ഭാരതാംബ വിവാദത്തിൽ വിട്ടുവീഴ്ചയില്ലാതെ രാജ്ഭവനും സർക്കാരും. ഭാരതാംബയും നിലവിളക്കും തുടരുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഗവർണർ. വിഷയം സർക്കാർ രാഷ്ട്രീയവത്കരിച്ചെന്നും വിട്ടുവീഴ്ചയ്ക്ക് തയാറാകാതിരുന്നത് സർക്കാർ ആണെന്നും ഇന്നലെ ഇംഗ്ലീഷ് വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ ഗവർണർ ആരോപിച്ചിരുന്നു. വിദ്യാഭ്യാസമന്ത്രിയുടെ ഇറങ്ങിപ്പോക്കിൽ രാജ്ഭവന് കടുത്ത അതൃപ്തിയുണ്ട്.
11:37 PM (IST) Jun 21
കൊലക്കേസ് പ്രതിയായ ഇദ്ദേഹത്തെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ പരാതിയും നൽകിയിരുന്നു
10:31 PM (IST) Jun 21
പാലക്കാട് നിന്നും ഉച്ചയ്ക്ക് 1:50 ന് പുറപ്പെടുന്ന ട്രെയിൻ തിരികെ കണ്ണൂർ വരെ സർവീസ് നടത്തും.
09:29 PM (IST) Jun 21
ആണവ കേന്ദ്രം ആക്രമിക്കുന്ന ദൃശ്യങ്ങൾ ഇസ്രായേൽ സൈന്യം പുറത്തുവിട്ടു.
09:24 PM (IST) Jun 21
ഇസ്രയേലിന്റെ വധഭീഷണിക്കിടെ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി പിൻഗാമികളുടെ പട്ടിക മുന്നോട്ടുവച്ചു. എന്നാൽ, മകൻ മൊജ്തബയുടെ പേര് പട്ടികയിലില്ലെന്ന് റിപ്പോർട്ട്
08:49 PM (IST) Jun 21
ഇറാന്‍റെ ആണവ പദ്ധതിയിൽ ആശങ്ക ഉണ്ടെന്ന് ഇറാൻ പ്രസിഡണ്ടിനെ അറിയിച്ചതായും മക്രോൺ വ്യക്തമാക്കി
08:32 PM (IST) Jun 21
മന്ത്രിയുടെ ഓഫീസിന് മുന്നിൽ ബിജെപി പ്രവർത്തകർ കാവിക്കൊടിയുള്ള ഭാരതാംബയുടെ ചിത്രമുയർത്തി.
07:44 PM (IST) Jun 21
മണ്ണന്തല മുക്കോലക്കയിൽ യുവതിയെ സഹോദരൻ അടിച്ച് കൊന്നു
07:38 PM (IST) Jun 21
ഇന്നലെ മുതൽ കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാടി ബന്ധുക്കൾ വടകര പൊലീസിൽ പരാതി നൽകുകയായിരുന്നു
07:15 PM (IST) Jun 21
രാജ്ഭവനിൽ കാവി കൊടിയേന്തിയ ഭാരതാംബ ചിത്രം പ്രതിഷ്ഠിച്ച ഗവർണർ ഇന്ത്യയെയും ഭരണഘടനയെയും അപമാനിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. സംഘ് പരിവാറിന്റെ ചിത്രം രാജ്ഭവനിൽ പ്രതിഷ്ഠിച്ചത് അനുചിതമാണെന്നും ചെന്നിത്തല പറഞ്ഞു
07:08 PM (IST) Jun 21
ഫയലുകൾ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് പരാതിക്കാരിൽ നിന്നും ഒന്നര ലക്ഷം രൂപയാണ് പ്രതികൾ കൈക്കൂലിയായി വാങ്ങിയത്
07:01 PM (IST) Jun 21
സമാധാനവും പുരോഗതിയും എന്നതായിരുന്നു സിന്ധു നദീജല കരാറിന്‍റെ ലക്ഷ്യം. എന്നാൽ പാകിസ്ഥാൻ ആ കരാർ ലംഘിച്ചെന്നും അമിത് ഷാ വിവരിച്ചു
06:29 PM (IST) Jun 21
അതേസമയം, യുവതിയുടെ പണവും സ്വർണവും തട്ടിയെടുത്ത് ഭീഷണിപ്പെടുത്തിയെന്ന കുടുംബത്തിന്‍റെ ആരോപണം യുവാവ് നിഷേധിച്ചു. സാമ്പത്തിക ഇടപാടുകളുണ്ടായിട്ടില്ലെന്നാണ് മൊഴി
06:02 PM (IST) Jun 21
വണ്ടിയിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട മോൻസി കാർ മരത്തിലിടിച്ച് നിർത്തുകയായിരുന്നു
05:52 PM (IST) Jun 21
റസീനയുടെ സുഹൃത്ത് സി പി എം പ്രവർത്തകൻ ആണെന്ന് എസ് ഡി പി ഐ പ്രചരിപ്പിക്കുന്നു. അവരുടേത് ഗീബൽസിയൻ തന്ത്രമാണെന്നും സി പി എം ജില്ലാ സെക്രട്ടറി
05:33 PM (IST) Jun 21
വിമാനത്തിൽ ഒരു മലയാളിയുമുണ്ട്. ടെഹറാൻ ഷാഹിദ് ബെഹ്ഷത്തി സർവകലാശാല ഒന്നാം വർഷ വിദ്യാർത്ഥിയായ മലപ്പുറം സ്വദേശി ഫാദിലയാണ് തിരികെയെത്തിയ വിമാനത്തിലുള്ളത്.
