കേരളത്തിൽ ഡിവൈഎഫ്ഐ നേതാവിനും രക്ഷയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പൊലീസ് മർദനമാണ് ഡിവൈഎഫ്ഐ നേതാവിന്റെ മരണത്തിന് കാരണമെന്നും വി ഡി സതീശൻ ആരോപിച്ചു.

കൊച്ചി: കേരളത്തിൽ ഡിവൈഎഫ്ഐ നേതാവിനും രക്ഷയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പൊലീസ് മർദനമാണ് ഡിവൈഎഫ്ഐ നേതാവിന്റെ മരണത്തിന് കാരണമെന്നും വി ഡി സതീശൻ ആരോപിച്ചു. മുഖ്യമന്ത്രി മൗനം തുടരുകയാണെന്നും പ്രതിപക്ഷ നേതാവ് ആവർത്തിച്ചു. പിണറായി സ്റ്റാലിൻ ചമയണ്ട. പിണറായി വിജയന് മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ യോഗ്യതയില്ലെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. ലോകത്തെ എല്ലാ അസുഖവും കേരളത്തിൽ ഉണ്ട്. ആരോഗ്യ വകുപ്പ് പരാജയമാണ്. അമീബിക് മസ്തിഷ്ക്ക ജ്വരത്തിന്‍റെ കാരണം കണ്ടെത്താൻ പോലും വകുപ്പിന് കഴിയുന്നില്ല. എല്ലാവർക്കും പേടിയാണ്. ബോധവത്കരണം നടത്താൻ പോലും ആരോഗ്യ വകുപ്പിന് കഴിയുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. 

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming