Published : Nov 05, 2025, 08:03 AM ISTUpdated : Nov 05, 2025, 10:39 PM IST

Malayalam News live: തിരുവനന്തപുരം സിറ്റി എ ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കിയ നിലയില്‍

Summary

ശബരിമല സ്വർണ കൊള്ള കേസിൽ ദേവസ്വം മുൻ കമ്മീഷണറും പ്രസിഡൻ്റുമായിരുന്ന കെ വാസുവും പ്രതിസ്ഥാനത്തേക്ക്. കട്ടിളപാളി കടത്തി സ്വർണം തട്ടിയ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വാങ്ങനായി പ്രത്യേക സംഘം സമർപ്പിച്ച അപേക്ഷയിലാണ് വാസുവിന്‍റെ പങ്ക് വ്യക്തമാക്കുന്നത്.

sreejith

10:39 PM (IST) Nov 05

തിരുവനന്തപുരം സിറ്റി എ ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കിയ നിലയില്‍

തിരുവനന്തപുരം സിറ്റി എ ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥൻ ശ്രീജിത്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വീടിന് സമീപത്തുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. ഈ മാസം 16ന് വിവാഹം നടക്കാനിരിക്കെയാണ് മരണം.

Read Full Story

10:08 PM (IST) Nov 05

സ്കൂട്ടറിൽ വരുന്നിനിടെ ടിപ്പര്‍ ലോറിയിടിച്ചു; അധ്യാപികയ്ക്ക് ദാരുണാന്ത്യം

ടിപ്പര്‍ ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. കണ്ണൂർ മാഹി ബൈപാസിൽ ഇന്ന് വൈകീട്ടാണ് അപകടമുണ്ടായത്. കണ്ണൂര്‍ പള്ളൂർ സ്വദേശിനി രമിതയാണ്(32) മരിച്ചത്‌. 

Read Full Story

10:03 PM (IST) Nov 05

കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന സംഭവം; കൊലപാതകമെന്ന് സ്ഥിരീകരണം, അമ്മൂമ്മയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും

അങ്കമാലിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. അമ്മൂമ്മ റോസ്‌ലിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. മാനസിക വിഭ്രാന്തിയെ തുടർന്നാണ് കൊലപാതകമെന്നാണ് നിഗമനം.

Read Full Story

09:45 PM (IST) Nov 05

കോൺഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും, പട്ടാമ്പി നഗരസഭ വൈസ് ചെയർപേഴ്സൺ രാജിവെച്ചു

പട്ടാമ്പി നഗരസഭ വൈസ് ചെയർപേഴ്സൺ രാജിവെച്ചു. വി ഫോർ പട്ടാമ്പി നേതാവ് ടിപി ഷാജിയാണ് രാജിവെച്ചത്. കോൺഗ്രസ് പാർട്ടിക്കൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് ഷാജി പറഞ്ഞു

Read Full Story

09:29 PM (IST) Nov 05

വോട്ടർ പട്ടിക പരിഷ്കരണം - ഇതുവരെ 8.85 ലക്ഷം പേർക്ക് ഫോം നല്‍കി, രണ്ടാം ദിവസത്തിലും നല്ല പ്രതികരണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

ഇതുവരെ 8.85 ലക്ഷം പേർക്ക് എന്യൂമറേഷൻ ഫോം നൽകിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. രണ്ടാം ദിവസത്തിലും നല്ല പ്രതികരണമാണ് ഉണ്ടായതെന്നും പറഞ്ഞു

Read Full Story

08:59 PM (IST) Nov 05

ബിഷപ്പ് സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം, രണ്ട് പേര്‍ അറസ്റ്റില്‍

മൂവാറ്റുപുഴയിൽ വെച്ച് ഷംഷബാദ് ബിഷപ്പ് സഞ്ചരിച്ച വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അൻവർ നജീബ്,  ബാസിം നിസാർ എന്നിവരെയാണ്  പൊലീസ് പിടികൂടിയത്.

