ഡിസ്റ്റിലറി, ബ്രൂവറി ക്രമക്കേട്, നേരിട്ടെത്തി തെളിവ് നൽകാൻ ചെന്നിത്തലയോട് കോടതി

Published : Feb 24, 2022, 02:52 PM ISTUpdated : Feb 24, 2022, 03:37 PM IST
ഡിസ്റ്റിലറി, ബ്രൂവറി ക്രമക്കേട്, നേരിട്ടെത്തി തെളിവ് നൽകാൻ ചെന്നിത്തലയോട് കോടതി

Synopsis

ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് ബ്രുവറികളും ഡിസ്റ്റിലറികളും അനുവദിക്കാൻ സർക്കാർ അനുമതി നൽകിയത്. അഴിമതി ആരോപണത്തെ തുടർന്ന് സർക്കാർ അനുമതി പിന്നീട് പിൻവലിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസ്റ്റിലറികളും ബ്രുവറികളും (Brewery row) അനുവദിച്ചതിൽ ക്രമക്കേട് നടന്നുവെന്ന ഹർജിയിൽ നേരിട്ട് ഹാജരായി തെളിവു നൽകാൻ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് (Ramesh chennithala) വിജിലൻസ് കോടതിയുടെ നിർദ്ദേശം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് ബ്രുവറികളും ഡിസ്റ്റിലറികളും അനുവദിക്കാൻ സർക്കാർ അനുമതി നൽകിയത്. അഴിമതി ആരോപണത്തെ തുടർന്ന് സർക്കാർ അനുമതി പിന്നീട് പിൻവലിച്ചു.

ചെന്നിത്തല തൊടുത്ത അസ്ത്രം ലക്ഷ്യസ്ഥാനത്ത്; ബ്രൂവറിയില്‍ ഉലഞ്ഞ് സര്‍ക്കാര്‍

അബ്കാരികളെ സഹായിക്കാൻ  കേരളാ സർക്കാർ ചട്ടവിരുദ്ധമായി അനുമതി നൽകിയെന്നാരോപണവുമായാണ് രമേശ് ചെന്നിത്തല തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ എന്നിവർക്കെതിരെയാണ് ഹർജി. അന്വേഷണത്തിനായി മുൻകൂർ അനുമതി ആവശ്യപ്പെട്ട് നൽകിയ കത്ത് ഗവർണർ തള്ളിയതിനെ തുടർന്നാണ് കോടതിയിലെത്തിയത്. ജനപ്രതിനിധികള്‍ക്കും സർക്കാർ ഉദ്യോഗസ്ഥർക്കുമെതിരെ അന്വേഷണം നടത്തുന്നതിന് സർക്കാർ അനുമതി വേണമെന്ന അഴിമതി നിരോധന നിയമത്തിലെ ഭേഗതിക്ക് മുമ്പാണ് ബ്രുവറികള്‍ അനുവദിച്ചതെന്ന് പ്രതിപക്ഷ നേതാവ് കോടതിയിൽ വാദിച്ചിരുന്നു. 

സര്‍ക്കാറിന്‍റെ നയം മദ്യവര്‍ജനം; ബ്രൂവറി ആരോപണത്തില്‍ നിലപാട് ആവര്‍ത്തിച്ച് എക്സൈസ് മന്ത്രി

വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണമെന്ന ചെന്നിത്തലയുടെ ആവശ്യം കോടതി തൽക്കാലം അനുവദിച്ചില്ല. കൂടുതലും രേഖകളും തെളിവുകളും പരാതിക്കാൻ നേരിട്ട് ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു. മാർച്ച് 23ന് ചെന്നിത്തല നേരിട്ട ഹാജരായി തെളിവുകള്‍ കോടതിയെ ബോധ്യപ്പെടുത്തണം. ഇതിനു ശേഷമായിരിക്കും അന്വേഷണത്തിന്റെ കാര്യത്തിൽ കോടതി തീരുമാനമെടുക്കുക. 

ബ്രുവറി ഡിസ്റ്റിലറി; മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്

മദ്യവിവാദത്തില്‍ തിരിച്ചടിച്ച് എല്‍.ഡി.എഫ്; 2003ല്‍ യു.ഡി.എഫ് ബ്രൂവറി അനുവദിച്ചതോ?


 

 

 

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം