LIVE NOW
Published : Apr 07, 2026, 09:04 AM ISTUpdated : Apr 07, 2026, 03:42 PM IST

Malayalam News Live: ഡാഷ് മോനേ പരാമർശം - അധിക്ഷേപം അനു​ഗ്രഹമായി കാണുന്നു;`പോ മോനേ വിജയാ' ആവർത്തിച്ച് രേവന്ത് റെഡ്ഡി

Summary

കേരളം പോളിങ് ബൂത്തിലെത്താൻ ഇനി രണ്ട് നാളുകൾ കൂടി മാത്രം. പരസ്യപ്രചാരണത്തിന് തിരശീലയിട്ട് സംസ്ഥാനത്ത് ഇന്ന് കൊട്ടിക്കലാശം. വോട്ടുറപ്പിക്കാനുള്ള അവസാന ഓട്ടത്തിൽ സ്ഥാനാർത്ഥികൾ. നിശ്ശബ്ദ പ്രചാരണം നാളെ. കേരളം മറ്റന്നാൾ പോളിംഗ് ബൂത്തിൽ.

revanth, pinarayi

03:42 PM (IST) Apr 07

ഡാഷ് മോനേ പരാമർശം - അധിക്ഷേപം അനു​ഗ്രഹമായി കാണുന്നു;`പോ മോനേ വിജയാ' ആവർത്തിച്ച് രേവന്ത് റെഡ്ഡി

`പോ മോനേ വിജയാ' ആവർത്തിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പിണറായി വിജയന്റെ അധിക്ഷേപം അനു​ഗ്രഹമായി കാണുന്നുവെന്നും ഗൗനിക്കുന്നില്ലെന്നും രേവന്ത് റെഡ്ഡി പറ‍ഞ്ഞു

Read Full Story

03:01 PM (IST) Apr 07

'കേരളം ഭരിക്കേണ്ടത് ആർജവമുള്ള സർക്കാർ', പ്രചാരണത്തിന്‍റെ അവസാന ലാപ്പിൽ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

ബത്തേരിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി എംപി

Read Full Story

02:53 PM (IST) Apr 07

'ഡിയർ ശ്രീ രേവന്ത് റെഡ്ഡി...' ഡാഷ് മോൻ പരാമര്‍ശം വിവാദമായപ്പോൾ തിരുത്തുമായി മുഖ്യമന്ത്രി; കേരളം കൈവരിച്ച നേട്ടങ്ങൾ അക്കമിട്ട് നിരത്തി രേവന്ത് റെഡ്ഡിക്ക് മറുപടി കത്ത്

രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രേവന്ത് റെഡ്ഡിയുടെ 'നീ പോ മോനേ വിജയാ' എന്ന പരാമർശത്തിലാണ് മറുപടി കത്ത് നൽകിയിരിക്കുന്നത്.

Read Full Story

02:32 PM (IST) Apr 07

ആഭ്യന്തര സർവീസുകളിൽ 299 രൂപ മുതൽ 899 രൂപ വരെ, ഇൻഡി​ഗോയ്ക്ക് പിന്നാലെ എയർ ഇന്ത്യയും, സർചാർജ് കൂട്ടി

ഇൻഡി​ഗോയ്ക്ക് പിന്നാലെ ഇന്ധന സർചാർജ് കൂട്ടി എയർ ഇന്ത്യയും. ആഭ്യന്തര സർവീസുകളിൽ 299 രൂപ മുതൽ 899 രൂപ വരെയാണ് ടിക്കറ്റിന് പുതുക്കിയ സർചാർജ്

Read Full Story

02:27 PM (IST) Apr 07

തെരഞ്ഞെടുപ്പ് ദിവസം കലാപം ഉണ്ടാക്കാൻ തീവ്രവാദ സംഘടനകൾ ആസൂത്രണം നടത്തുന്നു; ഗുരുതര പരാതിയുമായി ജി സുധാകരൻ

അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകൾ ഉണ്ടെന്നും തെരഞ്ഞെടുപ്പ് ദിവസം കലാപം ഉണ്ടാക്കാൻ ആസൂത്രണം നടക്കുന്നുവെന്നും ജി സുധാകരൻ. അമ്പലപ്പുഴ ഡിവൈഎസ്പിക്ക് പരാതി നൽകി.

Read Full Story

02:09 PM (IST) Apr 07

കോൺ​ഗ്രസ് ഭവന പദ്ധതി വിവാദം; വിഡി സതീശൻ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസിൽ പരാതി

കോൺ​ഗ്രസ് ഭവന പദ്ധതി വിവാദത്തിന് പിന്നാലെ കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസിൽ പരാതി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, സണ്ണി ജോസഫ്, കെ സുധാകരൻ എന്നിവർക്കെതിരെയാണ് പരാതി

Read Full Story

01:42 PM (IST) Apr 07

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പവൻ ഖേരയുടെ വീട്ടിൽ നിന്ന് സംശയാസ്പദമായ വസ്തുക്കള്‍ കണ്ടെത്തിയെന്ന് അസം പൊലീസ്, അറസ്റ്റ് ചെയ്യാൻ നീക്കം

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യക്കെതിരെ ​ഗുരുതര ആരോപണങ്ങളുന്നയിച്ചതിന് പിന്നാലെ മുതിർന്ന കോൺ​ഗ്രസ് നേതാവ് പവൻ ഖേരയുടെ വീട്ടിൽ പൊലീസ്. ദില്ലി നിസാമുദീനിലെ വീട്ടിലാണ് അസം പൊലീസിന്റെ പ്രത്യേക സംഘം എത്തിയത്. ഖേരയെ അറസ്റ്റ് ചെയ്യാനാണ് നീക്കം. അതേസമയം, ഖേരയുടെ വീട്ടിൽ നിന്ന് സംശയാസ്പദമായ വസ്തുക്കള്‍ കണ്ടെത്തിയെന്ന് അസം പൊലീസ്.

Read Full Story

01:40 PM (IST) Apr 07

'നടിയുടെ അഭിനയത്തെ വിമർശിച്ചിരുന്നു, വിമർശനത്തിലെ വൈരാ​ഗ്യമാണ് പരാതിക്ക് കാരണം'; പരാതിക്കാരിക്കെതിരെ രഞ്ജിത്ത്

എന്നാൽ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ തന്നെ ജയിലിൽ കിടത്താനുള്ള നീക്കമാണ് പോലീസിന്‍റേതെന്ന് രഞ്ജിത്ത് കോടതിയെ അറിയിച്ചു. ഹർജിയിൽ ഉച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

Read Full Story

01:20 PM (IST) Apr 07

എൽപിജി ക്ഷാമം - തൊഴിലാളികൾക്കായുള്ള അഞ്ച് കിലോ സിലിണ്ടറുകളുടെ ക്വാട്ട ഇരട്ടിയാക്കി കേന്ദ്രം; ആവശ്യത്തിന് സിലിണ്ടറുകൾ നൽകാൻ സംസ്ഥാനങ്ങൾക്ക് നിർദേശം

തൊഴിലാളികൾക്കായുള്ള അഞ്ച് കിലോ സിലിണ്ടറുകളുടെ ക്വാട്ട ഇരട്ടിയാക്കി കേന്ദ്രം. ആവശ്യത്തിന് സിലിണ്ടറുകൾ നൽകണമെന്ന് പെട്രോളിയം മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

Read Full Story

01:16 PM (IST) Apr 07

ഇറക്കമിറങ്ങവേ നിയന്ത്രണം തെറ്റിയ ഓട്ടോറിക്ഷ പോസ്റ്റിലിടിച്ച് മറിഞ്ഞ് അപക‌ടം; കോഴിക്കോട് ദമ്പതികൾക്ക് ദാരുണാന്ത്യം

ഓട്ടോറിക്ഷയിൽ ഇവർ മാത്രമാണ് ഉണ്ടായിരുന്നത്. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഉ‌ടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Read Full Story

01:11 PM (IST) Apr 07

മുഖ്യമന്ത്രിയുടെ ഡാഷ് മോൻ പരാമര്‍ശത്തിൽ മറുപടിയുമായി വിഡി സതീശൻ; 'ഒന്നുകൂടെ ചോദിച്ചിരുന്നെങ്കിൽ മുഖ്യമന്ത്രി ആ ഡാഷും കൂടി പൂരിപ്പിച്ചേനേ'

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഡാഷ് മോൻ പരാമര്‍ശത്തിൽ പ്രതികരിച്ച് വിഡി സതീശൻ. ഒന്നൂകൂടെ ചോദിച്ചിരുന്നെങ്കിൽ മുഖ്യമന്ത്രി ആ ഡാഷും കൂടി പൂരിപ്പിച്ചേനേയെന്നും ദൈവമേ അങ്ങനെയായിരുന്നെങ്കിൽ കേരളത്തിനത് എന്ത് നാണക്കേടാകുമായിരുന്നുവെന്നും വിഡി സതീശൻ പറഞ്ഞു.

Read Full Story

12:32 PM (IST) Apr 07

കേരളത്തിൽ 219 ഇ-വാഹന ചാർജിങ് സ്റ്റേഷനുകൾക്ക് അനുമതി; 335 ചാർജറുകൾ സ്ഥാപിക്കും

കേരളത്തിലെ ദേശീയപാതകളിലും നഗരങ്ങളിലുമായി 219 ഇ-വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ കേന്ദ്രാനുമതി ലഭിച്ചു

Read Full Story

12:31 PM (IST) Apr 07

എൻഡിഎക്ക് സീറ്റുകൾ ലഭിക്കാതിരിക്കാൻ ജാഗ്രത വേണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ്; 'മത്സരിക്കാത്ത മണ്ഡലങ്ങളിൽ പ്രവർത്തകർക്ക് നിർദേശം നൽകി'

എസ്ഡിപിഐ മത്സരിക്കാത്ത മണ്ഡലങ്ങളിൽ കൃത്യമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ്. ഇത്തരം മണ്ഡലങ്ങളിൽ ആർക്ക് വോട്ട് നൽകണമെന്ന് പ്രവർത്തകർക്ക് നിർദേശം നൽകി. ഒരു മുന്നണിയുമായും ഒരു സഖ്യവും എസ്ഡിപിഐയ്ക്കില്ലെന്നും സിപിഎ ലത്തീഫ് 

 

Read Full Story

12:12 PM (IST) Apr 07

കോങ്ങാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു, ആനയെ തളക്കാനുള്ള ശ്രമം തുടരുന്നു

പാലക്കാട് കോങ്ങാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇടഞ്ഞ ആന പാപ്പാൻ രാമനെ കുത്തിക്കൊന്നു. കൊല്ലങ്കോട് ഗോവിന്ദൻ കുട്ടി എന്ന ആനയാണ് ഇടഞ്ഞത്. തടുക്കശ്ശേരി നാഗൻ കുളങ്ങര ക്ഷേത്രോത്സവത്തിനിടെയാണ് ആന ഇടഞ്ഞത്.

Read Full Story

12:10 PM (IST) Apr 07

'പിണറായി ഭരിക്കുന്ന ആഭ്യന്തര വകുപ്പിൽ നിന്നും നീതി ലഭിച്ചിട്ടില്ല', സിപിഐ ഓഫീസിൽ തൂങ്ങിമരിച്ച കർഷകൻ ഉന്നയിച്ചത് ഗുരുതര ആരോപണങ്ങൾ

സിപിഐ പ്രദേശിക നേതാക്കൾക്കെതിരെ വൈക്കത്ത് തലയാഴം സിപിഐ ഓഫീസിൽ തൂങ്ങിമരിച്ച കർഷകൻ ചെല്ലപ്പൻ ഉന്നയിച്ചത് ഗുരുതര ആരോപണങ്ങൾ

Read Full Story

11:58 AM (IST) Apr 07

ശബരിമല യുവതി പ്രവേശന കേസ്; ചരിത്രവും പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ്, ഒമ്പതംഗ ഭരണഘടന ബെഞ്ചിൽ വാദം തുടങ്ങി

ശബരിമല യുവതി പ്രവേശന തർക്കത്തിൽ ഭരണഘടനാ ബെ‌ഞ്ചിൽ വാദം തുടങ്ങി. കേസിലെ ചരിത്രവും പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. സമയപരിധിക്കുള്ളിൽ വാദം പൂർത്തിയാക്കണമെന്ന് ഹർജിക്കാർക്ക് സുപ്രീം കോടതി ഭരണഘടനാ ബ‍െഞ്ച് നിര്‍ദേശം നൽകി. ഒമ്പതംഗ ഭരണഘടന ബെഞ്ചാണ് ശബരിമല യുവതി പ്രവേശന കേസ് പരിഗണിക്കുന്നത്.

Read Full Story

11:51 AM (IST) Apr 07

'കേരളത്തിന്റെ മനസ് എൽഡിഎഫിനൊപ്പം, സിപിഎം-ബിജെപി ഡീൽ ആരോപണം കോൺ​ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തം'; ഭരണവിരുദ്ധ വികാരമില്ലെന്ന് മുഖ്യമന്ത്രി

സിപിഎം ബിജെപി ഡീൽ ആരോപണം കോൺ​ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിമർശിച്ചു.

Read Full Story

11:50 AM (IST) Apr 07

തെരഞ്ഞെടുപ്പിന് മുമ്പ് ഹർജിയുമായി ജി സുധാകരൻ ഹൈക്കോടതിയിലേക്ക്; 'സിപിഎം, എസ്ഡിപിഐ നേതാക്കൾ ആക്രമിക്കാൻ ശ്രമിക്കുന്നു, വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നു'

ഹൈക്കോടതിയിൽ ഹർജി നൽകി അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജി സുധാകരൻ. വോട്ടർമാരെ സിപിഎം ഭീഷണിപ്പെടുത്തുന്നുവെന്നും വോട്ട് ചെയ്യാൻ എത്തുന്നവരെ തടയുമെന്ന് പരസ്യമായി വെല്ലുവിളിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി

Read Full Story

11:28 AM (IST) Apr 07

ഒരു കുഞ്ഞിനെ കൂടി ഇപ്പോൾ നോക്കാൻ പ്രയാസമുണ്ടെന്ന് അമ്മയുടെ മൊഴി; കാട്ടാക്കടയിലെ നവജാതശിശുവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു

ഇവർക്ക് ഒന്നേമുക്കാൽ വയസ്സുള്ള മൂത്ത കുട്ടിയുണ്ട്. ഒരു കുട്ടിയെ കൂടി ഇപ്പോൾ നോക്കാനുള്ള പ്രയാസം കാരണമാണ് കൊലപാതകമെന്ന് മൊഴി.

 

Read Full Story

11:23 AM (IST) Apr 07

മണിപ്പൂരിൽ പുലര്‍ച്ചെ വീടിനുനേരെ ബോംബേറ്; ആറു മാസം പ്രായമുള്ള കുഞ്ഞും അഞ്ചു വയസുകാരനും കൊല്ലപ്പെട്ടു, അമ്മ ചികിത്സയിൽ

മണിപ്പൂരില്‍ ചൊവ്വാഴ്ച്ച പുലർച്ചെ വീടിന് നേരെയുണ്ടായ ബോംബേറില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. വീട്ടിൽ അമ്മയ്ക്കൊപ്പം ഉറങ്ങികിടക്കുകയായിരുന്ന അഞ്ച് വയസ്സുകാരനും ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടികളുടെ അമ്മ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്.

Read Full Story

11:01 AM (IST) Apr 07

കഴിഞ്ഞ തവണ 12 കേന്ദ്രങ്ങൾ, ഇത്തവണ വെറും 3 കേന്ദ്രങ്ങൾ മാത്രം; പോളിങ് സാമഗ്രികൾ വിതരണം ചെയ്യാൻ കേന്ദ്രങ്ങൾ കുറവെന്ന് പരാതി

പോളിങ് സാമഗ്രികൾ വിതരണം ചെയ്യുന്ന സ്ഥലങ്ങൾ കുറവാണെന്ന പരാതിയുമായി പരാതിയുമായി എൻജിഒ അസോസിയേഷൻ

Read Full Story

10:54 AM (IST) Apr 07

മദ്യപിക്കാൻ ഭാര്യ പണം നൽകിയില്ല; യുവാവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി മരിച്ചു

ആലപ്പുഴ കളപ്പുര ചക്കാലയ്ക്കൽ സന്തോഷ് (45) ആണ് മരിച്ചത്. കയർ ഫാക്ടറി ജീവനക്കാരനാണ് സന്തോഷ്. രാവിലെ മദ്യപിച്ച ശേഷം വീട്ടിലെത്തിയ സന്തോഷ് വീണ്ടും മദ്യപിക്കാൻ പണം ആവശ്യപ്പെട്ടിട്ടും ഭാര്യ നൽകിയില്ല.

Read Full Story

10:39 AM (IST) Apr 07

മാത്യു കുഴൽനാടൻ്റെ ആരോപണം നിഷേധിച്ച്‌ മാത്യു ടി തോമസ്; 'അഴിമതി നടത്തിയിട്ടില്ല, തോട്ടപ്പള്ളി സ്പിൽവേ ഷട്ടറുകൾ തുറക്കാൻ വൈകിയിട്ടില്ല'

ഒരു അഴിമതിയും നടത്തിയിട്ടില്ലെന്നും തോട്ടപ്പള്ളി സ്പിൽവേ ഷട്ടറുകൾ തുറക്കാൻ വൈകിയിട്ടില്ലെന്നും മാത്യു ടി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട്. കൃഷ്ണൻ കുട്ടി അങ്ങനെ പറയുമെന്ന് കരുതുന്നില്ലെന്നും പ്രതികരിച്ചു

Read Full Story

10:33 AM (IST) Apr 07

മാത്യു കുഴൽനാടനെതിരെ കെ കൃഷ്ണൻകുട്ടി; 'പുറത്തുവിട്ട ശബ്ദസന്ദേശം തന്‍റേതല്ല, എഐ ആണോയെന്ന് സംശയം, നിയമ നടപടി സ്വീകരിക്കും'

 പ്രളയം മനുഷ്യനിര്‍മിതമാണെന്നും കരിമണൽ ലോബിക്കായി തോട്ടപ്പള്ളി സ്പിൽവെ തുറക്കാതിരിക്കാൻ മാത്യു ടി തോമസ് ഇടപെട്ടുവെന്നുമുള്ള മാത്യു കുഴൽനാടന്‍റെ ആരോപണം തള്ളി കെ കൃഷ്ണൻകുട്ടി. ശബ്ദസന്ദേശം തന്‍റേതല്ലെന്നും എഐ ആണോയെന്ന് സംശയുണ്ടെന്നും ഇന്ന് തന്നെ നിയമ നടപടി സ്വീകരിക്കുമെന്നും കെ കൃഷ്ണൻകുട്ടി വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.

Read Full Story

10:31 AM (IST) Apr 07

സ്വർണവിലയിൽ വീണ്ടും ഇടിവ്, തുടർച്ചയായ രണ്ടാം ദിവസവും താഴോട്ട്, ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് 75 രൂപ കുറഞ്ഞ് വില 1,09,880 രൂപയായി

Read Full Story

10:22 AM (IST) Apr 07

മാത്യു ടി തോമസിനെതിരെ മാത്യു കുഴൽനാടൻ

കേരളത്തെ തകര്‍ത്ത പ്രളയം മനുഷ്യ നിര്‍മിതമായിരുന്നുവെന്ന് മാത്യു കുഴൽനാടൻ എംഎല്‍എ. ആദ്യ പിണറായി മന്ത്രിസഭയിലെ മന്ത്രി ആയിരുന്ന മാത്യു ടി തോമസ് സ്വകാര്യ കമ്പനികൾക്ക് ലാഭം ഉണ്ടാക്കാൻ സംസ്ഥാനത്തെ കുരുതി കൊടുത്തെന്നാണ് മാത്യു കുഴൽ നാടന്‍റെ ആരോപണം. ആരോപണത്തിന് തെളിവായി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ടു. 

Read Full Story

10:10 AM (IST) Apr 07

'അച്ഛനുണ്ടായ അപകടത്തിൽ കുടുംബത്തിന് സംശയം, അന്വേഷണം വേണം'; കോൺ​ഗ്രസ് നേതാവ് പിഎ മാധവൻ്റെ വാഹനാപകടത്തിൽ പരാതി നൽകി മകൻ

സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങളാണ് വാഹനം ഇടിക്കുന്നതിന് കാരണമെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് പിഎ മാധവൻ്റെ മകൻ. കുടുംബം ആരോപിക്കുന്ന ദുരൂഹത പൊലീസ് പരിശോധിക്കണമെന്നും മകന്റെ പരാതി അന്വേഷിക്കണമെന്നും എൽഡിഎഫ് പ്രതികരിച്ചു

Read Full Story

10:03 AM (IST) Apr 07

കാമുകിയുടെ ഭർത്താവുമായി ബന്ധം സ്ഥാപിച്ചു, സൗഹൃദം നടിച്ച് ബാറിലെത്തിച്ചതിന് പിന്നാലെ കൊലപാതകം, പ്രതി പിടിയിൽ

കാമുകിയുടെ ഭർത്താവിനെ ബാറിലെത്തിച്ച് കൊലപ്പെടുത്തി യുവാവ്. ബെംഗളൂരുവിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്

Read Full Story

09:26 AM (IST) Apr 07

വൈക്കത്ത് സിപിഐ ഓഫീസിൽ കർഷകൻ ജീവനൊടുക്കി

വൈക്കത്ത് തലയാഴം സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു. കർഷകനായ ചെല്ലപ്പൻ പുളിക്കശേരിയാണ് മരിച്ചത്. സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം നശിപ്പിച്ചെന്ന് പരാതിപ്പെട്ടിരുന്നു.

Read Full Story

09:26 AM (IST) Apr 07

യുവതി പ്രവേശനം അനുവദിച്ച വിധി തെറ്റാണെന്ന് കേന്ദ്ര സർക്കാർ

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച കോടതി വിധി തെറ്റാണെന്ന കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയിൽ വാദം സമർപ്പിച്ചു. ശബരിമലയിലെ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ്. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരമാണ്. യുവതി പ്രവേശനം അനുവദിച്ചാൽ ആരാധന സ്വഭാവം മാറുമെന്നും വിശ്വാസവിഷയങ്ങളിൽ കോടതികൾ ഇടപെടരുതെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.

Read Full Story

09:04 AM (IST) Apr 07

ഇന്ന് കൊട്ടിക്കലാശം

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരത്തന് ഇന്ന് കൊട്ടിക്കലാശം. മൂന്നാഴ്ച നീണ്ടുനിന്ന വലിയ പ്രചാരണ കോലാഹലത്തിനാണ് ഇന്ന് ക്ലൈമാക്സ് ഒരുങ്ങുന്നത്. ഓരോ മണ്ഡലത്തിന്‍റെയും വിവിധ കേന്ദ്രങ്ങളിൽ ആവേശം വാനോളം ഉയ‍ർത്താൻ സ്ഥാനാർത്ഥികളും നേതാക്കളും അണികളും എത്തും.

Read Full Story

More Trending News