Read Full Story

08:15 PM (IST) Nov 05

പിഎം ശ്രീ വിവാദം - കരാറിൽ നിന്നുള്ള പിന്മാറ്റത്തിൽ കത്തയക്കാത്തതില്‍ അതൃപ്തിയുമായി സിപിഐ

പിഎം ശ്രീ കരാറിൽ നിന്നുള്ള പിന്മാറ്റത്തിൽ കത്തയക്കാത്തതിൽ സിപിഎമ്മിനെ അതൃപ്തി അറിയിച്ച് സിപിഐ. ധാരണ തെറ്റിച്ചാൽ പരസ്യ പ്രതികരണത്തിന് മടിക്കില്ലെന്ന് ബിനോയ് വിശ്വം അറിയിച്ചതായാണ് വിവരം 

Read Full Story

08:01 PM (IST) Nov 05

പോണ്ടിച്ചേരി സർവ്വകലാശാല ഒന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ യൂണിയന്‍ പിടിച്ചെടുത്ത് എസ്എഫ്ഐ

പോണ്ടിച്ചേരി സർവ്വകലാശാല ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ മുഴുവന്‍ ക്യാമ്പസുകളിലും എസ്എഫ്ഐ യൂണിയന്‍ പിടിച്ചെടുത്തു.  ഭൂരിഭാഗം ഐസിസി സീറ്റിലും എസ്എഫ്ഐ വിജയിച്ചു.

Read Full Story

07:37 PM (IST) Nov 05

പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം; പ്രതിയുടെ തിരിച്ചറിയിൽ പരേഡ് നടത്താൻ പൊലീസ്, മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തിൽ നടത്തും

വർക്കലയിൽ ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട പ്രതി സുരേഷ് കുമാറിന്‍റെ തിരിച്ചറിയിൽ പരേഡ് നടത്താൻ പൊലീസ്. മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തിൽ ജയിലിൽ വെച്ചായിരിക്കും തിരിച്ചറിയിൽ പരേഡ്

Read Full Story

07:17 PM (IST) Nov 05

ഉണ്ണികൃഷ്ണൻ പോറ്റി അതും കടത്തിയോ? സംശയം ഉന്നയിച്ച് ഹൈക്കോടതി, സ്ട്രോങ് റൂമിലുള്ളത് യഥാര്‍ത്ഥ വാതിൽ പാളി തന്നെയാണോ എന്ന് പരിശോധിക്കാൻ നിർദേശം

സ്ട്രോങ്ങ് റൂമിലുള്ളത് യഥാർത്ഥ വാതിൽ പാളി തന്നെയാണോ എന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി. ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. യഥാര്‍ത്ഥ വാതിൽ പാളി ഉണ്ണികൃഷ്ണൻ പോറ്റി കടത്തിയോ എന്നും കോടതി

Read Full Story

06:53 PM (IST) Nov 05

മന്ത്രി അപമാനിച്ചുവെന്ന് കരുതുന്നില്ല, സജി ചെറിയാനെതിരായ പരാമർശം തിരുത്തി റാപ്പർ വേടൻ

മന്ത്രി അപമാനിച്ചതായി കരുതുന്നില്ലെന്നും കലാകാരൻ എന്ന നിലയിൽ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്ത ആളാണ്‌ മന്ത്രിയെന്നും വേടൻ. സജി ചെറിയാനെതിരായ പരാമർശം വേടൻ തിരുത്തി.

Read Full Story

06:29 PM (IST) Nov 05

എസ്ഐആറിനോട് സഹകരിക്കണം, ഇടവകാം​ഗങ്ങൾക്ക് നിർദേശവുമായി സിറോ മലബാർ സഭ

എസ്ഐആറിനോട് സഹകരിക്കണമെന്ന്  ഇടവകാം​ഗങ്ങൾക്ക് നിർദേശം നൽകി സിറോ മലബാർ സഭ. വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി ഇടവകാംഗങ്ങളിലേക്ക് എത്തിക്കാനാണ് അറിയിപ്പ് പുറത്തിറക്കിയിട്ടുള്ളത്.

