
കണ്ണൂർ: കണ്ണൂർ പാറക്കണ്ടി ബിവറേജസ് ഔട്ട് ലെറ്റിൽ മോഷണം. ഔട്ട്ലെറ്റിന്‍റെ പൂട്ടുകള്‍ തകർത്തതാണ് കവര്‍ച്ച നടത്തിയത്. ഔട്ട്ലെറ്റിന്‍റെ ഷട്ടറിന്‍റെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ബിവറേജസ് ഔട്ട്ലെറ്റിനു പുറമേ രണ്ട് കടകളുടെ പൂട്ടുകളും പൊളിച്ച നിലയിലാണ്. പുലർച്ചെ 2.30 ഓടെയാണ് മോഷണം നടന്നതെന്നാണ് പൊലീസ് പറയുന്നത്. മുഖം മൂടിയ രണ്ടുപേരാണ് ഔട്ടലെറ്റില്‍ കയറി മദ്യക്കുപ്പികൾ മോഷ്ടിച്ചത്. മോഷ്ടാക്കൾ കയറിയ ഒരു കടയില്‍ നിന്ന് പണം നഷ്ടമായിട്ടുണ്ടെന്ന് കടയുടമ പറഞ്ഞു.