നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ രണ്ട് ദിവസത്തിലേറെ നീണ്ട തിരച്ചിലിനൊടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെ ഒളിത്താവളത്തിൽ നിന്നാണ് പിടിയിലായത് ഇയാളെ പൊലീസ് പിടികൂടിയതെന്നാണ് വിവരം. ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.

09:47 PM (IST) Aug 09
വള്ളം മറിഞ്ഞ് കാണാതായ നീണ്ടകരയിലെ ഗൗതം കൃഷ്ണന്റെ കുടുംബത്തെ ആഭ്യന്തര മന്ത്രി സന്ദർശിച്ചു. തിരച്ചിൽ തുടരുമെന്ന് ഉറപ്പുനൽകി. ഒപ്പം, ടിജി മോഹൻദാസ്, അർജുൻ ആയങ്കി എന്നിവരുടെ അറസ്റ്റുമായി ബന്ധപ്പെട്ടും പ്രതികരിച്ചു
07:43 PM (IST) Aug 09
ജില്ലയിലെ കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും നാളെ അവധി പ്രഖ്യാപിച്ചു
07:22 PM (IST) Aug 09
യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വന്ദേമാതരം സർക്കുലർ, വഖഫ് ഭേദഗതി, പി എം ശ്രീ പദ്ധതി എന്നിവയിലൂടെ സർക്കാർ ആർഎസ്എസ് അജണ്ട നടപ്പിലാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു
07:02 PM (IST) Aug 09
എം.ജി. യൂണിവേഴ്സിറ്റി വൈസ് ചാൻസലർ വിചാരകേന്ദ്രത്തിന്റെ പരിപാടിയിൽ പങ്കെടുത്തുവെന്ന് നാളെ മാധ്യമങ്ങൾ പറയും. പലരും എതിർക്കുകയും ചെയ്യും, പക്ഷേ താൻ പങ്കെടുക്കുന്നത് ഇന്റലക്ച്വൽ പരിപാടിയിലാണ്. അത് ആരും കാണില്ലെന്നുമായിരുന്നു വിസിയുടെ വിശദീകരണം.
06:58 PM (IST) Aug 09
സംസ്ഥാനത്ത് കടലിൽ കാണാതായ 3 മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ പത്താം ദിവസവും ഫലം കണ്ടില്ല. നാവികസേനയും കോസ്റ്റ്ഗാർഡും തിരച്ചിലിനിറങ്ങിയെങ്കിലും നീണ്ടകരയിലെ ദൗത്യം അവസാനിപ്പിച്ച് ഇപ്പോൾ തിരുവനന്തപുരത്തേക്ക് മാറ്റി
06:48 PM (IST) Aug 09
നീണ്ടകരയിൽ കടലിൽ കാണാതായ ഗൗതം കൃഷ്ണന്റെ വീട് സന്ദർശിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, തിരച്ചിൽ കാര്യക്ഷമമല്ലെന്ന് ആരോപിച്ചു. ഫിഷറീസ് വകുപ്പിനെയും മുസ്ലിം ലീഗിനെയും സംസ്ഥാന സർക്കാരിനെയും അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും ചെയ്തു
06:45 PM (IST) Aug 09
വൈദ്യപരിശോധനയ്ക്ക് ശേഷം രാത്രി തിരുവനന്തപുരത്ത് എത്തിക്കും. നാളെ കോടതിയിൽ ഹാജരാക്കും. അല്പസമയം മുമ്പ് എറണാകുളം മട്ടാഞ്ചേരിയിലുള്ള വീട്ടിലാണ് പൊലീസ് എത്തിയത്.
05:47 PM (IST) Aug 09
ചോദ്യപേപ്പർ ചോർച്ച വിവാദങ്ങളെ തുടർന്ന് എൻടിഎയിൽ അഴിച്ചുപണിക്ക് കേന്ദ്രം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ, പരീക്ഷാ ക്രമക്കേടുകൾ അന്വേഷിക്കാൻ പ്രത്യേക വിഭാഗം രൂപീകരിക്കാനും സൈബർ സുരക്ഷയടക്കം ശക്തിപ്പെടുത്താനും തീരുമാനമായി
05:23 PM (IST) Aug 09
സംസ്ഥാനത്ത് തുടരുന്ന മഴക്കെടുതിയിൽ 121 കോടി രൂപയുടെ കൃഷിനാശമുണ്ടായെന്നും 45000 കർഷകരെ ബാധിച്ചെന്നും കൃഷിമന്ത്രി അറിയിച്ചു. കർഷകർക്ക് സഹായം നൽകുമെന്നും മന്ത്രി ടി സിദ്ദിഖ് വ്യക്തമാക്കി
05:18 PM (IST) Aug 09
ദില്ലിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഭവത്തിൽ ടിജി മോഹൻദാസിൻ്റെ വീട്ടിൽ പൊലീസ് എത്തി. എറണാകുളം മട്ടാഞ്ചേരിയിലുള്ള വീട്ടിലാണ് പൊലീസ് എത്തിയത്.
05:11 PM (IST) Aug 09
പൊലീസിനെ വെല്ലുവിളിച്ച അർജുൻ ആയങ്കിയെ പിടികൂടിയതിന്‍റെ വിവരങ്ങൾ പങ്കുവച്ച് കണ്ണൂർ റേഞ്ച് ഡിഐജി. സിസ്റ്റത്തെ വെല്ലുവിളിച്ച പ്രതിയെ എല്ലാ പൊലീസുകാരും ഒറ്റക്കെട്ടായാണ് പിടികൂടിയതെന്നാണ് കാർത്തിക് വ്യക്തമാക്കിയത്
04:38 PM (IST) Aug 09
പൊലീസിനെതിരെ ഭീഷണി മുഴക്കിയ കേസിൽ അർജുൻ ആയങ്കി അറസ്റ്റിലായതിന് പിന്നാലെ, ഇയാളുടെ പ്രധാന കൂട്ടാളിയായ പ്രണവിനായി പൊലീസ് തിരച്ചിൽ ശക്തമാക്കി. ആയങ്കി ഒളിവിലിരിക്കെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടത് പ്രണവാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്
03:44 PM (IST) Aug 09
സവർക്കറെ പുകഴ്ത്തി വിവാദ ചോദ്യാവലി തയാറാക്കിയ അധ്യാപകന് സസ്പെൻഷൻ. പള്ളത്തുടക്ക സ്കൂൾ അധ്യാപകൻ ഗുരു പ്രസാദിനെയാണ് സസ്പെൻഡ് ചെയ്തത്.
03:08 PM (IST) Aug 09
കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് മരിച്ചു. എതിർത്തോട് സ്വദേശി ആശ ആണ് മരിച്ചത്. ഓഫീസിൽ വെച്ച് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്നു.
02:51 PM (IST) Aug 09
ഡോക്ടർമാരില്ലെന്ന പേരിലാണ് മലയോര മേഖലയിലെ കുടുംബാരോഗ്യ കേന്ദ്രം അടച്ചത്. ഉണ്ടായിരുന്ന മൂന്ന് ഡോക്ടർമാരും പിജി പരീക്ഷ എഴുതാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി അവധിയിൽ പ്രവേശിച്ചതോടെയാണ് ആശുപത്രിയിൽ ഡോക്ടർമാർ ഇല്ലാതായത്.
02:01 PM (IST) Aug 09
അർജുൻ ആയങ്കിയെ കൂത്തുപമ്പ് മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. യാളെ തലശ്ശേരി സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി. ഊന്നുകൽ പൊലീസ് നാളെ ഫോർമൽ അറസ്റ്റിനുള്ള അപേക്ഷ കണ്ണൂർ കോടതിയിൽ നൽകും.
