
ഭോപ്പാൽ: മധ്യപ്രദേശിലെ ജാബുവയിൽ സിമന്റ് നിറച്ച ട്രെയിലർ ട്രക്ക് വാനിന് മുകളിലേക്ക് മറിഞ്ഞ് 9 പേർ മരിച്ചു. രണ്ട് പേർ പരിക്കുകളുമായി ചികിത്സയിൽ കഴിയുകയാണന്നും പൊലീസ് അറിയിച്ചു. മരിച്ചവരെല്ലാം ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോൾ പുലർച്ചെ 2.30 ഓടെയാണ് അപകടമുണ്ടായത്.
മേഘ്‌നഗർ തഹസിലിന് അടിയിലുള്ള സഞ്ജലി റെയിൽവേ ക്രോസിംഗിന് സമീപമുള്ള താൽക്കാലിക റോഡിലൂടെ സഞ്ചരിക്കുകയായിരുന്നു വാൻ. നിർമ്മാണത്തിലിരിക്കുന്ന റെയിൽ ഓവർ-ബ്രിഡ്ജ് (ആർഒബി) കടക്കുമ്പോൾ ട്രക്ക് നിയന്ത്രണം തെറ്റി വാനിലേക്ക് മറിയുകയായിരുന്നുവെന്ന് ജാബുവ പൊലീസ് സൂപ്രണ്ട് പദ്മവിലോചൻ ശുക്ല പിടിഐയോട് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam