സംസ്ഥാനത്ത് വോട്ടെടുപ്പിന് ഇനി 3 നാൾ മാത്രം. അവസാനവട്ട പ്രചാരണത്തിലേക്ക് കടന്നിരിക്കുകയാണ് മുന്നണികൾ. ഓരോ പാർട്ടിയിലേയും കേന്ദ്ര നേതാക്കളടക്കം കേരളത്തിലെത്തി പ്രചാരണത്തിൽ പങ്കാളിയാവുന്നുണ്ട്. രാഹുൽ ഗാന്ധിയും പ്രിയങ്കയും ഇന്ന് വടക്കൻ കേരളത്തിൽ പ്രചാരണം നടത്തും. കൊല്ലത്ത് രേവന്ത് റെഡ്ഡിയുടെ റോഡ് ഷോ നടക്കും.

04:48 PM (IST) Apr 06
വട്ടിയൂർക്കാവിലെ ബിജെപി തെരഞ്ഞെടുപ്പ് കൺവെൻഷനിൽ നിന്ന് സ്ഥാനാർഥി ആർ ശ്രീലേഖ ഇറങ്ങിപ്പോയി. കേന്ദ്രമന്ത്രി എസ് ജയശങ്കർ പേര് പരാമർശിക്കാത്തതിലുള്ള പ്രതിഷേധം പരസ്യമാക്കിയപ്പോൾ, സ്ഥാനാർഥിക്ക് തിരക്കുണ്ടാകുമെന്നും അവർ മടങ്ങിവന്നുവെന്നും പറഞ്ഞ് മേയർ വിവി രാജേഷ് സംഭവം ലഘൂകരിക്കാൻ ശ്രമിച്ചു
04:28 PM (IST) Apr 06
സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രസംഗിക്കുന്നതിനിടെയാണ് ശ്രീലേഖ വേദിവിട്ട് ഇറങ്ങിയത്. പിന്നീട് പ്രവർത്തകർ അനുനനയിപ്പിച്ചാണ് ശ്രീലേഖയെ തിരികെ എത്തിച്ചത്.
04:12 PM (IST) Apr 06
ലൗ ജിഹാദ് പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്ന് പി കെ കൃഷ്ണദാസ്. തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നോട് എന്തെങ്കിലും ആവശ്യപ്പെട്ടാൽ അതിന് നിയമപരമായി മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
03:49 PM (IST) Apr 06
ഒരു തവണയെങ്കിലും വായിച്ചു നോക്കിയോ എന്ന് ചോദിച്ച രമേശ് ചെന്നിത്തല പ്രകടന പത്രിക തയ്യാറാക്കിയത് തോമസ് ഐസക് ആണെന്നും പിണറായിക്ക് ഐസക് പണികൊടുത്തുവെന്നും കൂട്ടിച്ചേര്‍ത്തു.
03:21 PM (IST) Apr 06
യുഡിഎഫ് അധികാരത്തിലെത്തിയാൽ മുസ്ലീം ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകാൻ ഡീൽ എന്ന രാജീവ് ചന്ദ്രശേഖറിൻ്റെ ആരോപണത്തിനെതിരെ ആഞ്ഞടിച്ച് വിഡി സതീശൻ. രാജീവ് ചന്ദ്രശേഖർ രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്നും ഘടക കക്ഷികളുടെ കാര്യം നോക്കാൻ കോൺഗ്രസിന് അറിയാമെന്നും വി.ഡി സതീശൻ പറഞ്ഞു.
03:07 PM (IST) Apr 06
ആഗോള വ്യാപാരത്തിന് ഈ കടൽപാത അതീവ നിർണായകമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. 8 ലക്ഷം പൈപ്പ് ഗ്യാസ് കണക്ഷൻ പുതുതായി നല്കി എന്ന് കണക്കുകൾ പുറത്തുവന്നു.
02:54 PM (IST) Apr 06
പി കെ കൃഷ്ണദാസിന്റെ വിവാദ പ്രസംഗത്തിൽ റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ. ജില്ലാ കളക്ടറോടാണ് റിപ്പോർട്ട് തേടിയത്. നടപടിയെടുക്കുന്ന കാര്യത്തിൽ നിയമോപദേശവും തേടി.
02:36 PM (IST) Apr 06
തൃശ്ശൂർ മാളയിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ നടത്തിയ പ്രസംഗത്തിൽ പിണറായി വിജയനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കടന്നാക്രമിച്ച് രാഹുൽ ഗാന്ധി. കേരളം ഭരിക്കാൻ അദ്ദേഹത്തിനു മാത്രമേ കഴിയുള്ളൂ എന്ന ധാരണയുള്ള ഒരു ദൈവമല്ല അദ്ദേഹമെന്നും ഇത് ധാർഷ്ട്യത്തിന്റെ അങ്ങേയറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
12:49 PM (IST) Apr 06
തുരങ്കപാത പ്രധാനപ്പെട്ടതെന്നും സംസ്ഥാനത്തിന്റെ ജീവരേഖയാണ് പദ്ധതിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
12:17 PM (IST) Apr 06
തലശ്ശേരി ഉസ്സൻമെട്ടയിലെ സിപിഎം പ്രവർത്തകൻ യുകെ സലിം വധക്കേസിൽ ആറ് പ്രതികളെ വെറുടെ വിട്ട് കോടതി. തലശ്ശേരി അഡി. ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി.
11:51 AM (IST) Apr 06
ബഫർസോൺ സംബന്ധിച്ച് ജനഹിതം മുൻനിർത്തി സംസ്ഥാന സർക്കാർ നിർദേശങ്ങൾ കേന്ദ്രസർക്കാർ മുന്നിൽ അവതരിപ്പിക്കും എന്നാണ് തിരുത്തൽ.
10:59 AM (IST) Apr 06
സംഭവത്തിനുശേഷം അന്നുതന്നെ രഞ്ജിത്ത് അതിജീവിതയെ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും എന്നാൽ യുവതി ഫോൺ എടുത്തില്ലെന്നും ഡിസിപി പറഞ്ഞു. പരാതി നൽകാൻ വൈകിയതിൽ അസ്വാഭാവികത ഇല്ല.
10:56 AM (IST) Apr 06
മുസഫ ഐകാഡ് സിറ്റിയിലെ കമ്പനിയിലാണ് മിസൈൽ ഭാഗങ്ങൾ പതിച്ചത്. ആക്രമണത്തിൽ ഘാന സ്വദേശിക്കാണ് പരിക്കേറ്റത്.
10:14 AM (IST) Apr 06
മോഷണ മുതലായ ബൈക്ക് മോഷ്ടാക്കളായ ജിനുവും ഉണ്ണിയും ചേർന്ന് പൊളിച്ചുവെന്നായിരുന്നു പൊലീസ് കഥ. കേസിൽ കസ്റ്റഡിലെടുത്ത ഇവരെ പൊലീസ് ക്രൂരമായി തല്ലിച്ചതച്ചിരുന്നു. വർക്ക്ഷോപ്പ് ഉടമയെയും മർദ്ദിച്ചിരുന്നു.
09:33 AM (IST) Apr 06
കലാപം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പ്രകോപനം ഉണ്ടാക്കൽ, മനപ്പൂർവ്വം നാശനഷ്ടം ഉണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ്. ഇരു വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ സാമൂഹ്യവിരുദ്ധർ തീ ഇട്ടതാണെന്നും എഫ്ഐആറിൽ പറയുന്നു
09:08 AM (IST) Apr 06
വിശ്വാസിയായ സ്ഥാനാർത്ഥിയെ മുനാഫിഖ് എന്ന് വിളിച്ചത് ഗൗരവതരമാണെന്ന് കുമ്പോൽ സെയ്ദ് അലി തങ്ങൾ. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സഭ്യേതര വാക്കുകൾ ഒഴിവാക്കണമെന്നും നാടിന്റെ വികസനം പറഞ്ഞ് വോട്ട് തേടണമെന്നും കുമ്പോൽ സെയ്ദ് അലി തങ്ങളുടെ പ്രസ്താവനയിൽ പറയുന്നു.
