Published : Sep 05, 2025, 07:57 AM ISTUpdated : Sep 05, 2025, 11:47 PM IST

കാസർകോട് വയോധികൻ സ്വയം വെടിയുതിർത്ത് മരിച്ചു

Summary

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. പൂക്കളവും ഓണക്കോടിയും സദ്യയുമൊരുക്കി നാടും നഗരവും മാവേലിയെ വരവേൽക്കുകയാണ്. കള്ളവും ചതിയും ഇല്ലാത്തൊരു ഭൂതകാലത്തിലേക്കുള്ള മലയാളിയുടെ ഗൃഹാതുരമായ യാത്ര കൂടിയാണ് ഈ ഉത്സവം. ഐശ്വര്യവും സമൃദ്ധിയും കൊണ്ട് സമ്പന്നമായ ഒരു കാലത്തിന്റെ ഓർമ്മകളിൽ ചവിട്ടി നിന്ന്, സമത്വസുന്ദരമായ ഒരു ലോകം ആവിഷ്കരിക്കാൻ ഓരോ മലയാളിയും ശ്രമിക്കുന്നു.

old man dead

11:47 PM (IST) Sep 05

കാസർകോട് വയോധികൻ സ്വയം വെടിയുതിർത്ത് മരിച്ചു

കാസർകോട് മീഞ്ച മദങ്കല്ലുവിൽ വയോധികൻ സ്വയം വെടിയുതിർത്ത് മരിച്ചു. 86 വയസുള്ള സുബ്ബണ്ണ ഭട്ടാണ് മരിച്ചത്.

Read Full Story

11:09 PM (IST) Sep 05

17കാരിയായ മകളോട് അച്ഛന്റെ ക്രൂരത, ദേഹത്ത് ആസിഡൊഴിച്ചു, ബന്ധുവായ 10 വയസുകാരിയ്ക്ക് നേരെയും ആക്രമണം

കാസർകോട് പനത്തടി പാറക്കടവിൽ മകളോടും ബന്ധുവിനോടും പിതാവിൻ്റെ ക്രൂരത.

Read Full Story

10:53 PM (IST) Sep 05

മണ്ണാർക്കാട് വാഹന ഇടപാടിനെ ചൊല്ലി യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ് - 6 പ്രതികൾ പിടിയിൽ

മണ്ണാർക്കാട് തിരുവിഴാംകുന്ന് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ച കേസിൽ ആറുപേർ അറസ്റ്റിൽ.

Read Full Story

08:54 PM (IST) Sep 05

മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം, ചേർത്തല താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിൽ

ചേർത്തലയിലെ ഓണ പരിപാടി കഴിഞ്ഞു മടങ്ങവെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്

Read Full Story

06:46 PM (IST) Sep 05

പുഴ കടക്കുന്നതിനിടെ ചങ്ങാടത്തിന്റെ കയർപൊട്ടി, കുട്ടികൾ അടക്കമുള്ളവർ 25 മീറ്ററോളം ദൂരം ഒഴുകിപ്പോയി, രക്ഷകരായി ഓട്ടോഡ്രൈവർമാർ

നിലമ്പൂരിൽ പുഴ കടക്കുന്നതിനിടെ ചങ്ങാടത്തിൻ്റെ കയർ പൊട്ടി ആദിവാസികൾ ഒഴുക്കിൽപ്പെട്ടു.

Read Full Story

06:12 PM (IST) Sep 05

അമ്മക്കൊപ്പം കുളിക്കാനെത്തിയ 2 കുട്ടികൾ ഒഴുക്കിൽ പെട്ടു; 10 വയസുകാരിക്കായി തെരച്ചിൽ തുടരുന്നു, 12കാരനെ രക്ഷിച്ചു

കോഴിക്കോട് കൊടുവള്ളി മാനിപുരം ചെറുപുഴയിൽ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു.

Read Full Story

05:52 PM (IST) Sep 05

അധ്യാപക ദിനം; 'വിദ്യാർത്ഥികളുടെ സ്വഭാവ രൂപീകരണം അധ്യാപകരുടെ പ്രാഥമിക കടമ', മികച്ച അധ്യാപകർക്കുള്ള ദേശീയ പുരസ്കാരങ്ങൾ സമ്മാനിച്ച് രാഷ്ട്രപതി

അധ്യാപക ദിനത്തിൽ രാജ്യത്തെ മികച്ച അധ്യാപകർക്കുള്ള ദേശീയ പുരസ്കാരങ്ങൾ രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിച്ചു

Read Full Story

05:26 PM (IST) Sep 05

ജീപ്പിന് നിയന്ത്രണം നഷ്ടമായി അപകടം, 65 കാരിക്ക് ദാരുണാന്ത്യം; പരിക്കേറ്റവര്‍ ചികിത്സയില്‍

കൊല്ലം കുളത്തൂപ്പുഴയിൽ ജീപ്പിന് നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തില്‍ ഒരു മരണം

Read Full Story

05:11 PM (IST) Sep 05

ട്രംപിന്റെ ഉപദേഷ്ടാവിന്റെ പ്രസ്താവന അസ്വീകാര്യമെന്ന് വിദേശകാര്യമന്ത്രാലയം; ബ്രിക്സ് ഉച്ചകോടിയിൽ ഇന്ത്യ പങ്കെടുക്കും

പ്രസ്താവന തെറ്റിദ്ധാരണയുണ്ടാക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

Read Full Story

04:47 PM (IST) Sep 05

കുന്നംകുളം കസ്റ്റഡി മർദനം - 'കാക്കി ധരിച്ച് വീടിന് പുറത്തിറങ്ങില്ല, ഇതുവരെ കാണാത്ത സമരം കേരളം കാണും' - വിഡി സതീശൻ

പ്രതികളായ ഉദ്യോഗസ്ഥർ കാക്കി ധരിച്ച് വീടിന് പുറത്തിറങ്ങില്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

Read Full Story

03:14 PM (IST) Sep 05

പൂവെട്ടുന്ന കത്രിക ഉപയോഗിച്ച് നെഞ്ചില്‍ കുത്തി, തമിഴ്നാട് സ്വദേശിയായ പൂകച്ചവടക്കാരന് പരിക്ക്; പ്രതി ഒളിവില്‍

നെടുമങ്ങാട് പൂകച്ചവടക്കാരനായ തമിഴ്നാട് സ്വദേശിയെ കുത്തി പരിക്കേല്‍പ്പിച്ചു

Read Full Story

12:42 PM (IST) Sep 05

എന്താണ് സംഭവിച്ചതെന്ന് ഡോക്ടര്‍ ചോദിച്ചു, പിന്നാലെ കയ്യേറ്റം; ഭാര്യയുമായി ആശുപത്രിയിലെത്തിയയാൾ അറസ്റ്റില്‍

പാലക്കാട്‌ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്കും സുരക്ഷാ ജീവനക്കാരനും നേരെ കയ്യേറ്റം

Read Full Story

11:40 AM (IST) Sep 05

ജിഎസ്ടി പരിഷ്കരണം; ഗുണം ഉപഭോക്താക്കളിലേക്ക് എത്തിക്കും, ഉറപ്പുമായി വ്യവസായികളുടെ സം​ഘടനയായ സിഐഐ

ജിഎസ്ടി പരിഷ്കരണത്തിന്‍റെ ​ഗുണം ഉപഭോക്താക്കളിലേക്ക് എത്തിക്കുമെന്ന് ഉറപ്പ് നൽകുന്നതായി വ്യവസായികളുടെ സം​ഘടനയായ സിഐഐ

Read Full Story

11:07 AM (IST) Sep 05

കുടുംബ വഴക്കിനെ തുടര്‍ന്ന് കൊലപാതകം; ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

പത്തനംതിട്ട മല്ലപ്പള്ളി ചേർത്തോട് ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

Read Full Story

10:28 AM (IST) Sep 05

പന്നിപ്പടക്കം പൊട്ടിത്തെറിച്ച് അപകടം; പരിക്കേറ്റയാളെ സംശയം, രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കാന്‍ പൊലീസ്

പാലക്കാട് പുതുനഗരത്തിൽ വീട്ടില്‍ ഇന്നലെ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് അപകടമുണ്ടായ സംഭവത്തില്‍ കൂടൂതല്‍ അന്വേഷണം

Read Full Story

10:17 AM (IST) Sep 05

ചലച്ചിത്ര അക്കാദമി ചെയർമാൻ പദവി; പരി​ഗണിക്കുന്നു എന്നതിൽ സന്തോഷമെന്ന് റസൂൽ പൂക്കുട്ടി, 'ഔദ്യോഗികമായി ആരും അറിയിച്ചിട്ടില്ല'

ചലച്ചിത്ര അക്കാദമി ചെയർമാൻ പദവിയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി റസൂൽ പൂക്കുട്ടി

Read Full Story

09:44 AM (IST) Sep 05

ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ - ലോറി ഉടമ മനാഫിന് നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണസംഘം

ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് ലോറി ഉടമ മനാഫിന് നോട്ടീസ് അയച്ച് അന്വേഷണ സംഘം

Read Full Story

08:24 AM (IST) Sep 05

രാഹുല്‍ മാങ്കൂട്ടത്തിനെതിരെയുള്ള ലൈംഗിക ആരോപണ കേസ് - അന്വേഷണ സംഘം ബെംഗ്ലൂരൂവിലേക്ക്, രേഖകള്‍ കസ്റ്റഡിയിലെടുക്കും

രാഹുല്‍ മാങ്കൂട്ടത്തിനെതിരെയുള്ള ലൈംഗിക ആരോപണ കേസിൽ തെളിവ് ശേഖരണത്തിന് ക്രൈംബ്രാഞ്ച് സംഘം ബെംഗ്ലൂരൂവിലേക്ക് 

Read Full Story

08:00 AM (IST) Sep 05

ട്രംപിൻ്റെ ഇരട്ടി തീരുവ വളർച്ചയെ ബാധിക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്; 'നടപ്പു സാമ്പത്തിക പാദത്തിൽ പ്രതിഫലിക്കും'

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഇരട്ടി തീരുവ ഇന്ത്യയുടെ വളർച്ചയെ ബാധിക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരൻ. നടപ്പു സാമ്പത്തിക പാദത്തിൽ ഇത് പ്രതിഫലിക്കുമെന്നും എന്നാൽ ഏറെക്കാലം ഇത് നിൽക്കില്ലെന്നും വി അനന്ത നാഗേശ്വരൻ പറഞ്ഞു. ഇന്ത്യയിലെയും ചൈനയിലെയും നേതൃത്വങ്ങളെ ദുർബലപ്പെടുത്താൻ യുഎസ് നോക്കുന്നെന്ന് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ പ്രതികരിച്ചു. ഇത് കൊളോണിയൽ കാലം അല്ലെന്നും പുടിൻ പറഞ്ഞു.

08:00 AM (IST) Sep 05

കുന്നംകുളത്തെ പൊലീസ് ക്രൂരതയിൽ തിരുവോണനാളിലും പ്രതിഷേധം; സുജിത്തിനെ സന്ദർശിക്കാൻ സതീശൻ, യൂത്ത് കോൺ​ഗ്രസ് മാർച്ച് ഇന്ന്

കുന്നംകുളത്തെ പൊലീസ് ക്രൂരതയിൽ തിരുവോണനാളിലും പ്രതിഷേധം തുടരും. പ്രതികളായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് തൃശൂർ ഡിഐജി ഓഫീസിലേക്ക് ഇന്ന് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തും. മർദനമേറ്റ സുജിത്തിനെ സന്ദർശിക്കാൻ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇന്നെത്തും. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ഇന്നലെ വിഡി സതീശൻ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. കണ്ണില്ലാത്ത ക്രൂരത നടത്തിയ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പുറത്താക്കണമെന്നും ഇവർക്കെതിരെ ക്രിമിനൽ കേസെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടിരുന്നു.

07:59 AM (IST) Sep 05

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം; പുണ്യ നിറവിൽ വിശ്വാസികൾ, സംസ്ഥാനത്തെങ്ങും ആഘോഷ പരിപാടികൾ

പ്രവാചക സ്മരണ പുതുക്കി ഇന്ന് നബി ദിനം.സംസ്ഥാനമെങ്ങും പള്ളികളിൽ അന്നദാനവും ആഘോഷവും. മദ്രസ വിദ്യാർത്ഥികളുടെ ഘോഷയാത്രയും കലാപരിപാടികളും നടക്കും. നവോത്ഥാനത്തിന്റെ വെളിച്ചം പകർന്ന പ്രവാചകന്‍റെ 1500-ആം ജന്മവാർഷിക ദിനത്തിൽ പ്രത്യേക കാമ്പയിനുകൾ തുടങ്ങാൻ സുന്നി മഹല്ല് ഫെഡറേഷനും കേരള മുസ്‍ലിം ജമാഅത്തും തീരുമാനിച്ചിട്ടുണ്ട്. ലാളിത്യവും നീതിബോധവും കൊണ്ട് മാതൃകയായ പ്രവാചകന്റെ ജീവിതം സന്ദേശമായി ഉൾക്കൊണ്ടാണ് വിശ്വാസികൾ സംസ്ഥാന വ്യാപകമായി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.