01:12 PM (IST) Aug 09
അർജുൻ ആയങ്കിയെ കുറിച്ച് വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം. ഒരു ലക്ഷം രൂപ പാരിതോഷികം നൽകാൻ തയ്യാറെന്ന് ഒരു വ്യക്തി അറിയിച്ചതായി മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
01:06 PM (IST) Aug 09
പൊലീസിന്റെ ഭാഗത്തുനിന്നുമുണ്ടായത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആയങ്കിയെ കയ്യിൽ കിട്ടിയതിനുശേഷം നടത്തിയ പരിശോധന ഒട്ടും ന്യായീകരിക്കാൻ കഴിയുന്നതല്ലെന്നും, ഇത് അടിയന്തരാവസ്ഥക്കാലത്തെ ഓർമിപ്പിക്കുന്നതാണെന്നും രാജു എബ്രഹാം.
12:36 PM (IST) Aug 09
സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം കേരളം എന്നാക്കുന്നതിനുള്ള ബില്‍ നാളെ ലോക്സഭയില്‍ അവതരിപ്പിക്കും. ലോക്സഭ കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അവതരിപ്പിക്കും എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്
12:27 PM (IST) Aug 09
വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി മുൻ മന്ത്രി പി രാജീവ്. വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീൻ നടത്തിയ പരാമർശം ഞെട്ടിപ്പിക്കുന്നതാണെന്നും ഗവർണർ പറഞ്ഞത് അപ്പാടെ ചെയ്യാമെന്നാണ് മന്ത്രി പറയുന്നതെന്നും പി രാജീവ്.
12:21 PM (IST) Aug 09
കെഎസ്ആർടിസി കണ്ടക്ടറുടെ മൂക്കിടിച്ച് തകർത്ത് യാത്രക്കാരൻ. ഇടുക്കി ചെറുതോണി സ്വദേശിയായ യാത്രക്കാരൻ ഷിബിനാണ് ആക്രമണം നടത്തിയത്. ആലപ്പുഴ സ്വദേശി ബിആര്‍ രമേശിന്റെ മൂക്കിൻ്റെ അസ്ഥിയാണ് തകർന്നത്.
12:04 PM (IST) Aug 09
ജീവിതത്തിൽ ഇതുവരെ അർജുൻ ആയങ്കിയെ നേരിട്ട് കണ്ടിട്ടില്ലെന്ന് മല്ലപ്പള്ളി ഈസ്റ്റ് ലോക്കൽ സെക്രട്ടറി നിതിൻകുമാർ. അർജുൻ ആയങ്കിയെ കണ്ടെത്തുന്നതിൻ്റെ ഭാഗമായി നിതിൻ്റെ വീട്ടിലും പൊലീസ് പരിശോധനയ്ക്ക് എത്തിയിരുന്നു.
12:01 PM (IST) Aug 09
എയർഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ട സംഭവത്തിൽ പൈലറ്റുമാരിൽ ഒരാളുടെ ഡ്രഗ് ടെസ്റ്റ് ഫലം പുറത്ത്. വിമാനത്തിലെ രണ്ട് പൈലറ്റുമാരിൽ ഒരാളുടെ ഡ്രഗ് ടെസ്റ്റ് ഫലം പോസിറ്റീവെന്നാണ് റിപ്പോർട്ടുകൾ
11:20 AM (IST) Aug 09
യുവാക്കളെ കേൾക്കുന്നതിൽ കോൺഗ്രസ് സിജെപിയെ പോലെ ഫലപ്രദമായില്ലെന്ന ശശി തരൂരിന്റെ പരാമർശത്തിൽ പാർട്ടിയിൽ കടുത്ത അതൃപ്തി. രാഹുൽ ഗാന്ധിയുടെ നീക്കങ്ങളെ റദ്ദാക്കുന്ന പ്രസ്താവനയാണിതെന്ന് നേതാക്കൾ വിലയിരുത്തിയപ്പോൾ, തൻ്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്ന് തരൂർ വിശദീകരിച്ചു.
