പാലക്കാട് ഒലവക്കോട്ടെ ലോഡ്ജില്‍ യുവാക്കളുടെ ആക്രമണം. റെയിൽവേ സ്റ്റേഷന് സമീപത്തെ സിറ്റി ഹാൾട്ട് ലോഡ്ജിലാണ് യുവാക്കൾ ആക്രമം നടത്തിയത്. ലോഡ്ജിലെ ജീവനക്കാനെ യുവാക്കൾ മർദ്ദിച്ചു

പാലക്കാട്: പാലക്കാട് ഒലവക്കോട്ടെ ലോഡ്ജില്‍ യുവാക്കളുടെ ആക്രമണം. റെയിൽവേ സ്റ്റേഷന് സമീപത്തെ സിറ്റി ഹാൾട്ട് ലോഡ്ജിലാണ് യുവാക്കൾ ആക്രമം നടത്തിയത്. ലോഡ്ജിലെ ജീവനക്കാനെ യുവാക്കൾ മർദ്ദിച്ചു. ലോഡ്ജിലെ റിസപ്ഷനിൽ കയറിയും ഇവര്‍ അതിക്രമം നടത്തി. ലോഡ്ജിലേക്കുഉള്ള വഴി തടസപ്പെടുത്തി വാഹനങ്ങൾ നിർത്തരുതെന്ന് പറഞ്ഞതിനാണ് ആക്രമണം നടത്തിയത്. ഇന്ന് ഉച്ചയ്ക്കാണ് വാഹനങ്ങൾ നിർത്തരുതെന്ന് ലോഡ്ജ് മാനേജർ പറഞ്ഞത്. രാത്രിയോടെ കൂടുതൽ ആളുകളുമായി എത്തി യുവാക്കൾ അക്രമം അഴിച്ച് വിടുകയായിരുന്നു.

YouTube video player