ക്രൈംബ്രാഞ്ചിലും സ്പെഷ്യൽ ബ്രാഞ്ചിലും നിയമനത്തിനുള്ള പൊലീസിലെ അഭിരുചി പരീക്ഷ അട്ടിമറിക്കാൻ നീക്കം. പരീക്ഷ നടത്താതെ ക്രൈംബ്രാഞ്ച് മേധാവി സ്ഥലമാറ്റ ഉത്തരവിറക്കി. ഐജിമാരും എസ്പിമാരും പ്രതിഷേധവുമായി രംഗത്തെത്തി. സമ്മർദ്ദം മറികടന്ന് പരീക്ഷ നടത്തിയത് വിജിലൻസിൽ മാത്രമാണ്.
തിരുവനന്തപുരം: ക്രൈംബ്രാഞ്ചിലും സ്പെഷ്യൽ ബ്രാഞ്ചിലും നിയമനത്തിനുള്ള പൊലീസിലെ അഭിരുചി പരീക്ഷ അട്ടിമറിക്കാൻ നീക്കം. പരീക്ഷ നടത്താതെ ക്രൈംബ്രാഞ്ച് മേധാവി സ്ഥലമാറ്റ ഉത്തരവിറക്കി. ഭരണാനൂലികളായ പൊലിസുകാരെ തിരുകി കയറ്റാനെന്നാണ് ആക്ഷേപം. തുടർന്ന് ഐജിമാരും എസ്പിമാരും പ്രതിഷേധവുമായി രംഗത്തെത്തി. സമ്മർദ്ദം മറികടന്ന് പരീക്ഷ നടത്തിയത് വിജിലൻസിൽ മാത്രമാണ്.
ക്രൈംബ്രാഞ്ചിലേക്കും സ്പെഷ്യൽ ബ്രാഞ്ചിലേക്കും അന്വേഷണ മികവുള്ള ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കാനാണ് പ്രവേശന പരീക്ഷ ഏഴ് വർഷമായി നടത്തുന്നത്. എന്നാൽ, പരീക്ഷ നടത്താതെ ക്രൈംബ്രാഞ്ച് മേധാവി സ്ഥലമാറ്റ ഉത്തരവിറക്കുകയായിരുന്നു. ഭരണാനുകൂലികളായ പൊലിസുകാരെ തിരുകി കയറ്റാനെന്നാണ് ആരോപണം. തുടർന്ന് ഐജിമാരും എസ്പിമാരും പ്രതിഷേധവുമായി രംഗത്തെത്തി. ഇൻ്റലിജൻസിലും പരീക്ഷ നടത്തിയിട്ടില്ല. 30ന് നടത്താൻ ആണ് മേധാവിയുടെ തീരുമാനം. എന്നാൽ, പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സമ്മർദമുണ്ട്. സമ്മർദം മറികടന്ന് പരീക്ഷ നടത്തിയത് വിജിലൻസിൽ മാത്രമാണ്.


