ഇടതു സർക്കാറിന്റെ നയം മദ്യ വർജനം ആണെന്നും മദ്യ നിരോധനം അല്ലെന്നും ആ നയം അനുസരിച്ചാണ് പുതിയ ബ്രുവറികളും ഡിസ്റ്റിലറി കളും അനുവദിച്ചതെന്നും ആവര്‍ത്തിച്ച് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. 

തിരുവനന്തപുരം: ഇടതു സർക്കാറിന്റെ നയം മദ്യ വർജനം ആണെന്നും മദ്യ നിരോധനം അല്ലെന്നും ആ നയം അനുസരിച്ചാണ് പുതിയ ബ്രുവറികളും ഡിസ്റ്റിലറി കളും അനുവദിച്ചതെന്നും ആവര്‍ത്തിച്ച് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. 

തൃശൂരിലെ അനുമതി സംബന്ധിച്ച് അപേക്ഷയിൽ സ്ഥലം വ്യക്തമാക്കിയിട്ടുണ്ട്. തത്വത്തിൽ അനുമതി ആണ് നൽകിയത്. അന്തിമ ലൈസൻസ് നൽകിയിട്ടില്ല. ഇനി അപേക്ഷ കിട്ടിയാൽ മെറിറ്റ് നോക്കി പരിഗണിക്കും. ഒരു അഴിമതിയും ഉണ്ടായിട്ടില്ല. ആരോപണം ഉന്നയിക്കുന്നവർ മുൻ ശീലം കൊണ്ടു ഉന്നയിക്കുന്നതെന്നും മന്ത്രി ആവര്‍ത്തിച്ചു.

ബ്രൂവറി അനുമതിയില്‍ ശക്തമായ അഴിമതിയാരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. 1997ലെ ബ്രൂവറി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നയത്തില്‍ എന്തിന്‍റെ അടിസ്ഥാനത്തിലാണ് മാറ്റം വരുത്തിയതെന്നും. ആരുമറിയാതെ അനുമതി നല്‍കിയ ഉത്തരവ് പുറത്തിറക്കിയതെന്തിനാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചിരുന്നു.