Read Full Story

06:17 PM (IST) Nov 05

എസ്ഐആറിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്, നിയമപരമായി എതിര്‍ക്കാൻ സര്‍വകക്ഷി യോഗത്തിൽ തീരുമാനം, ശക്തമായി എതിര്‍ത്ത് ബിജെപി

തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരെ (എസ്ഐആര്‍) കേരളം സുപ്രീം കോടതിയിലേക്ക്. ഇതിനായി നിയമോപദേശം തേടാൻ സര്‍വകക്ഷി യോഗത്തിൽ തീരുമാനമായി. തീരുമാനത്തെ ബിജെപി എതിര്‍ത്തു.സര്‍ക്കാര്‍ കോടതിയിൽ പോയാൽ കക്ഷി ചേരുമെന്ന് പ്രതിപക്ഷ നേതാവ്

Read Full Story

06:10 PM (IST) Nov 05

ലോഡ്ജിന് മുകളില്‍ നിന്നും യുവാവിനെ താഴേക്ക് തള്ളിയിട്ടു, ദൃശ്യങ്ങൾ പുറത്ത്; അക്രമം തർക്കത്തിന് പിന്നാലെ

കൊല്ലം കടയ്ക്കലിൽ ലോഡ്ജിന് മുകളിൽ നിന്നും യുവാവിനെ താഴെ തള്ളിയിടുന്നതിന്‍റെ ദൃശ്യം പുറത്ത്

Read Full Story

06:06 PM (IST) Nov 05

ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം പ്രൊഫ. പാൽകുളങ്ങര കെ അംബിക ദേവിക്ക്

ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം പ്രശസ്ത കർണാടക സംഗീതജ്ഞ പ്രൊഫ. പാൽകുളങ്ങര കെ അംബിക ദേവിക്ക്. ഗുരുവായൂർ ദേവസ്വം നൽകുന്ന പുരസ്കാരമാണിത്. കഴിഞ്ഞ ആറു പതിറ്റാണ്ടായി കർണാടക സംഗീത ശാഖയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം.

Read Full Story

05:29 PM (IST) Nov 05

വേടന് പോലും അവാർഡ് നൽകിയെന്ന പരാമർശം; 'മന്ത്രിയുടെ വാക്കുകൾ അപമാനിക്കുന്നതിന് തുല്യം, പാട്ടിലൂടെ മറുപടി നല്‍കും', പ്രതികരിച്ച് വേടൻ

വേടന് പോലും ചലച്ചിത്ര അവാർഡ് നൽകി എന്ന സംസ്കാരിക മന്ത്രി സജിചെറിയാന്‍റെ വാക്കുകൾ അപമാനിക്കുന്നതിന് തുല്യമാണെന്ന് വേടൻ

Read Full Story

05:20 PM (IST) Nov 05

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി നീട്ടി നൽകരുത്, ഓർഡിനൻസിൽ ഒപ്പു വെക്കരുതെന്ന് ഗവർണറോട് ആവശ്യപ്പെടുമെന്ന് രാജീവ് ചന്ദ്രശേഖര്‍

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി നൽകാനാണ് സർക്കാരിന്റെ നീക്കമെന്ന്  രാജീവ് ചന്ദ്രശേഖർ.  ഇതുസംബന്ധിച്ച് പിണറായി സർക്കാർ ഓർഡിനൻസ് ഇറക്കിയാൽ അതിൽ ഒപ്പുവെക്കരുതെന്ന് ഗവർണറോട് ആവശ്യപ്പെടുമെന്നും രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.

Read Full Story

04:57 PM (IST) Nov 05

മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവര്‍ക്കായുള്ള കമ്മീഷൻ പുനഃസംഘടിപ്പിച്ചു; മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

സംസ്ഥാനത്ത് മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുളള കമ്മീഷൻ പുനഃസംഘടിപ്പിച്ചു.ആരോഗ്യ വകുപ്പിൽ ഡോക്ടർമാരുടെ 202 തസ്തികകൾ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു

Read Full Story

04:45 PM (IST) Nov 05

ശബരിമല സ്വർണക്കൊള്ള - എൻ വാസുവിനെ അറസ്റ്റ് ചെയ്യണം, ഇതോടെ കൊള്ളയിൽ പങ്കുള്ള മന്ത്രിമാരും സിപിഎം നേതാക്കളും കുടുങ്ങുമെന്ന് പ്രതിപക്ഷ നേതാവ്

മുൻ ദേവസ്വം കമ്മീഷണർ എൻ വാസുവിനെ അറസ്റ്റ് ചെയ്യണമെന്നും അതോടെ സ്വര്‍ണക്കൊള്ളയിൽ പങ്കുള്ള  മന്ത്രിമാരും സിപിഎം നേതാക്കളും കുടുങ്ങുമെന്നും പ്രതിപക്ഷ നേതാവ്.  നിലവിലെ ദേവസ്വം ബോർഡിന്റെ കാലാവധി നീട്ടാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Full Story

04:25 PM (IST) Nov 05

കൈക്കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന സംഭവം; ഓടിയെത്തിയത് കൂട്ട നിലവിളി കേട്ട്, കുട്ടി ചോരയില്‍ കുളിച്ച നിലയില്‍, പ്രതികരിച്ച് അയല്‍വാസി

അങ്കമാലി കറുകുറ്റിയിലെ ആറുമാസം പ്രായമുള്ള കുഞ്ഞിന്‍റെ മരണത്തില്‍ പ്രതികരിച്ച് അയവാസി, ഓടിയെത്തിയത് നിലവിളി കേട്ടെന്ന് പ്രതികരണം

Read Full Story

04:02 PM (IST) Nov 05

എസ്ഐആറിലെ ആശയക്കുഴപ്പത്തിൽ വ്യക്തത വരുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ; കളക്ടര്‍മാരുടെ അടിയന്തര യോഗം ചേര്‍ന്നു

തെരഞ്ഞെടുപ്പും എസ്ഐആറും ഒരുമിച്ച് നടത്തുമ്പോഴുള്ള ആശയക്കുഴപ്പത്തിൽ വ്യക്തത വരുത്തി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിനായി ജില്ലാ കളക്ടര്‍മാരുടെ അടിയന്തര ഓണ്‍ലൈൻ യോഗം ചേര്‍ന്നു.തെരഞ്ഞെടുപ്പ് ജോലിയുള്ള ഉദ്യോഗസ്ഥരെ എസ്ഐആറിൽ നിന്ന് ഒഴിവാക്കും

Read Full Story

03:36 PM (IST) Nov 05

കാലിക്കറ്റ് സര്‍വകലാശാല വിസി നിയമനം; ഗവര്‍ണര്‍ക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി, കോടതിയെ സമീപിക്കാൻ സര്‍ക്കാര്‍

കാലിക്കറ്റ് സര്‍വകലാശാല വിസി നിയമന നടപടികളുമായി രാജ്ഭവൻ വിജ്ഞാപനം ഇറക്കിയതിനെതിരെ സര്‍ക്കാര്‍. വിജ്ഞാപനം ഇറക്കിയത് തെറ്റാണെന്നും സര്‍ക്കാരിന്‍റെ അധികാരത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും മന്ത്രി ആര്‍ ബിന്ദു. കോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം

Read Full Story

03:19 PM (IST) Nov 05

ദുരന്തം കാർത്തിക പൂർണിമ ഉത്സവത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ, മിർസാപൂരിൽ ട്രെയിനിടിച്ച് ജീവൻ നഷ്ടമായത് 6 പേർക്ക്

ഉത്തർപ്രദേശ് മിർസാപൂരിൽ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് ആറ് പേർ മരിച്ചു. ചുനാർ റെയിൽ വേ സ്റ്റേഷനിൽ രാവിലെ 9.30 ഓടെയാണ് അപകടം ഉണ്ടായത്

Read Full Story

03:14 PM (IST) Nov 05

സബ് ജില്ലാ കലോത്സവത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ബൈക്കും വാനും കൂട്ടിയിടിച്ചു, വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

പാലക്കാട് വാഹനാപകടത്തിൽ പ്ലസ്‍ടു വിദ്യാര്‍ത്ഥി മരിച്ചു. പാലക്കാട് മണ്ണാർക്കാട് പള്ളികുറുപ്പ് സ്വദേശി ദിൽജിത്ത്(17 )ആണ് മരിച്ചത്. പാലക്കാട് മണ്ണാർക്കാട് -കാഞ്ഞിരപ്പുഴ റോഡിൽ ഇന്ന് രാവിലെ 11ഓടെയാണ് അപകടമുണ്ടായത്. വാനും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.

Read Full Story

03:02 PM (IST) Nov 05

'ഷി ഈസ് എ ബ്രസീലിയൻ മോഡൽ', 10 ബൂത്തിലായി 22 വോട്ട് ചെയ്തു; മൊത്തം 25 ലക്ഷം കള്ളവോട്ട്, ഒരു സ്ത്രീ 223 വോട്ട് ചെയ്തു; രാഹുലിന്‍റെ 'എച്ച്' ബോംബ

ഹരിയാനയിൽ 25 ലക്ഷത്തിലധികം കള്ളവോട്ടുകൾ നടത്തിയാണ് ബിജെപി അധികാരത്തിലെത്തിയതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഒരു ബ്രസീലിയൻ മോഡലിന്റെ ചിത്രം ഉപയോഗിച്ച് 22 വോട്ടുകൾ ചെയ്തതുൾപ്പെടെയുള്ള തെളിവുകൾ അദ്ദേഹം വാർത്താസമ്മേളനത്തിൽ നിരത്തി

Read Full Story

02:52 PM (IST) Nov 05

അങ്കമാലിയിൽ കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന സംഭവം; കുഞ്ഞിന്‍റെ അമ്മൂമ്മയെ സംശയിച്ച് പൊലീസ്, ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് അമ്മൂമ്മ ആശുപത്രിയിൽ

അങ്കമാലി കറുകുറ്റിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്‍റെ അമ്മൂമ്മയെ ആണ് പൊലീസ് സംശയിക്കുന്നത്.

Read Full Story

02:35 PM (IST) Nov 05

'സ്റ്റാലിനോട് ചോദ്യം, 2026 ല്‍ മത്സരം ഡിഎംകെയും ടിവികെയും തമ്മിൽ'; 100 ശതമാനം വിജയം ഉറപ്പിച്ച് വിജയ്

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെതിരെ ആരോപണവുമായി ടിവികെ നേതാവ് വിജയ്

Read Full Story

02:33 PM (IST) Nov 05

'ഇതാണോ ആറ്റംബോംബ്? പരാതി നൽകാതെ രാഹുൽ ഗാന്ധി കരയുന്നു', ഓപ്പറേഷൻ സര്‍ക്കാര്‍ ചോരി ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബിജെപി

 രാഹുൽ ഗാന്ധിയുടെ ഓപ്പറേഷൻ സർക്കാർ ചോരി ആരോപണത്തിൽ മറുപടിയുമായി ബിജെപി. ഇതാണോ ആറ്റംബോംബെന്ന് ചോദിച്ച കേന്ദ്ര മന്ത്രി കിരണ്‍ റിജിജു പരാജയങ്ങളില്‍ നിന്ന് പാഠം പഠിക്കാതെ രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ചീത്ത വിളിക്കുകയാണെന്ന് കുറ്റപ്പെടുത്തി

Read Full Story

02:19 PM (IST) Nov 05

പള്ളിപ്പെരുന്നാളിന് സ്ഥാപിച്ച ലൈറ്റ് പന്തൽ റോഡിലേക്ക് തകർന്നുവീണു; തൊഴിലാളിക്ക് പരിക്ക്, ലോറി തകർന്നു

ചിറക്കൽ സ്വദേശി ലിനീഷ് ഓടിച്ചിരുന്ന മിനി ഗുഡ്സ് ലോറിയാണ് തകർന്നത്. മരത്തംകോട് പള്ളി പെരുന്നാളിന്റെ ഭാഗമായി വായനശാല ഫ്രണ്ട്സ് കമ്മിറ്റി സ്ഥാപിച്ച ലൈറ്റ് പന്തലാണ് ഉച്ചയ്ക്ക് കുന്നംകുളം വടക്കാഞ്ചേരി റോഡിലെ മരത്തംകോട് സെൻ്ററിൽ റോഡിലേക്ക് തകർന്നുവീണത്.

Read Full Story

02:07 PM (IST) Nov 05

കഴുക്കോലില്‍ തുണികൊണ്ടുള്ള കുടുക്ക്, കോതമംഗലത്ത് ഒറ്റയ്ക്ക് താമസിക്കുന്ന മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്

എറണാകുളം കോതമംഗലത്ത് മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് സ്വദേശി കാപ്പിൽ മനോജി (54) നെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

Read Full Story

01:49 PM (IST) Nov 05

രാഹുലിൻ്റെ ഹരിയാന തെരഞ്ഞെടുപ്പ് ആരോപണത്തിൽ മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ; 'വോട്ടർ ലിസ്റ്റ് സംബന്ധിച്ച് ഒരു പരാതിയും വന്നില്ല'

