
ലക്ക്നൗ: ഹരിയാനയില്‍ നിന്ന് ബിഹാറിലേക്ക് ട്രക്കില്‍ കടത്തുകയായിരുന്ന മദ്യം പിടികൂടിയതായി പൊലീസ്. 60 ലക്ഷം രൂപ വിലമതിക്കുന്ന മദ്യമാണ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മദ്യം കടത്തുന്ന ട്രക്ക് പിടികൂടിയത്. ഹരിയാനയില്‍ നിന്ന് മദ്യം കടത്തുന്ന ഒരു ട്രക്ക് ഗൊരഖ്പൂര്‍ വഴി ബീഹാറിലേക്ക് പോകുന്നു എന്നായിരുന്നു രഹസ്യ വിവരം എന്ന് പൊലീസ് സൂപ്രണ്ട് ജി ഇളമരന്‍ പറഞ്ഞു.
പട്രോളിങ്ങിനിടെ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഘം മത്ലുപൂരിന് സമീപത്തെ ദേശീയ പാതയില്‍ ഒരു ചെക്ക്പോസ്റ്റ് സ്ഥാപിച്ച് പരിശോധന ആരംഭിച്ചു. വിവരം അനുസരിച്ച് ഗാസിയാപൂര്‍ ഭാഗത്ത് നിന്ന് ഒരു ട്രക്ക് വന്നു. പൊലീസിനെ കണ്ടതും ഡ്രൈവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പക്ഷേ ഇയാളെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഹരിയാന സ്വദേശി മനോജ് എന്നയാളാണ് ട്രക്ക് ഓഡിച്ചിരന്നത്. 6,672 ലിറ്റര്‍ മദ്യമാണ് ട്രക്കില്‍ നിന്ന് പിടിച്ചെടുത്തത്. നിലക്കടല ചാക്കുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കുപ്പികള്‍. പല തവണ ബിഹാറിലേക്ക് മദ്യം കടത്തിയതായി മനോജ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇതിന് പിന്നില്‍ വലിയ കള്ളക്കടത്ത് ശ്യംഖലയുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
Read More:അമിത വേഗത്തില്‍ പാഞ്ഞുവന്ന ട്രക്ക് ബൈക്കില്‍ കയറിയിറങ്ങി, നവദമ്പതികള്‍ക്ക് ദാരുണാന്ത്യം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം