പട്ടാമ്പി നഗരസഭ വൈസ് ചെയർപേഴ്സൺ രാജിവെച്ചു. വി ഫോർ പട്ടാമ്പി നേതാവ് ടിപി ഷാജിയാണ് രാജിവെച്ചത്. കോൺഗ്രസ് പാർട്ടിക്കൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് ഷാജി പറഞ്ഞു
പാലക്കാട്: പാലക്കാട് പട്ടാമ്പി നഗരസഭ വൈസ് ചെയർപേഴ്സൺ രാജിവെച്ചു. വി ഫോർ പട്ടാമ്പി നേതാവ് ടിപി ഷാജിയാണ് രാജിവെച്ചത്. കോൺഗ്രസ് പാർട്ടിക്കൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് ഷാജി പറഞ്ഞു. കോൺഗ്രസ് മത്സരിക്കാൻ അവസരം നൽകാതിരുന്നതോടെയാണ് വി ഫോർ പട്ടാമ്പി കൂട്ടായ്മക്ക് രൂപം നൽകിയത്. സിപിഎം പിന്തുണയോടെ 6 വാർഡുകളിലായിരുന്നു കൂട്ടായ്മ സ്ഥാനാർഥികൾ മത്സരിച്ചത്. യുഡിഎഫ് സ്വാധീനമുള്ള നഗരസഭയിൽ വി ഫോർ പട്ടാമ്പിയുടെ സഹായത്തോടെയായിരുന്നു സിപിഎം ഭരിച്ചിരുന്നത്.



