ബ്രുവറി ഡിസ്റ്റിലറി അഴിമതിയിൽ മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ നേരിട്ടെത്തി ഹർജി നൽകി. എന്നാല്‍ ഗവ‌ർണർ തള്ളിയ പരാതി നിലനിൽക്കുമോയെന്ന് കോടതി സംശയം പ്രകടിപ്പിച്ചു. എന്നാല്‍ ബ്രുവറി അനുവദിച്ചതിൽ തെറ്റുപ്പറ്റിയിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ ആവർത്തിച്ചു.  

തിരുവനന്തപുരം: ബ്രുവറി ഡിസ്റ്റിലറി അഴിമതിയിൽ മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ നേരിട്ടെത്തി ഹർജി നൽകി. എന്നാല്‍ ഗവ‌ർണർ തള്ളിയ പരാതി നിലനിൽക്കുമോയെന്ന് കോടതി സംശയം പ്രകടിപ്പിച്ചു. എന്നാല്‍ ബ്രുവറി അനുവദിച്ചതിൽ തെറ്റുപ്പറ്റിയിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ ആവർത്തിച്ചു. 

മുഖ്യമന്ത്രി, എക്സൈസ് മന്ത്രി, എക്സൈസ് കമ്മീഷണർ, നാല് ഡെപ്യൂട്ടി കമ്മീഷണർമാർ എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് കോടതിയിലെത്തിയത്. അന്വേഷണത്തിനായി മുൻകൂർ അനുമതി ആവശ്യപ്പെട്ട് നൽകിയ കത്ത് ഗവർണർ തള്ളിയതിനെ തുടർന്നാണ് നീക്കം. ജനപ്രതിനിധികള്‍ക്കും സർക്കാർ ഉദ്യോഗസ്ഥർക്കുമെതിരെ അന്വേഷണം നടത്തുന്നതിന് സർക്കാർ അനുമതി വേണമെന്ന അഴിമതി നിരോധന നിയമത്തിലെ ഭേഗതിക്ക് മുമ്പാണ് ബ്രുവറികള്‍ അനുവദിച്ചതെന്ന് പ്രതിപക്ഷ നേതാവ് കോടതിയിൽ വാദിച്ചു. 

അതിനാൽ കോടതിക്ക് അന്വേഷണത്തിന് ഉത്തരവിടുന്നതിൽ തടസ്സമില്ലെന്നായിരുന്നു വാദം. സമാനമായ ഹർജി ഹൈക്കോടതിയിൽ നിലനിൽക്കുകയാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ബ്രൂവറി അനുമതി റദ്ദാക്കണമെന്ന ഹർജിയാണ് ഹൈക്കോടതിയിൽ ഉളളതെന്നും തന്റെ ആവശ്യം അഴിമതി അന്വേഷണിക്കണമെന്നാണെന്നും ചെന്നിത്തല വാദിച്ചു. ഗവർണർ അനുമതി നിഷേധിച്ചതിനാൽ കേസ് ഹൈക്കോടതിയിലല്ലേ നിലിനിൽക്കൂവെന്ന് കോടതി സംശയം പ്രകടിപ്പിച്ചു. ജനുവരി 10 ന് ഹർജി സ്വീകരിക്കണമോയെന്ന കാര്യത്തിൽ കോടതി വാദം കേള്‍ക്കും.