ജൂലൈ 1 മുതൽ തത്കാൽ ടിക്കറ്റ് ബുക്കിം​ഗിൽ നിയന്ത്രണങ്ങൾ വരുന്നു; ആധാര്‍ ലിങ്ക് ചെയ്ത മൊബൈൽ നമ്പര്‍ നിര്‍ബന്ധം, വിശദാംശങ്ങളിവയാണ്

Published : Jun 11, 2025, 10:12 PM ISTUpdated : Jun 11, 2025, 10:29 PM IST
Train

Synopsis

ജൂലൈ മുതൽ ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി നൽകിയാലേ ടിക്കറ്റ് ബുക്കിംഗ് സാധ്യമാകൂ. ‌

ദില്ലി: ട്രെയിനുകളിലെ തത്കാൽ ടിക്കറ്റ് ബുക്കിംഗിൽ നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ. ജൂലൈ 1 മുതൽ ആധാർലിങ്ക് ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് മാത്രമേ ഐആ‍ർസിടിസി ആപ്പിലും വെബ്സൈറ്റിലും ടിക്കറ്റ് ബുക്കിംഗ് ചെയ്യാനാകൂ. ജൂലൈ മുതൽ ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി നൽകിയാലേ ടിക്കറ്റ് ബുക്കിംഗ് സാധ്യമാകൂ. ‌

ജൂലൈ 15 മുതൽ ഏജന്റുമാർ വഴി ബുക്ക് ചെയ്യുമ്പോഴും ഒടിപി നൽകിയാൽ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ. ഏജന്റുമാർക്ക് ആദ്യ 30 മിനിറ്റ് തത്കാൽ ബുക്കിംഗിന് നിയന്ത്രണം ഏർപ്പെടുത്തും. എസി നോൺ എസി കോച്ചുകൾക്ക് ഈ നിയന്ത്രണം ബാധകമാക്കും. എസി കോച്ചുകളിൽ രാവിലെ പത്ത് മുതൽ പത്തര വരെയും നോൺ എസി കോച്ചുകളിൽ പതിനൊന്ന് മുതൽ പതിനൊന്നര വരെയുമാകും നിയന്ത്രണം. യഥാർത്ഥ ഉപഭോക്താക്കൾക്ക് ഗുണം ലഭിക്കാനും സുതാര്യത ഉറപ്പാക്കാനുമാണ് നടപടിയെന്ന് റെയിൽവേ അറിയിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'