ദില്ലി കലാപഗൂഢാലോചന കേസിൽ തുറന്ന കോടതിയിൽ വാദമില്ല, ഉമർ ഖാലിദിന്റെ പുനഃപരിശോധനാ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

Published : Apr 16, 2026, 08:17 AM IST
 umar khalid

Synopsis

ജസ്റ്റിസുമാരായ അരവിന്ദ് കുമാറിന്റെയും എൻ വി അഞ്ജരിയയുടെയും ചേമ്പറിലാണ് വാദം കേൾക്കുക.

ദില്ലി : ദില്ലി കലാപഗൂഢാലോചന കേസിൽ തുറന്ന കോടതിയിൽ വാദമില്ല. കേസിലെ പ്രതിയായ ഉമർ ഖാലിദ് ജാമ്യം നിഷേധിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ നൽകിയ പുനഃപരിശോധനാ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസുമാരായ അരവിന്ദ് കുമാറിന്റെയും എൻ വി അഞ്ജരിയയുടെയും ചേമ്പറിലാണ് വാദം കേൾക്കുക. ജാമ്യം നിഷേധിച്ച ജനുവരി 5ലെ സുപ്രീംകോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നാണ് ആവിശ്യം. 2020-ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിൽ യു.എ.പി.എ ചുമത്തപ്പെട്ടാണ് ഉമർ ഖാലിദ് ജയിലിൽ കഴിയുന്നത്. വിചാരണാ തടവുകാരനായി ജയിലിൽ തുടരുന്ന ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ നേരത്തെ പലതവണ കീഴ്കോടതികളും ഹൈക്കോടതിയും തള്ളിയിരുന്നു. ജനുവരിയിൽ സുപ്രീം കോടതിയും ജാമ്യം നിഷേധിച്ചതോടെയാണ് ഇപ്പോൾ പുനഃപരിശോധനാ ഹർജിയുമായി അദ്ദേഹം പരമോന്നത കോടതിയെ സമീപിച്ചിരിക്കുന്നത്.  

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പക്ഷാഘാതം ബാധിച്ച് കിടപ്പിലായിരുന്ന അമ്മയെ കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ടു കൊന്നു; മകൻ അറസ്റ്റിൽ
വനിതാ സംവരണ ബില്ലിൽ ലോക്സഭയിൽ ഇന്നും നാളെയും നിർണായക ചർച്ച; ലോക്സഭ സീറ്റുകൾ 850 ആയി ഉയർത്താനുള്ള നീക്കം ഒന്നിച്ച് എതിർക്കാൻ പ്രതിപക്ഷം