അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് പിപി തങ്കച്ചന് വിട നൽകാൻ രാഷ്ട്രീയ കേരളം. മൃതദേഹം ഇന്ന് രാവിലെ 10 മണിയോടെ ആലുവ രാജഗിരി ആശുപത്രിയിൽ നിന്ന് പെരുമ്പാവൂരിലെ വീട്ടിലെത്തിക്കും. രാവിലെ 11 മുതൽ വീട്ടിലാണ് പൊതുദർശനം ഒരുക്കിയിരിക്കുന്നത്. പ്രധാനനേതാക്കളെല്ലാം അന്ത്യാഞ്ജലി അർപ്പിക്കാൻ വീട്ടിലെത്തും.

10:04 PM (IST) Sep 12
കുറ്റിപ്പുറം റോഡിലെ നവീകരണ പ്രവൃത്തികൾ എത്രയും വേഗം പൂർത്തിയാക്കി പുതുവത്സര സമ്മാനമായി ജനങ്ങൾക്ക് സമർപ്പിക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്
09:16 PM (IST) Sep 12
പാലക്കാട് ഒലവക്കോട്ടെ ലോഡ്ജില്‍ യുവാക്കളുടെ ആക്രമണം. റെയിൽവേ സ്റ്റേഷന് സമീപത്തെ സിറ്റി ഹാൾട്ട് ലോഡ്ജിലാണ് യുവാക്കൾ ആക്രമം നടത്തിയത്. ലോഡ്ജിലെ ജീവനക്കാനെ യുവാക്കൾ മർദ്ദിച്ചു
09:07 PM (IST) Sep 12
തൃശൂരിലെ ഡിവൈഎഫ്ഐ നേതാവിൻ്റെ ശബ്ദരേഖ പുറത്തുവന്നതിനെ തുടർന്ന് രാഷ്ട്രീയ വിവാദം കൊഴുക്കുന്നു. എംകെ കണ്ണനെതിരെ തെളിവ് ഹാജരാക്കാമെന്ന് അനിൽ അക്കരെ പറഞ്ഞു
08:30 PM (IST) Sep 12
കോഴിക്കോട് കുറ്റ്യാടിയിൽ ക്യാൻസർ രോഗിയായ കെഎസ്ആര്‍ടിസി കണ്ടക്ടറെ സ്വകാര്യ ബസ് കണ്ടക്ടർ മർദിച്ചതായി പരാതി. കേസെടുത്ത് പൊലീസ്
08:23 PM (IST) Sep 12
മലപ്പുറം കിഴിശ്ശേരിയിൽ സ്കൂൾ ബസ് ഇടിച്ച് അതേ സ്കൂളിലെ വിദ്യാർത്ഥിക്ക് പരിക്കേറ്റു
07:55 PM (IST) Sep 12
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം അരീക്കോട് സ്വദേശിയായ പത്ത് വയസുകാരിക്കാണ് രോഗബാധ
07:47 PM (IST) Sep 12
സുശീല കര്‍ക്കി നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയാവും
07:32 PM (IST) Sep 12
'സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ ആയിരങ്ങൾ ആരും ക്ഷണിച്ചിട്ട് വന്നവരല്ല' ആലപ്പുഴയില്‍ നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തില്‍ സംസാരിച്ച് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
06:37 PM (IST) Sep 12
പറന്നുയരുന്നതിനിടെ പിൻചക്രം റൺവേയിൽ വീണതിനാൽ സ്പൈസ് ജെറ്റ് വിമാനത്തിന് മുംബൈയിൽ അടിയന്തര ലാൻഡിങ്
06:29 PM (IST) Sep 12
കെഎസ്‌യു പ്രവർത്തകരെ മുഖംമൂടിയും കൈവിലങ്ങും ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ വടക്കാഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പൊലീസിനെ രൂക്ഷമായി വിമർശിച്ചു
06:20 PM (IST) Sep 12
വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നുവെന്ന് കാണിച്ച് അദ്ദേഹത്തിന്റെ സഹോദരൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു പ്രതികരണം.
06:00 PM (IST) Sep 12
13 വയസുകാരിയെ ഹൃദയമാറ്റ ശസ്ത്രക്രിയക്കായി വന്ദേഭാരതിൽ എറണാകുളത്തേക്ക് കൊണ്ടുപോകുകയാണ്. കൊല്ലം അഞ്ചൽ ഏരൂർ സ്വദേശിയായ പെൺകുട്ടിയെ ഏഴ് മണിയോടെ ലിസി ആശുപത്രിയിൽ എത്തിക്കുക എന്നതാണ് ദൗത്യം.
05:58 PM (IST) Sep 12
തൃശൂരിൽ സിപിഎമ്മിന് തലവേദനയായി ഓഡിയോ റെക്കോർഡ് പുറത്ത്. കരുവന്നൂർ ബാങ്ക് വിവാദത്തിന് ശേഷം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ ഓഡിയോ റെക്കോർഡ് ആണ് പുറത്ത് വന്നിരിക്കുന്നത്.
05:41 PM (IST) Sep 12
വയനാട്ടിൽ മുൻ ഡിസിസി ട്രഷറർ എൻ എം വിജയൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കെപിസിസി നേതൃത്വം കുടുബത്തിന് നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ല എന്ന് വിജയൻ്റെ മരുമകൾ പത്മജ
05:10 PM (IST) Sep 12
കുറ്റിക്കോലിലെ ഓട്ടോ ഡ്രൈവർ സുരേഷ് എന്ന സുരേന്ദ്രനാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ സിനിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
05:06 PM (IST) Sep 12
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനത്തില്‍ ചേര്‍ത്തല സ്വദേശി അനുരാഗിന്‍റെ നിയമനവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി
04:43 PM (IST) Sep 12
തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹെൽത്ത് യൂണിറ്റിന്റെ കീഴിലുള്ള ചെറുവക്കൽ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ഫ്യൂസ് കെഎസ്ഇബി ഊരി മാറ്റി.
04:19 PM (IST) Sep 12
വിവാഹ അഭ്യർത്ഥന നിരസിച്ചതിന് കാമുകിയെയും അച്ഛനെയും യുവാവ് വീട്ടിൽ കയറി വെട്ടി. പാലക്കാട് നെന്മാറയിലാണ് സംഭവം
04:04 PM (IST) Sep 12
എയ്ഡഡ് സ്കൂളുകളെ മാഫിയ ഗണത്തിൽപ്പെടുത്തി സർക്കാർ പെരുമാറുന്നു. സർക്കാർ കാണിക്കുന്നത് നെറികേടാണെന്നും ആർച്ച് ബിഷപ്പ് രൂക്ഷഭാഷയിൽ വിമർശിച്ചു. മതേതരത്വത്തിൽ വിശ്വസിക്കുന്നോ എന്ന് സംശയമുണ്ട്.
03:57 PM (IST) Sep 12
ഡിവൈഎഫ്ഐ നേതാവ് ശരത്തിൻ്റെ പുറത്തുവന്നുള്ള ശബ്ദരേഖയിൽ മറുഭാഗത്തുള്ള ശബ്ദം തൻ്റേതാണെന്ന് നിബിൻ ശ്രീനിവാസൻ. ശബ്ദരേഖ വിവാദത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നിബിൻ ശ്രീനിവാസൻ
03:35 PM (IST) Sep 12
സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്കെതിരെ അപകീർത്തികരമായ വീഡിയോ പുറത്തിറക്കിയെന്ന കേസിൽ ക്രൈം നന്ദകുമാറിന് തിരിച്ചടി. കേസിൽ മൂൻകൂർ ജാമ്യം തേടി നന്ദകുമാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി.
03:16 PM (IST) Sep 12
ഒട്ടകങ്ങളെ ഉപയോഗിച്ച് കാട്ടുവഴിയിലൂടെ മദ്യം കടത്തിയ സംഘത്തെ പിടികൂടി പൊലീസ്
02:30 PM (IST) Sep 12
മലപ്പുറത്ത് അവധി എടുത്തതിന് സ്കൂൾ വിദ്യാർത്ഥിക്ക് ക്രൂര മർദനമെന്ന് പരാതി
02:29 PM (IST) Sep 12
പൊലീസ് അതിക്രമങ്ങൾക്കെതിരായ പരാതിയിൽ സമഗ്രാന്വഷണം നടത്തണമെന്ന് ഡിജിപി
01:41 PM (IST) Sep 12
ഏതാനും വർഷങ്ങൾക്കു മുമ്പ് പറഞ്ഞ ഓഡിയോ ക്ലിപ്പ് ആണ് ഇന്ന് ചാനലുകളിൽ സംരക്ഷണം ചെയ്തതെന്നും പറയുന്ന കാര്യങ്ങൾ അടിസ്ഥാനരഹിതമാണെന്നും വിഷയത്തിൽ അബ്ദുൾ ഖാദർ പ്രതികരിച്ചു.
12:54 PM (IST) Sep 12
കർണാടകയിലെ ചിക്കമഗളുരു ജില്ലയിലെ ലോകാവലി എന്ന ഗ്രാമത്തിലെ നിർധന ദമ്പതിമാരാണ് സ്വകാര്യ ആശുപത്രിയുടെ അനാസ്ഥയ്ക്ക് ഇരയായത്. പനി ബാധിച്ച കുഞ്ഞുമായാണ് ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നേടിയത്.
