നിലമ്പൂരിൽ പുഴ കടക്കുന്നതിനിടെ ചങ്ങാടത്തിൻ്റെ കയർ പൊട്ടി ആദിവാസികൾ ഒഴുക്കിൽപ്പെട്ടു.

മലപ്പുറം: നിലമ്പൂരിൽ പുഴ കടക്കുന്നതിനിടെ ചങ്ങാടത്തിൻ്റെ കയർ പൊട്ടി ആദിവാസികൾ ഒഴുക്കിൽപ്പെട്ടു. വഴിക്കടവ് പുഞ്ചക്കൊല്ലി അളക്കൽ നഗറുകളിലെ കുട്ടികൾ അടക്കമുള്ളവരാണ് പുഴയിൽ വീണത്.ഉച്ചയ്ക്ക് ഒരു മണിയോടെ പുന്നപ്പുഴ കടക്കുമ്പോഴാണ് ചങ്ങാടത്തിൻ്റെ കയര്‍ പൊട്ടിയത്. 25 മീറ്ററോളം അപകടത്തിൽപ്പെട്ടവര്‍ ഒഴുകിപ്പോയി. സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാരാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. പുഴയിൽ വലിയ ഒഴുക്കില്ലാത്തതിനാൽ, വലിയ ദുരന്തം ഒഴിവായി.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | Onam 2025