
വിജയവാഡ: തെലങ്കാനയിൽ സ്വകാര്യബസ് ലോറിയിലേക്ക് ഇടിച്ചുകയറി ആറുപേർ മരിച്ചു. മരിച്ചവരിൽ അഞ്ചുപേർ സ്ത്രീകളാണ്. അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെലങ്കാനയിലെ സൂര്യാപേട്ടിൽ ബുധനാഴ്ച പുലർച്ചെ 4.30-ഓടെയാണ് അപകടമുണ്ടായത്. ഹൈദരാബാദിൽനിന്ന് ആന്ധ്രപ്രദേശിലെ എലുരുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ 42 യാത്രക്കാരുണ്ടായിരുന്നു.
റോഡിലെ ഡിവൈഡറിൽ ഇടിച്ചുനിന്ന ലോറിക്ക് പിറകിലേക്ക് ബസ് ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമികവിവരം. അപകടത്തിന് പിന്നാലെ പരിക്കേറ്റവരെയെല്ലാം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അനുശോചനമറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam