ചായക്കടയിലിരുന്ന കുഞ്ഞിൻ്റെ കഴുത്തിലും മുഖത്തും മുറിവ്; അമ്മയും അമ്മൂമ്മയും ഉപദ്രവിച്ചെന്ന് മൊഴി, കേസെടുത്ത് പൊലീസ്

Published : Jul 11, 2025, 06:30 AM IST
5 year old boy

Synopsis

യുകെജി വിദ്യാർഥിയായ അഞ്ചു വയസുകാരനെ മുഖത്തും കഴുത്തിനും മുറിവേറ്റ നിലയിൽ ചായക്കടയിലാണ് കണ്ടെത്തിയത്.

ആലപ്പുഴ: ചേർത്തലയിൽ അഞ്ചുവയസ്സുകാരന് നേരേ അമ്മയുടെയും അമ്മൂമ്മയുടെയും ക്രൂരത. കുട്ടിയുടെ മുഖത്തും നെറ്റിയിലും മുറിവുകൾ കണ്ടെത്തിയതിനെ തുടർന്നാണ് സംഭവത്തെ കുറിച്ച് അന്വേഷിച്ചത്. സ്കെയിലും വടിയും ഉപയോഗിച്ച് സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് കുട്ടി മൊഴി നൽകി. സ്കൂൾ പിടിഎ പ്രസിഡന്റിന്റെ ഇടപെടലോടെ കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി.

അമ്മയും അമ്മൂമ്മയും തന്നെ ഉപദ്രവിക്കുന്നതിനെ കുറിച്ചാണ് അഞ്ചു വയസുകാരൻ തുറന്നു പറഞ്ഞത്. ലോട്ടറി വില്പനക്കാരിയായ അമ്മ പോകുമ്പോൾ കുട്ടിയെ ചേർത്തല കോടതിക്ക് സമീപമുള്ള ചായക്കടയിൽ നിർത്തും. ഇന്നലെ സ്കൂൾ പിടിഎ പ്രസിഡന്റ് ഈ കടയിൽ എത്തിയപ്പോൾ കുട്ടിയുടെ മുഖത്തെയും കഴുത്തിലെയും മുറിപ്പാടുകൾ ശ്രദ്ധയിൽപ്പെട്ടു. വിവരം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ അറിയിച്ചതോടെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പൊലീസിനും വിവരം കൈമാറി.

വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ കുട്ടിയെ ജില്ലാ ശിശു സംരക്ഷണ സമിതി ഏറ്റെടുത്തു. ചൈൽഡ് ലൈൻ ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അമ്മയ്ക്കും അമ്മൂമ്മയ്ക്കുമെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. മുൻപും വീട്ടിൽ വെച്ച് കുട്ടിക്ക് മർദന മേറ്റിട്ടുണ്ട്. സംഭവത്തിൽ അമ്മയുടെ ആൺ സുഹൃത്ത് അറസ്റ്റിലായെങ്കിലും ഇയാളെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അടുത്ത അദ്ധ്യയന വർഷത്തേയ്ക്ക് റെഡിയെന്ന് വിദ്യാഭ്യാസ മന്ത്രി; 'അച്ചടിച്ചു തീർന്നത് 68 ലക്ഷം പാഠപുസ്തകങ്ങൾ, 51 ലക്ഷം വിതരണത്തിന് എത്തിച്ചു'
വിമല എസ്റ്റേറ്റിൽ വൻ തീപിടുത്തം; തീപടർന്നത് പയർ വള്ളിയിലേക്ക്, കത്തിനശിച്ചത് ഏക്കർ കണക്കിന് തോട്ടം