എഫ് സി ആര്‍ എ നിയമഭേദഗതിയിലെ സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെ നടപടികള്‍ സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് കെസി വേണുഗോപാല്‍ എംപി. അടിയന്തര ഇടപെടല്‍ തേടി ലോക്സഭ സ്പീക്കര്‍ക്ക് കത്ത് നല്‍കി
ദില്ലി: എഫ് സി ആര്‍ എ നിയമഭേദഗതിയിലെ സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെ നടപടികള്‍ സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് കെസി വേണുഗോപാല്‍ എംപി. പ്രതിപക്ഷ എംപിമാരുടെ നിലപാട് അവഗണിച്ച് ജെപിസി നടപടികള്‍ പൂര്‍ത്തിയാക്കി അടുത്ത സമ്മേളനത്തില്‍ ബില്‍ പാസാക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് കെ സി വേണുഗോപാല്‍ അറിയിച്ചു. അടിയന്തര ഇടപെടല്‍ തേടി ലോക്സഭ സ്പീക്കര്‍ക്ക് കത്ത് നല്‍കിയെന്നും കെ സി വേണുഗോപാല്‍ ദില്ലിയില്‍ പറഞ്ഞു.

