എസ്ഡിപിഐ മത്സരിക്കാത്ത മണ്ഡലങ്ങളിൽ കൃത്യമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ്. ഇത്തരം മണ്ഡലങ്ങളിൽ ആർക്ക് വോട്ട് നൽകണമെന്ന് പ്രവർത്തകർക്ക് നിർദേശം നൽകി. ഒരു മുന്നണിയുമായും ഒരു സഖ്യവും എസ്ഡിപിഐയ്ക്കില്ലെന്നും സിപിഎ ലത്തീഫ്  

പാലക്കാട്: എൻഡിഎക്ക് സീറ്റുകൾ ലഭിക്കാതിരിക്കാൻ ജാഗ്രത വേണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് സിപിഎ ലത്തീഫ്. എസ്ഡിപിഐ മത്സരിക്കാത്ത മണ്ഡലങ്ങളിൽ കൃത്യമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇത്തരം മണ്ഡലങ്ങളിൽ ആർക്ക് വോട്ട് നൽകണമെന്ന് പ്രവർത്തകർക്ക് നിർദേശം നൽകി. ഒരു മുന്നണിയുമായും ഒരു സഖ്യവും എസ്ഡിപിഐയ്ക്കില്ലെന്നും സിപിഎ ലത്തീഫ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എസ്ഡിപിഐ 36 മണ്ഡലങ്ങളിൽ മത്സരിക്കുന്നുണ്ട്. എസ്ഡിപിഐ ഒരു മുന്നണിയുടേയും ഭാഗമല്ല. തമിഴ്‌നാട് ഡിഎംകെ സർക്കാരിൻ്റെ ഭാഗമായുള്ള മുന്നണിയിലാണ്. കേരത്തിൽ ഐക്യം നിലനിർത്തണമെന്നാണ് പ്രവർത്തകർക്ക് നൽകിയ നിർദ്ദേശമെന്നും സിപിഎ ലത്തീഫ് പറഞ്ഞു. ഒരു മുന്നണിയ്ക്ക് വേണ്ടിയും വോട്ട് ചോദിക്കില്ല. സമ്പൂർണമായ ഭരണ വിരുദ്ധ വികാരം കേരളത്തിൽ ഇല്ല. ഇടതു ഭരണം വീണ്ടും വരുന്നതിനെ എസ്ഡിപിഐ എതിർക്കുന്നില്ലെന്നും സിപിഎ ലത്തീഫ് പറഞ്ഞു.