ആദ്യം വിസ്തരിക്കുന്നത് ഷുക്കൂറിനൊപ്പം കുത്തേറ്റ സക്കറിയയെ; പറയാൻ ഉള്ളതെല്ലാം കോടതിയിൽ പറയുമെന്ന് ജയരാജൻ,വിചാരണ

Published : May 05, 2025, 12:28 PM IST
ആദ്യം വിസ്തരിക്കുന്നത് ഷുക്കൂറിനൊപ്പം കുത്തേറ്റ സക്കറിയയെ; പറയാൻ ഉള്ളതെല്ലാം കോടതിയിൽ പറയുമെന്ന് ജയരാജൻ,വിചാരണ

Synopsis

ഷുക്കൂറിനൊപ്പം കുത്തേറ്റ ആളാണ് സക്കറിയ. ജൂൺ 9 നുള്ളിൽ 21 സാക്ഷികളെ വിസ്തരിക്കാൻ സമൻസ് അയച്ചിട്ടുണ്ടെന്ന് അഡ്വ മുഹമ്മദ്‌ ഷാ പറ‍ഞ്ഞു.

കൊച്ചി: കണ്ണൂരിലെ മുസ്ലിം ലീ​ഗ് പ്രവർത്തകനായ അരിയിൽ ഷുക്കൂർ വധക്കേസിൽ വിചാരണ നടപടികൾക്കായി പി ജയരാജനുൾപ്പെടെയുള്ള പ്രതികൾ കോടതിയിലെത്തി. ജയരാജനൊപ്പം ടിവി രാജേഷും അടക്കമുള്ള പ്രതികളാണ് കോടതിയിലെത്തിയത്. എറണാകുളം സിബിഐ കോടതിയിലാണ് കേസിൻ്റെ വിചാരണ നടക്കുന്നത്. പറയാൻ ഉള്ളതെല്ലാം കോടതിയിൽ പറയുമെന്നായിരുന്നു പി ജയരാജന്റെ പ്രതികരണം.

കേസിലെ ഒന്നാം സാക്ഷി സക്കറിയെയാണ് ഇന്ന് വിസ്തരിക്കുന്നത്. ഷുക്കൂറിനൊപ്പം കുത്തേറ്റ ആളാണ് സക്കറിയ. ജൂൺ 9 നുള്ളിൽ 21 സാക്ഷികളെ വിസ്തരിക്കാൻ സമൻസ് അയച്ചിട്ടുണ്ടെന്ന് അഡ്വ മുഹമ്മദ്‌ ഷാ പറ‍ഞ്ഞു. നിഷ്ഠൂരമായ കൊലപാതകത്തിൽ ഷുക്കൂറിനും കുടുംബത്തിനും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഷുക്കൂറിന് നീതി ലഭിക്കാൻ മുസ്‌ലിം ലീഗ് ഏതറ്റം വരെയും പോകുമെന്നും ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അബ്‌ദുൽ കരീം ചേളേരി പ്രതികരിച്ചു. 

കേസില്‍ ആകെ 33 പ്രതികളും 82 സാക്ഷികളാണുള്ളത്. രണ്ട് പ്രതികള്‍ ഇതിനോടകം മരിച്ചു. പി ജയരാജനും ടിവി രാജേഷും മുപ്പത്തി രണ്ടും, മുപ്പത്തി മൂന്നും പ്രതികളാണ്. ഇരുവര്‍ക്കുമെതിരെ കൊലപാതകം ക്രിമിന‍ൽ ഗൂഢാലോചന തുടങ്ങിയവയാണ് കുറ്റങ്ങള്‍. പി ജയരാജന്‍റെ വാഹനവ്യൂഹത്തിന് കല്ലെറിഞ്ഞെന്ന് ആരോപിച്ച് 2012 ഫെബ്രുവരി 20ന് തളിപ്പറമ്പിലെ ചുള്ളിയോട് വയലില്‍ വച്ച് വിചാരണ ചെയ്ത് ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. 

ഹാഷിം മൂസ മുൻ പാക് കമാന്റോ, പഹൽഗാം തീവ്രവാദികൾക്ക് ഉന്നത സൈനിക പരിശീലനം ലഭിച്ചു ? റിപ്പോർട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം