പോൾ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തപ്പോൾ ശ്വാസകോശത്തിൽ കുടുങ്ങിയ നിലയിൽ പ്ലാസ്റ്റിക് കരു കണ്ടെത്തിയിട്ടുണ്ട്. തൊക്കോട്ടിലെ സെൻ്റ് സെബാസ്റ്റ്യൻ ഹൈസ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു തനുഷ്ക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം   

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവാഹ മേളം ഉയരേണ്ട വീട്ടിൽ ചിതയൊരുക്കേണ്ട അവസ്ഥ, വിവാഹത്തിന് മണിക്കൂറുകൾക്ക് ജീവനൊടുക്കി സഹോദരിമാർ
മുഖ്യമന്ത്രി എംകെ സ്റ്റാലിന് മുന്നിൽ പ്രത്യേക ആവശ്യവുമായി മുസ്ലിം ലീഗ്; 'തമിഴ്‌നാട്ടിൽ 16 സീറ്റുകൾ വിവിധ മുസ്ലിം സംഘടനകൾക്ക് നൽകണം'