അന്തർസംസ്ഥാന ബസിൽ ലഹരി ഗുളികകൾ കടത്തുന്നതിനിടെ പിടിയിലായ യുവാവിന് പത്ത് വർഷം കഠിന തടവും പിഴയും

Published : Jul 10, 2025, 01:54 PM IST
Drug smuggling arrest

Synopsis

32 സ്പാസ്മോ പ്രോക്സിവോൺ പ്ലസ് ഗുളികകളും, 36 നൈട്രാസെപ്പാം ഗുളികകളുമായാണ് യുവാവ് പിടിയിലായത്

കോഴിക്കോട്: മയക്കുമരുന്ന് ഗുളികകൾ ബസിൽ കടത്തിക്കൊണ്ട് വന്ന സംഭവത്തിൽ യുവാവിന് ശിക്ഷ വിധിച്ചു. പ്രതി പത്ത് വർഷം കഠിന തടവ് അനുഭവിക്കുന്നതിന് പുറമെ ഒരു ലക്ഷം രൂപ പിഴയും അടയ്ക്കണം. ആറ് വർഷം മുമ്പ് നടന്ന സംഭവത്തിൽ കൊയിലാണ്ടി സ്വദേശി പി സഫറുദ്ദിനെതിരെയാണ് (35) വടകര അഡീഷണൽ ഡിസ്‌ട്രിക്‌ട് സെഷൻസ് ജഡ്ജ് വിധി പറഞ്ഞത്.

2018 ഡിസംബർ 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേരള - കർണാടക അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസിൽ വരുമ്പോഴായിരുന്നു സഫറുദ്ദിൻ പിടിയിലാവുന്നത്. 32 സ്പാസ്മോ പ്രോക്സിവോൺ പ്ലസ് ഗുളികകളും, 36 നൈട്രാസെപ്പാം ഗുളികകളും അപ്പോൾ കൈവശമുണ്ടായിരുന്നു. അന്നത്തെ കൂത്തുപറമ്പ് എക്സൈസ് ഇൻസ്‌പെക്ടർ പ്രമോദ്.കെ.പി യുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പിന്നീട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ രാഗേഷ് ടി കേസിന്റെ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചു. വാദം പൂർത്തിയാക്കിയ വടകര അഡീഷണൽ ഡിസ്‌ട്രിക്‌ട് സെഷൻസ് ജഡ്ജ് ബിജു വി.ജി യാണ് പ്രതിക്കുള്ള ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. വി.കെ. ജോർജ് കോടതിയിൽ ഹാജരായി.

PREV
Read more Articles on
click me!

Recommended Stories

അഞ്ച് വയസ്സുകാരനെ പുലി കടിച്ചു കൊന്നു; മൃതദേഹം കണ്ടെടുത്തത് തേയിലതോട്ടത്തിൽ നിന്ന്, സംഭവം തമിഴ്നാട്ടിലെ വാൽപ്പാറയിൽ
'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം