കണ്ണൂരിൽ കോൺഗ്രസ് ഓഫീസിന് നേരെയും ആക്രമണം. കൂത്തുപറമ്പിലെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസായ ഇന്ദിരാ ഭവന് നേരെയാണ് ആക്രമണം ഉണ്ടായത്. ഓഫീസിൻ്റെ ജനൽ ചില്ലുകൾ അടിച്ച് തകർത്തു. അക്രമത്തിന് പിന്നിൽ ഡിവൈഎഫ്ഐയെന്ന് കോൺഗ്രസ്.

08:55 AM (IST) Oct 01
കോട്ടയം പായിപ്പാട് സ്വദേശി ലത രഘുവിനെതിരെയാണ് കേസെടുത്തത്. കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് നടപടി. പ്രതി മുഖ്യമന്ത്രിയേയും അമ്മയെയും കേട്ടാൽ അറയ്ക്കുന്ന വാക്കുകൾ കൊണ്ട് അപമാനിച്ചെന്നും സ്പർദ്ധ വളർത്തി കലാപം ഉണ്ടാക്കാൻ ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് എഫ്ഐആര്‍.
08:48 AM (IST) Oct 01
ക്രൈംബ്രാഞ്ചിലും സ്പെഷ്യൽ ബ്രാഞ്ചിലും നിയമനത്തിനുള്ള പൊലീസിലെ അഭിരുചി പരീക്ഷ അട്ടിമറിക്കാൻ നീക്കം. പരീക്ഷ നടത്താതെ ക്രൈംബ്രാഞ്ച് മേധാവി സ്ഥലമാറ്റ ഉത്തരവിറക്കി. ഐജിമാരും എസ്പിമാരും പ്രതിഷേധവുമായി രംഗത്തെത്തി. സമ്മർദ്ദം മറികടന്ന് പരീക്ഷ നടത്തിയത് വിജിലൻസിൽ മാത്രമാണ്.
08:30 AM (IST) Oct 01
പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ രണ്ട് കുട്ടികളെ അമ്മ നിവേദ്യ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആദ്യം വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയത് മൂത്ത മകളെയെന്ന് അമ്മ നിവേദ്യയുടെ മൊഴി. അഞ്ച് വയസുകാരിയുടെ മരണം ഉറപ്പിച്ച ശേഷം ഇളയ കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്.
08:29 AM (IST) Oct 01
കണ്ണൂരിലെ കോടിയേരി അനുസ്മരണ പരിപാടികളിൽ പിണറായിയും എം വി ഗോവിന്ദനുമില്ല. തലശ്ശേരിയിലെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുക പ്രകാശ് കാരാട്ട്. പരിപാടികളിൽ ഇരുവരും പങ്കെടുക്കാത്തതിൽ കോടിയേരിയുടെ കുടുംബത്തിന് അതൃപ്തി.
08:29 AM (IST) Oct 01
മന്ത്രി കെ എം ഷാജിയുടെ വാഹനം തടഞ്ഞ സംഭവത്തിൽ യുവമോർച്ച പ്രവർത്തകർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. കന്‍റോൺമെന്‍റ് പൊലീസാണ് ജാമ്യമില്ല വകുപ്പുപ്രകാരം കേസെടുത്തത്. കേസ് വേണ്ടെന്ന മന്ത്രിയുടെ നിർദേശം പൊലീസ് തള്ളുകയായിരുന്നു.
08:28 AM (IST) Oct 01
തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രണ്ട് കേസുകളാണ് മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അക്രമവുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.
08:27 AM (IST) Oct 01
കണ്ണൂരിൽ കോൺഗ്രസ് ഓഫീസിന് നേരെയും ആക്രമണം. കൂത്തുപറമ്പിലെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസായ ഇന്ദിരാ ഭവന് നേരെയാണ് ആക്രമണം ഉണ്ടായത്. ഓഫീസിൻ്റെ ജനൽ ചില്ലുകൾ അടിച്ച് തകർത്തു. അക്രമത്തിന് പിന്നിൽ ഡിവൈഎഫ്ഐയെന്ന് കോൺഗ്രസ്.