05:14 PM (IST) Jun 21
കഴിഞ്ഞ ഡിസംബറില്‍ സിസിടിവി ദൃശ്യങ്ങള്‍ പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കാനാവില്ലെന്ന് വ്യക്തമാക്കി വ്യവസ്ഥകളില്‍ ഭേദഗതി വരുത്തിയിരുന്നു
04:29 PM (IST) Jun 21
തിരുവനന്തപുരം കാര്യവട്ടം കാമ്പസിലെ വിദ്യാര്‍ത്ഥികള്‍ വാടകയ്ക്ക് എടുത്ത് താമസിക്കുന്ന വീട്ടിൽ ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം
04:03 PM (IST) Jun 21
കഴിഞ്ഞ മാസം ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച വിരാട് കോലി ബ്രോഡിന്‍റെ ടോപ് 10 പട്ടികയില്‍ സ്റ്റീവ് സ്മിത്തിനും മുകളില്‍ നാലാം സ്ഥാനം സ്വന്തമാക്കിയെന്നതും ശ്രദ്ധേയമാണ്.
03:57 PM (IST) Jun 21
നാളെ മുതൽ ജൂൺ 27 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
03:46 PM (IST) Jun 21
കഴിഞ്ഞ രണ്ടുവര്‍ഷമായി സവാദ് സ്ഥിരം അതിക്രമം ചെയ്യുന്നുണ്ടെന്നും ഒരുപാട് യുവതികള്‍ തനിക്ക് മേസേജ് അയച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞു
02:33 PM (IST) Jun 21
തിരുവനന്തപുരം സ്വദേശികളായ നാലു പേരും കൊല്ലം സ്വദേശികളായ മൂന്നു പേരുമാണ് പിടിയിലായത്
01:13 PM (IST) Jun 21
പ്രതികരണത്തിനിടെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയെയും ശിവരാജൻ അധിക്ഷേപിച്ചു. ശിവൻകുട്ടിയല്ല ശവൻകുട്ടിയെന്ന് പറഞ്ഞുകൊണ്ടായിരുന്നു അധിക്ഷേപം
12:53 PM (IST) Jun 21
സെഡേഷൻ നൽകിയ എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ നാദിർഷ പൊലീസിൽ പരാതി നൽകിയിരുന്നു
12:28 PM (IST) Jun 21
ഝാർഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത - മോനിക്ക ദേവി ദമ്പതികളുടെ മകളാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്
12:08 PM (IST) Jun 21
കുടിശ്ശികയാക്കി വെക്കുന്ന പെൻഷൻ തുക തെരഞ്ഞെടുപ്പ് കാലത്ത് കൊടുക്കുന്ന രീതിയെയാണ് താൻ വിമർശിച്ചതെന്ന് കെസി വേണുഗോപാൽ
11:25 AM (IST) Jun 21
ഭാരതാംബ വിവാദത്തിൽ കോഴിക്കോട് പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകരും എസ്എഫ്ഐ പ്രവർത്തകരും ഏറ്റുമുട്ടി
08:25 AM (IST) Jun 21
എൻ പ്രശാന്തിൻ്റെ സസ്പെൻഷൻ പിൻവലിക്കാനുള്ള തീരുമാനം അട്ടിമറിച്ച് എ ജയതിലക്
06:40 AM (IST) Jun 21
ഭാരതാംബ വിവാദത്തിൽ രാജ്ഭവന് കടുത്ത അതൃപ്‌തി. വിഷയം രാഷ്ട്രീയവത്കരിച്ചെന്ന് വിമർശനം
06:32 AM (IST) Jun 21
ഇറാനിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളുമായി രണ്ട് വിമാനങ്ങൾ കൂടി ദില്ലിയിലെത്തി
06:21 AM (IST) Jun 21
ഇന്ന് പതിനൊന്നാമത് അന്താരാഷ്ട്ര യോഗാ ദിനം. വിശാഖപട്ടണത്ത് യോഗാ സംഗമം
06:14 AM (IST) Jun 21
ഇസ്രയേൽ - ഇറാൻ സംഘർഷം അവസാനിപ്പിക്കാൻ യൂറോപ്യൻ യൂണിയന് സാധിക്കില്ലെന്ന് അമേരിക്കൻ പ്രസിഡൻ്റ്
06:02 AM (IST) Jun 21
ഇസ്രയേൽ ആക്രമണം തുടർന്നാൽ സ്വയംപ്രതിരോധമെന്ന അവകാശം ഇറാൻ നിർവഹിക്കുമെന്ന് വിദേശകാര്യ മന്ത്രി