07:58 AM (IST) Sep 05

നാടെങ്ങും ഓണാഘോഷം; ആറന്മുള ക്ഷേത്രത്തിൽ തിരുവോണതോണി എത്തി, ഗുരുവായൂരിൽ വൻ തിരക്ക്, ശബരിമലയിലും പ്രത്യേക ചടങ്ങുകൾ

ആറന്മുള ക്ഷേത്രത്തിൽ തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായി തിരുവോണതോണി എത്തി. ഇന്നലെ വൈകിട്ട് കാട്ടൂർ ക്ഷേത്രത്തിൽ നിന്നാണ് മങ്ങാട്ട് ഭട്ടതിരി തോണിയിൽ പുറപ്പെട്ടത്. ക്ഷേത്ര കടവിൽ ആചാരപരമായി തോണിയെ സ്വീകരിച്ചതിന് ശേഷം തിരുവോണ സദ്യഒരുക്കാനുള്ള നടപടികൾ തുടങ്ങി. നിരവധി പേരാണ് ചെറിയ മഴയ്ക്കിടയിലും ആറന്മുളയിൽ എത്തിയിരിക്കുന്നത്. വഞ്ചിപ്പാട്ടുമൊക്കെയായി ആവേശത്തിലാണ് ആളുകൾ. അതേസമയം, തിരുവോണം പ്രമാണിച്ച് ഗുരുവായൂരിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ശബരിമലയിലും പ്രത്യേക ചടങ്ങുകൾ നടക്കും.

07:58 AM (IST) Sep 05

പാലക്കാട് വീട്ടിനുള്ളിലെ സ്ഫോടനം: എസ്ഡിപിഐക്കെതിരെ സി കൃഷ്ണകുമാർ, 'സ്ഫോടനം നടന്നത് എസ്ഡിപിഐ സ്വാധീന മേഖലയിൽ'

പാലക്കാട് പുതുനഗരം സ്ഫോടനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ബിജെപി നേതാവ് സി കൃഷ്ണകുമാർ. സ്ഫോടനം നടന്നത് എസ്ഡിപിഐ സ്വാധീന മേഖലയിലാണെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. എസ്ഡിപിഐ വിജയിച്ച വാർഡിനോട് ചേർന്നാണ് സ്ഫോടനം നടന്നത്. സ്ഫോടനം നടന്ന വീട്ടിലെ മൂന്നുപേരും സജീവ എസ്ഡിപിഐ പ്രവർത്തകരാണ്. നേരത്തെയും പ്രദേശത്ത് സ്ഫോടനം നടന്ന് പശുവിന് പരിക്കേറ്റിരുന്നു. അന്നുതന്നെ തങ്ങൾ വിശദമായ അന്വേഷണം നടത്തണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടതാണെന്നും കൃഷ്ണകുമാർ പറഞ്ഞു.

07:58 AM (IST) Sep 05

തുറന്നുപറച്ചിലുമായി മോഹൻലാൽ; ഫുൾ സ്റ്റോപ്പ് വേണമെന്ന് തോന്നിയപ്പോഴായിരുന്നു രാജി, 'സംഘടന വിട്ടവർ തിരിച്ചുവരണം'

താരസംഘടന 'അമ്മ'യുടെ തലപ്പത്തെ മാറ്റത്തിൽ തുറന്നുപറച്ചിലുമായി നടൻ മോഹൻലാൽ. ഫുൾ സ്റ്റോപ്പ് വേണമെന്ന് തോന്നിയപ്പോഴായിരുന്നു പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് രാജി വെച്ചതെന്ന് മോഹൻലാൽ പറഞ്ഞു. ഒരുപാട് വിമർശനങ്ങൾ നേരിട്ടു. പെട്ടെന്ന് തങ്ങൾ പലർക്കും ശത്രുക്കളായി. പക്ഷേ വിമർശനങ്ങൾ കൊണ്ടായിരുന്നില്ല കൂട്ടരാജിയെന്നും മോഹൻലാൽ പറഞ്ഞു. ഏറെ നാളത്തെ നിശബ്ദതയ്ക്ക് ശേഷമാണ് അമ്മ വിഷയത്തിൽ മോഹൻലാലിൻ്റെ പ്രതികരണം.


More Trending News