തുരങ്കപാത പ്രധാനപ്പെട്ടതെന്നും സംസ്ഥാനത്തിന്റെ ജീവരേഖയാണ് പദ്ധതിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. 

കല്‍പറ്റ: വയനാട് തുരങ്ക പാത നിർമാണത്തിനുള്ള പരിസ്ഥിതി അനുമതി ശരിവച്ച ഹൈക്കോടതി വിധിയില്‍ ഇടപെടാതെ സുപ്രീം കോടതി. അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. എല്ലാ കാര്യങ്ങളും പരിശോധിച്ചാണ് പദ്ധതിക്ക് ഹൈക്കോടതി അനുമതി നല്‍കിയതെന്നും വിധിയില്‍ ഇടപെടാനാകില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. തുരങ്കപാത പ്രദേശത്തിന്‍റെ ജീവനാഡിയാകും. ദേശീയ പ്രാധാന്യമുള്ള പദ്ധതിയാണിത്. 400 പേര്‍ മരിച്ച ഉരുള്‍പൊട്ടലില്‍ മേഖലയിലാണ് തുരങ്കം നിര്‍മിക്കുന്നത് എന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. തുരങ്കപാത പലയിടത്തും നിര്‍മ്മിക്കുന്നുണ്ടെന്നായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ മറുപടി പറഞ്ഞു. വ്യവസ്ഥകള്‍ പാലിക്കപ്പെട്ടില്ലെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് ഹരിത ട്രൈബ്യൂണലിനെ സമീപിക്കാമെന്നും കോടതി പറഞ്ഞു. 

വയനാട് തുരങ്കപാത നിര്‍മ്മാണത്തിനെതിരായ പ്രകൃതിസംരക്ഷണ സമിതിയുടെ അപ്പീൽ സുപ്രീംകോടതി തള്ളി