12:08 PM (IST) Sep 12
തിരുത്തിൽ പിടിവാശി ഇല്ലെന്ന് ബിനോയ് വിശ്വം. തിരുത്തേണ്ട കാര്യങ്ങൾ തിരുത്താൻ തയ്യാറെന്ന് മറുപടി പ്രസംഗത്തിൽ ബിനോയ് വിശ്വം വ്യക്തമാക്കി.
11:48 AM (IST) Sep 12
പുൽപ്പള്ളി തങ്കച്ചൻ കേസിൽ ആരോപണവിധേയനായ പഞ്ചായത്ത് അംഗം ജോസ് നെല്ലേടത്തിനെ മരിച്ച നിലയിൽ കണ്ടെത്തി. കേസിലെ ഗൂഢാലോചനയിൽ അന്വേഷണം നടക്കവെയാണ് സംഭവം.
11:05 AM (IST) Sep 12
കേരളത്തിൽ ഡിവൈഎഫ്ഐ നേതാവിനും രക്ഷയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പൊലീസ് മർദനമാണ് ഡിവൈഎഫ്ഐ നേതാവിന്റെ മരണത്തിന് കാരണമെന്നും വി ഡി സതീശൻ ആരോപിച്ചു.
10:47 AM (IST) Sep 12
ഫോറസ്റ്റ് ഓഫീസിൽ വെച്ച് വനം വകുപ്പ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രതീഷ് കുമാറിനെതിരെയാണ് പരാതി. ആഭ്യന്തര അന്വേഷണം ആരംഭിച്ചു
10:18 AM (IST) Sep 12
രാജ്യത്തിന്‍റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
09:43 AM (IST) Sep 12
ശ്വാസകോശ അണുബാധ യെച്ചൂരിയെ വീഴ്ത്തിയിട്ട് ഒരു കൊല്ലം ആകുമ്പോഴും ദേശീയതലത്തിൽ പാർട്ടിക്ക് ആ ആഘാതത്തിൽ നിന്ന് കരകയറാനായിട്ടില്ല
08:30 AM (IST) Sep 12
റെയിൽവേ ക്രോസുകള്‍ അടയ്ക്കാൻ പോകുമ്പോള്‍ വാഹനം ഇടിച്ചു കയറ്റിയാൽ കേസ് മാത്രമല്ല വാഹനവും കണ്ടുകെട്ടും
07:38 AM (IST) Sep 12
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി വന്നാൽ ഉടൻ അന്തിമ പ്രഖ്യാപനം ഉണ്ടാകും. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ എസ് ഐ ആർ നടപ്പാക്കുമെന്ന് കേന്ദ്ര തെര കമ്മീഷൻ നേരത്തെ സൂചന നൽകിയിരുന്നു
07:29 AM (IST) Sep 12
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വോട്ട് ചോർച്ച, തീവ്ര വോട്ടർ പട്ടിക പരിഷ്കരണം എന്നിവ യോഗത്തിൽ ചർച്ചയാകും
07:08 AM (IST) Sep 12
ബിനോയ് വിശ്വം വലിയ തോൽവി എന്ന് പ്രതിനിധികൾ അഭിപ്രായപ്പെട്ടു. വാക്കിലും നിലപാടിലും വ്യക്തത ഇല്ലാത്ത സെക്രട്ടറിയെന്നും സിപിഐയുടെ രാഷ്ട്രീയ നിലപാട് പറയാൻ പോലും ബിനോയ് വിശ്വത്തിന് കഴിയുന്നില്ല എന്നും വിമർശനം
06:51 AM (IST) Sep 12
മോദിയുടെ സന്ദർശനത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി കെട്ടിയ തോരണം ചിലർ നശിപ്പിക്കാൻ ശ്രമിച്ചെന്ന് പൊലീസ് പറയുന്നു. തുടർന്ന് പൊലീസും അക്രമികളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു
06:26 AM (IST) Sep 12
തിരുവനന്തപുരം നേമം സ്വദേശി ബാലു എസ് ആണ് മരിച്ചത്. സൈനിക അക്കാദമിയിലെ നീന്തൽ കുളത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്
06:15 AM (IST) Sep 12
ഖത്തർ ആക്രമണത്തിന് ശേഷമുള്ള സാഹചര്യം ചർച്ച ചെയ്യാൻ അറബ് രാജ്യ ഉച്ചകോടി ഞായറാഴ്ച നടക്കും. നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകാനാണ് സാധ്യത
05:59 AM (IST) Sep 12
ലുല ഡ സിൽവയുടെ സർക്കാരിനെതിരെ ഗൂഢാലോചന നടത്തുകയും ക്രിമിനൽ സംഘങ്ങളെ നയിക്കുകയും ചെയ്തതടക്കം അഞ്ച് കുറ്റങ്ങൾ ബോൾസാനാരോക്കെതിരെ ചുമത്തിയിട്ടുണ്ട്