
കൊച്ചി: ആലുവയിൽ കാറിനുള്ളിൽ നിന്ന് എക്സൈസ് സംഘം കഞ്ചാവ് പിടികൂടി. 486 ഗ്രാം കഞ്ചാവാണ് ആലുവ എക്സൈസ് പിടിച്ചെടുത്തത്. കാറിലെ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.
കീഴ്മാടുള്ള റൈഡ് ഇൻ സ്റ്റൈൽ മൾട്ടി കാർ കെയർ എന്ന കാർ വർക്ക് ഷോപ്പിലെ കാറിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏതാനും ദിവസങ്ങളായി എക്സൈസ് ഈ കാർ നിരീക്ഷിച്ചു വരികയായിരുന്നു.
Read More:ലീസ് കാലാവധി അവസാനിച്ചു, ഷട്ടർ അടച്ച് പൂട്ടിട്ടു; വിദേശമദ്യശാല ജീവനക്കാരെ കെട്ടിട ഉടമ പൂട്ടിയിട്ടു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം