മണിപ്പൂരില്‍ ചൊവ്വാഴ്ച്ച പുലർച്ചെ വീടിന് നേരെയുണ്ടായ ബോംബേറില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. വീട്ടിൽ അമ്മയ്ക്കൊപ്പം ഉറങ്ങികിടക്കുകയായിരുന്ന അഞ്ച് വയസ്സുകാരനും ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടികളുടെ അമ്മ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്.

ദില്ലി: മണിപ്പൂരില്‍ ചൊവ്വാഴ്ച്ച പുലർച്ചെ വീടിന് നേരെയുണ്ടായ ബോംബേറില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. വീട്ടിൽ അമ്മയ്ക്കൊപ്പം ഉറങ്ങികിടക്കുകയായിരുന്ന അഞ്ച് വയസ്സുകാരനും ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടികളുടെ അമ്മ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്. ബിഷ്ണുപൂര്‍ ജില്ലയിലെ മൊയ്രാങ് ട്രോങ്ലാവോബിയിലെ ജനവാസ മേഖലയിലേക്കാണ് ബോംബേറുണ്ടായത്. കുന്നിന്‍ പ്രദേശമായ ചുരാചന്ദ്പൂരിനോട് ചേര്‍ന്നുകിടക്കുന്ന താഴ്ന്ന പ്രദേശത്താണ് ആക്രമണം ഉണ്ടായത്. ഇവിടെ നേരത്തെയും സമാനമായ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2023 മുതല്‍ മണിപ്പൂരില്‍ നിലനില്‍ക്കുന്ന വംശീയ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായാണ് ഈ ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെത്തുടര്‍ന്ന് മേഖലയില്‍ സുരക്ഷ സേന തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

YouTube video player