വിൽപ്പനയ്ക്കായി മയക്കുമരുന്ന് കയ്യില്‍ വെച്ചു, യുവാവിന് 11 വർഷം തടവും പിഴയും വിധിച്ച് കോടതി

Published : May 30, 2025, 04:22 PM IST
വിൽപ്പനയ്ക്കായി മയക്കുമരുന്ന് കയ്യില്‍ വെച്ചു, യുവാവിന് 11 വർഷം തടവും പിഴയും വിധിച്ച് കോടതി

Synopsis

മണ്ണഞ്ചേരി പൊലീസ് സബ് ഇൻസ്പെക്ടർ റെജി രാജാണ്  മണ്ണഞ്ചേരി സ്വദേശി അതുൽ രാജ് (26) നെതിരെ കേസെടുത്തത്.

ആലപ്പുഴ: മയക്കുമരുന്ന് കേസിൽ യുവാവിന് 11 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. 2023 നവംബര്‍ 21 ന്  മണ്ണഞ്ചേരി കാവുങ്കൽ ഹംസക്കവല ഭാഗത്ത് മെറ്റാഫിത്താമിൻ, കഞ്ചാവ്, നൈട്രോ സെപ്പാം ഗുളികൾ എന്നിവ വിൽപ്പനയ്ക്കായി കൈവശം വെച്ചതിനാണ് യുവാവിനെതിരെ പൊലീസ് കേസെടുത്തത്.

മണ്ണഞ്ചേരി പൊലീസ് സബ് ഇൻസ്പെക്ടർ റെജി രാജാണ്  മണ്ണഞ്ചേരി സ്വദേശി അതുൽ രാജ് (26) നെതിരെ കേസെടുത്തത്. കേസില്‍  ആലപ്പുഴ അഡീഷണൽ ജില്ലാ ജഡ്ജി എസ് ഭാരതിയാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന്  വേണ്ടി അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ എസ് എ  ശ്രീമോൻ, അഡ്വക്കേറ്റുമാരായ നാരയണൻ ജി  അശോക് നായർ, ദീപ്തി എസ് കേശവ് എന്നിവർ ഹാജരായി.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം