വനിതാ അം​ഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ നഗ്നദൃശ്യങ്ങൾ ഫോണിൽ പകർത്തി; സിപിഎം നേതാവിനെതിരെ നടപടി വേണമെന്ന് ആവശ്യം

Published : Dec 28, 2022, 06:37 PM ISTUpdated : Dec 28, 2022, 06:57 PM IST
വനിതാ അം​ഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ നഗ്നദൃശ്യങ്ങൾ ഫോണിൽ പകർത്തി; സിപിഎം നേതാവിനെതിരെ നടപടി വേണമെന്ന് ആവശ്യം

Synopsis

സമാനമായ പരാതികൾ ഇയാൾക്കെതിരെ നേരത്തെയും ഉയർന്നിട്ടുണ്ടെങ്കിലും നേതൃത്വത്തിൽ ചിലർ സംരക്ഷിക്കുകയായിരുന്നുവെന്ന് ആരോപണമുയർന്നു.

ആലപ്പുഴ: സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ച സിപിഎം ഏരിയ കമ്മിറ്റിയംഗത്തെ ഉടൻ പുറത്താക്കണമെന്ന് കമ്മിറ്റിയം​ഗങ്ങൾ.  സിപിഎം ആലപ്പുഴ സൗത്ത് ഏരിയയിലെ കമ്മിറ്റി അം​ഗങ്ങളാണ് നടപടി ആവശ്യപ്പെട്ട് രം​ഗത്തെത്തിയത്. സംഭവം വിവാ​ദമായതോടെ ജില്ലാ സെക്രട്ടേറിയറ്റ് നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് വേഗത്തിൽ വാങ്ങി നടപടിയെടുക്കാനാണ് നേതൃത്വം ആലോചിക്കുന്നത്. പാർട്ടിക്കു വലിയ നാണക്കേടുണ്ടാക്കിയ സംഭവം ചർച്ച ചെയ്യാൻ ജില്ലാ സെക്രട്ടറി ആർ. നാസർ പങ്കെടുത്ത അടിയന്തര യോഗം ഇന്നലെ വൈകിട്ടാണ് ചേർന്നത്.

വനിതാ പ്രവർത്തകരുടെ ഉൾപ്പെടെ ദൃശ്യങ്ങളാണ് പ്രവർത്തകർ തന്നെ ഏരിയ കമ്മിറ്റിയംഗത്തിന്റെ ഫോണിൽനിന്നു കണ്ടെത്തിയത്. സമാനമായ പരാതികൾ ഇയാൾക്കെതിരെ നേരത്തെയും ഉയർന്നിട്ടുണ്ടെങ്കിലും നേതൃത്വത്തിൽ ചിലർ സംരക്ഷിക്കുകയായിരുന്നുവെന്ന് ആരോപണമുയർന്നു. ജില്ലാ നേതൃത്വത്തിനു പരാതി നൽകിയിട്ടും നടപടിയില്ലാത്തതിനാൽ സ്ത്രീകളിൽ ഒരാൾ രണ്ടാഴ്ച മുൻപ് സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നു.

ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെട്ട പോക്സോ കേസ്; വിളവൂര്‍ക്കലില്‍ സിപിഎമ്മില്‍ കൂട്ട നടപടി

PREV
Read more Articles on
click me!

Recommended Stories

അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തം വാർന്ന് മധ്യവയസ്‌കന് ദാരുണാന്ത്യം