വോട്ടർ ലിസ്റ്റ് സംബന്ധിച്ച് ഒരു പരാതിയും വന്നില്ലെന്നും 90 മണ്ഡലങ്ങളിലായി 22 തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികൾ ആണ് പെൻ്റിം​ഗ് ഉള്ളതെന്നും തെര‍ഞ്ഞെടുപ്പ് കമ്മീഷൻ. ഹരിയാനയിൽ കോൺ​ഗ്രസിനെ തോൽപ്പിക്കാൻ വൻ ​ഗൂഢാലോചന നടന്നുവെന്നാണ് രാഹുൽ ​ഗാന്ധി

Read Full Story

12:39 PM (IST) Nov 05

മുഖ്യമന്ത്രി സ്ഥാനാർത്ഥി വിജയ് തന്നെ, പ്രമേയം പാസാക്കി ടിവികെ; സഖ്യ ശ്രമങ്ങൾ തള്ളി, തീരുമാനം ടിവികെ ജനറല്‍ കൗണ്‍സിലില്‍

തമിഴക വെട്രി കഴകത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വിജയ്‌യെ തീരുമാനിച്ചു. മഹാബലിപുരത്ത് ചേര്‍ന്ന ടിവികെ ജനറല്‍ കൗണ്‍സില്‍ പ്രമേയം പാസാക്കി

Read Full Story

12:19 PM (IST) Nov 05

വാജി വാഹനം - തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിലേക്ക് നിശ്ചയിച്ചിരുന്ന സമരം ഉപേക്ഷിച്ച് അയ്യപ്പ ധർമ്മ പ്രചാര സഭ

വാജി വാഹനം മടക്കി കൊടുക്കാൻ തന്ത്രി സന്നദ്ധത അറിയിച്ചതിനെ തുടർന്നാണ് പിന്മാറ്റം. നവംബർ 15 നു തന്ത്രിയുടെ വീട്ടിലേക്കു സമരം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. വാജി വാഹനം തിരിച്ചെടുക്കണമെന്ന തന്ത്രിയുടെ അപേക്ഷ ബോർഡിൻ്റെ പരിഗണനയിലാണ്.

Read Full Story

11:47 AM (IST) Nov 05

ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡിനെതിരെ ആഞ്ഞടിച്ച് കോടതി; 'ശ്രീകോവിലിൽ പുതിയ വാതിൽ വച്ചതിലും അന്വേഷണം നടത്തണം'

ഇതിനായി വിവിധ ഇടങ്ങളിൽ നിന്ന് സ്വർണ്ണ സാമ്പിൾ ശേഖരിക്കാം. എന്തുമാത്രം സ്വർണം നഷ്ടപ്പെട്ടു എന്ന് കൃത്യമായി കണ്ടെത്തേണ്ടതുണ്ട്. ശ്രീകോവിലിൽ പുതിയ വാതിൽ വച്ചതിലും അന്വേഷണം നടത്താൻ എസ്ഐടിക്ക് കോടതി നിർദേശം നൽകി.

Read Full Story

11:27 AM (IST) Nov 05

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം; മരിച്ചത് ആറ്റിങ്ങൽ സ്വദേശിയായ മധ്യവയസ്കൻ

തിരുവനന്തപുരത്തെ ആറ്റിങ്ങലിലാണ് മരണം സ്ഥിരീകരിച്ചത്. കൊടുമൺ സ്വദേശിയായ 57 കാരനാണ് മരിച്ചത്. കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്നു. അതേസമയം, രോഗപ്പകർച്ചയുടെ ഉറവിടം വ്യക്തമല്ല. സംസ്ഥാനത്ത് നിരവധി പേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്.

Read Full Story

11:23 AM (IST) Nov 05

'എച്ച്' ഫയൽസ് പുറത്തുവിടും, ബിഹാർ തെരഞ്ഞെടുപ്പിന് മുന്നേ രാഹുൽ 'ബോംബ്' പൊട്ടിക്കും? ഹരിയാനയിലെ 'വോട്ട് ചോരി'യെന്ന് സൂചന; വാർത്താസമ്മേളനം 12 മണിക്ക്

ബിഹാർ ആദ്യഘട്ട വോട്ടെടുപ്പിന് തൊട്ടുമുൻപ്, നിർണായക വെളിപ്പെടുത്തലുമായി രാഹുൽ ഗാന്ധി. ഹരിയാനയിലെ 'വോട്ട് ചോരി' സംബന്ധിച്ച 'എച്ച്' ഫയൽസ് പുറത്തുവിടുമെന്നാണ് സൂചന. ഇന്ന് 12 മണിക്ക് നടക്കുന്ന വാർത്താസമ്മേളനത്തിലേക്ക് രാജ്യം ഉറ്റുനോക്കുകയാണ്

Read Full Story

11:05 AM (IST) Nov 05

ട്രെയിൻ ഇറങ്ങി പാളം മുറിച്ചു കടക്കുന്നതിനിടെ മറ്റൊരു ട്രെയിൻ ഇടിച്ചു; മൂന്നുപേർക്ക് ദാരുണാന്ത്യം, ദാരുണ സംഭവം ഉത്തർപ്രദേശിൽ

റെയിൽവേ പാളം മുറിച്ചു കടക്കുന്നതിനിടെ യാത്രക്കാരെ ട്രെയിനിടിക്കുകയായിരുന്നു. ചോപ്പൻ പ്രയാഗ് രാജ് എക്സ്പ്രസ്സിൽ വന്നിറങ്ങിയ യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. ട്രെയിൻ ഇറങ്ങി പാളം മുറിച്ചു കടക്കുന്നതിനിടെ നേതാജി എക്സ്പ്രസാണ് യാത്രക്കാരെ ഇടിച്ചത്.

Read Full Story

10:30 AM (IST) Nov 05

കേരളം ഒന്നിച്ച് നേരിടും, മുഖ്യമന്ത്രിക്ക് പ്രതിപക്ഷത്തിന്‍റെ ബ്ലാങ്ക് ചെക്ക്; വൈകിട്ട് സർവകക്ഷി യോഗം, എസ്ഐആറിൽ തുടർ നടപടി എന്താകും?

എസ് ഐ ആറിനെതിരെ എൽ ഡി എഫും യു ഡി എഫും യോജിച്ചുള്ള നിയമ - രാഷ്ട്രീയ പോരിന് തീരുമാനമെടുക്കുമെന്ന് ഉറപ്പാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് പ്രതിപക്ഷത്തിന്‍റെ ബ്ലാങ്ക് ചെക്ക് നൽകിയെന്നാണ് വി ഡി സതീശൻ വ്യക്തമാക്കിയത്

Read Full Story

10:25 AM (IST) Nov 05

പാഞ്ഞുവന്ന കുതിരകൾ കടിച്ച് ജീവനക്കാരന് പരിക്ക്; ഞെട്ടിക്കുന്ന സംഭവം കോയമ്പത്തൂരിൽ, കോർപ്പറേഷനെതിരെ കുടുംബം

കോർപറേഷൻ കരാർ ജീവനക്കാരനായ ജയപാലിനാണ് പരിക്കേറ്റത്. രണ്ട് കുതിരകൾ റോഡിലൂടെ പാഞ്ഞു വരുന്നതും സൈക്കിളിൽ വന്ന ജയപാലിനെ ഇടിച്ചിടുന്നതും സിസിടിവി ദൃശ്യത്തിൽ വ്യക്തമാണ്. കസ്തൂരി നായ്ക്കൻ പാളയം നെഹ്റു ന​ഗർ പ്രദേശത്താണ് സംഭവം.

Read Full Story

09:48 AM (IST) Nov 05

'നോ' പറഞ്ഞാൽ നടക്കില്ല, മുസ്ലിം പുരുഷൻ്റെ രണ്ടാം വിവാഹത്തിൽ ഹൈക്കോടതിയുടെ സുപ്രധാന ഇടപെടൽ; 'ആദ്യ ഭാര്യ എതിർത്താൽ വിവാഹ രജിസ്ട്രേഷൻ അനുവദിക്കരുത്'

ആദ്യ ഭാര്യ രണ്ടാം വിവാഹത്തെ എതിർത്താൽ വിവാഹ രജിസ്ട്രേഷൻ അനുവദിക്കരുത് എന്ന് കോടതി നിർദ്ദേശിച്ചു. രണ്ടാം വിവാഹ രജിസ്ട്രേഷൻ നിഷേധിച്ച പഞ്ചായത്തിന്റെ നടപടിക്കെതിരെ കണ്ണൂർ സ്വദേശികൾ നൽകിയ ഹർജി തള്ളി

Read Full Story

More Trending News