08:13 AM (IST) Apr 06
അനൗൺസ്മെന്റ് വിവാദത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകി പേരാമ്പ്രയിലെ എൽഡിഎഫ് സ്ഥാനാർഥി ടിപി രാമകൃഷ്ണൻ. ചട്ടലംഘനം നടത്തിയിട്ടില്ലെന്നും മതസ്പർദ്ധ ഉണ്ടാക്കുന്ന അനൗൺസ്മെന്റ് ഉണ്ടായിട്ടില്ലെന്നും രാമകൃഷ്ണൻ മറുപടിയിൽ പറയുന്നു. പേരാമ്പ്രയിലെ അനൗൺസ്മെന്റ് ഏറെ വിവാദമായിരുന്നു. തൊട്ടുപിന്നാലെ യുഡിഎഫ് സ്ഥാനാർഥിയായ ഫാത്തിമ തഹ്‍ലിയ മതംപറഞ്ഞു വോട്ടുപിടിക്കുന്നുവെന്ന ആക്ഷേപം എൽഡിഎഫിന് ഇല്ലെന്ന് വിശദീകരിച്ച് ടിപി രാമകൃഷ്ണനും രംഗത്തെത്തിയിരുന്നു.
08:13 AM (IST) Apr 06
ലൈംഗിക അതിക്രമക്കേസിൽ ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ കോടതിയെ സമീപിച്ചേക്കും. മൂന്ന് ദിവസം കസ്റ്റഡിയിൽ ലഭിച്ച രഞ്ജിത്തിനെ രണ്ട് ദിവസത്തിനുള്ളിൽ തന്നെ തിരികെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇത് കൂടെ കണക്കിൽ എടുത്തും രഞ്ജിത്തിന്റെ ആരോഗ്യ നില പരിഗണിച്ചും ജാമ്യം നൽകണമെന്ന് ആവശ്യപ്പെടാനാണ് തീരുമാനം.
08:12 AM (IST) Apr 06
കുടകിലെ തടിയൻ്റമോൾ മലനിരകളിൽ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതി ശരണ്യ സുരക്ഷിതയായി നാദാപുരത്തെ വീട്ടിലെത്തി. മൂന്ന് പകലും രണ്ട് രാത്രിയും നീണ്ടുനിന്ന ആശങ്കകൾക്കൊടുവിൽ മാതാപിതാക്കളെ തിരികെ കണ്ടതിൽ വലിയ സന്തോഷമുണ്ടെന്ന് ശരണ്യ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ കണ്ടെത്താൻ പരിശ്രമിച്ച രക്ഷാപ്രവർത്തകർക്കും പ്രാർത്ഥിച്ചവർക്കും ശരണ്യ നന്ദി അറിയിച്ചു.
08:12 AM (IST) Apr 06
വാടാനപ്പള്ളിയിലെ കിറ്റ് സംഘർഷത്തിൽ കോടതിയുടെ അനുമതി തേടി പൊലീസ്. എഫ്.ഐ.ആറിൽ തുടർനടപടിയ്ക്ക് വേണ്ടിയാണ് പൊലീസ് അനുമതി തേടിയത്. ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകി. കോടതി ഇന്നു വാദം കേൾക്കും. അതേസമയം, തൃശൂരിൽ കിറ്റ് വിവാദത്തിൽ വെട്ടിലായിരിക്കുകയാണ് ബിജെപി. സംഭവത്തിൽ പിടിയിലായ വാടാനപ്പള്ളിയിലെ പ്രാദേശിക ബിജെപി പ്രവർത്തകൻ സതീഷിനെ കൂടുതൽ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. കിറ്റുകൾ വിഷുവിന് സന്നദ്ധ സംഘടനക്ക് നൽകാൻ ഓർഡർ ചെയ്തതാണെന്ന് ആവർത്തിക്കുകയാണ് സതീഷ്. വിഷയം സജീവമാക്കി നിർത്തുകയാണ് യുഡിഎഫും എൽഡിഎഫും.