
കോട്ടയം: വാഹന പരിശോധനയ്ക്കിടെ പൊൻകുന്നം എസ്ഐക്ക് നേരെ ആക്രമണം. ഇന്നലെ രാത്രി എട്ടരയോടെ പൊൻകുന്നം പൈകയിൽ വെച്ചാണ് എസ്ഐ രാജേഷ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ പൈക നിരപ്പേൽ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. വാഹന അപകടം നടന്നതിനെ തുടർന്ന് സ്ഥലത്തെത്തിയതായിരുന്നു പൊലീസ് സംഘം. വാഹനം ഒതുക്കാൻ ആവശ്യപെട്ടപ്പോൾ ശശിധരൻ ആക്രമിക്കുകയായിരുന്നെന്ന് എസ്ഐ രാജേഷ് പ്രതികരിച്ചു.
നവമാധ്യമങ്ങള്‍ വഴി മതസ്പർധ പ്രചരണം, ഉടൻ അറസ്റ്റിന് നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് നവമാധ്യമങ്ങള്‍ വഴി മതസ്പർധ (religious hatred)വളർത്തുന്ന പോസ്റ്റുകളുടെ പ്രചരണം കൂടുന്നതായി പൊലീസ്(police). ഇത്തരം പ്രചരണം നടത്തുന്നവരെ ഉടൻ അറസ്റ്റ് ചെയ്യാൻ ഡിജിപി (dgp) ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. ഒരു മാസത്തിനിടെ 144 കേസുകളാണ് ഈ രീതിയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത്.
ആലപ്പുഴയിൽ ആർഎസ്എസ്- എസ്ഡിപിഐ നേതാക്കളുടെ കൊലപാതകത്തിന് ശേഷമാണ് നവമാധ്യമങ്ങൾ വഴി മതസ്പർധ വളർത്തുന്ന പോസ്റ്റുകള്‍ വ്യാപകമായി പ്രചരിച്ചു തുടങ്ങിയത്. സമൂഹത്തിൽ ഭിന്നത വളർത്തുന്ന പോസ്റ്റുകള്‍ക്ക് പിന്നിൽ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പോലീസ് മുന്നറിയിപ്പ് നൽകിയിട്ടും പോസ്റ്റുകള്‍ വീണ്ടും പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് കർശന നടപടികളിലേക്ക് നീങ്ങുന്നത്.