ഹൈക്കോടതിയിൽ ഹർജി നൽകി അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജി സുധാകരൻ. വോട്ടർമാരെ സിപിഎം ഭീഷണിപ്പെടുത്തുന്നുവെന്നും വോട്ട് ചെയ്യാൻ എത്തുന്നവരെ തടയുമെന്ന് പരസ്യമായി വെല്ലുവിളിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി

കൊച്ചി: സിപിഎം, എസ്ഡിപിഐ നേതാക്കൾക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജി സുധാകരൻ. വോട്ടർമാരെ സിപിഎം ഭീഷണിപ്പെടുത്തുന്നുവെന്നും വോട്ട് ചെയ്യാൻ എത്തുന്നവരെ തടയുമെന്ന് പരസ്യമായി വെല്ലുവിളിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. പരാതി കൊടുത്തിട്ടും തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടി എടുക്കുന്നില്ലെന്നും ഹർജിയിൽ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഉദ്യോഗസ്ഥർ നിഷ്‌ക്രിയരായി നിൽക്കുകയാണ്. വോട്ടർമാരെ തടയില്ലെന്നു കോടതി ഉറപ്പാക്കണം. സിപിഎം, എസ്ഡിപിഐ നേതാക്കൾ തന്നെ ആക്രമിക്കാൻ ശ്രമിക്കുകയാണ്. പൊതുയോഗങ്ങളിൽ പരസ്യമായി ഭീഷണിപ്പെടുത്തുകയാണ്. തനിക്കെതിരെ അപവാദം പ്രചരിപ്പിക്കുകയാണെന്നും തൻ്റെ ഡ്രൈവറുടെ ജീവന് ഭീഷണി ഉണ്ടെന്നും ഹർജിയിൽ പറയുന്നു.