നെടുമങ്ങാട് പൂകച്ചവടക്കാരനായ തമിഴ്നാട് സ്വദേശിയെ കുത്തി പരിക്കേല്‍പ്പിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് പൂകച്ചവടക്കാരനായ തമിഴ്നാട് സ്വദേശിയെ കുത്തി പരിക്കേല്പ്പിച്ചു. നെടുമങ്ങാട് -കച്ചേരി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന രാജന്റെ ഉടമസ്ഥതയിലുള്ള സ്നേഹ ഫ്ലവർ മാർട്ടിൽ ഇന്ന് ഉച്ചക്കാണ് സംഭവം. തെങ്കാശി ആലംകുളം സ്വദേശി അനീസ് കുമാർ (36) നാണ് കുത്തേറ്റത്. പിച്ചി-മുല്ല പൂവ് വിറ്റതുമായി ബന്ധപ്പെട്ട് കടയുടമ രാജനുമായി തർക്കം ഉണ്ടായി. ഇതിനിടെ കടയിലെ ജീവനക്കാരനായ കട്ടപ്പ കുമാർ അനീസ് കുമാറിനെ പൂവെട്ടുന്ന കത്രിക ഉപയോഗിച്ച് നെഞ്ചിൽ കുത്തുകയായിരുന്നു.

തുടര്‍ന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവത്തില്‍ കടയുടമയായ രാജനെ നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അനീസിനെ കുത്തിയ കട്ടപ്പ കുമാർ ഒളിവിലാണ്. അനീസിന്‍റെ പരുക്ക് ഗുരുതരമാണെന്നാണ് പൊലീസ് പറയുന്നത്.

YouTube video player