11:09 AM (IST) Aug 09
വന്ദേമാതരം വിവാദത്തിൽ വിശദീകരണവുമായി ലോക് ഭവൻ. വന്ദേമാതരം മുഴുവൻ പാടാൻ നിർദേശം നൽകിയിട്ടില്ലെന്നാണ് വിശദീകരണം.
09:29 AM (IST) Aug 09
ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടക്കും കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഗുണ്ടകൾക്കെതിരെ ശക്തമായ നടപടി ആരംഭിച്ചതായും ഓണക്കാലം മുൻനിർത്തി ഇത് ഊർജിതമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
08:07 AM (IST) Aug 09
അർജുൻ എത്തിയത് കീഴടങ്ങാനാണെന്നും താൻ പ്രതിയെ ഒളിപ്പിച്ചിട്ടില്ലെന്നും ഡെലീറ്റ ഏഷ്യാനെറ് ന്യൂസിനോട്
07:45 AM (IST) Aug 09
സ്വാശ്രയ കോളേജുകളില്‍ എംബിബിഎസിന് നാലര വര്‍ഷത്തെ ഫീസ് മാത്രമേ ഈടാക്കാനാവൂയെന്ന ഉത്തരവ് കേരളത്തില്‍ നടപ്പിലാക്കുന്നത് വൈകുന്നു. സംസ്ഥാനത്തെ ഫീസ് റഗുലേറ്ററി കമ്മറ്റി, പുനസംഘടിപ്പിക്കാത്തത് കാരണം സ്വാശ്രയകോളേജുകളിലേക്കുള്ള പുതിയ ഫീസ് ഘടന നിശ്ചയിക്കാനായിട്ടില്ല. ഫീസുമായി ബന്ധപ്പെട്ട എന്‍എംസി നിര്‍ദേശങ്ങള്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുന്ന സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും 5 വര്‍ഷ ഫീ ഈടാക്കുന്നത് തുടരുകയാണ്.
07:45 AM (IST) Aug 09
സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ഇന്നും പരക്കെ മഴക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ആണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. മറ്റൊരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. നാളെ മുതൽ സാധാരണ കാലവർഷ മഴ മാത്രമേ ഉണ്ടാകൂ എന്നാണ് കാലാവസ്ഥാ അറിയിപ്പ്. കേരള, ലക്ഷദ്വീപ് തീരത്ത് അതിശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് ഇന്നും തുടരും.
07:44 AM (IST) Aug 09
ഒളിവിൽ കഴിഞ്ഞിരുന്ന അർജുൻ ആയങ്കിയെ കുറിച്ച് നിർണായക വിവരം നൽകിയത് ഓട്ടോ ഡ്രൈവറെന്ന് സൂചന. ഓട്ടോയിലാണ് അർജുൻ ആയങ്കി അഭിഭാഷകയുടെ വീട്ടിലെത്തിയത്. സംശയം തോന്നിയ ഡ്രൈവർ പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിരോധിച്ച് പൊലീസ് അർജുൻ ആയങ്കിയെന്ന് ഉറപ്പിച്ച ശേഷമാണ് വനിതാ അഭിഭാഷകയുടെ വീട്ടിൽ നിന്ന് ആയങ്കിയെ പിടികൂടിയത്. അതിനിടെ, പൊലീസ് പിടിയിലായ അർജുൻ ആയങ്കി മാധ്യമങ്ങളോട് പ്രതികരിച്ചു.
07:44 AM (IST) Aug 09
അർജുൻ ആയങ്കി ഒളിവിൽ കഴിഞ്ഞത് തളിപ്പറമ്പിലെ ലോഡ്ജിലെന്ന് വിവരം. പൊലീസ് ഒളിത്താവളം മനസിലാക്കിയെന്ന് ആയങ്കിക്ക് വ്യക്തമായതോടെ ഓട്ടോയിൽ പയ്യന്നൂർ ഭാഗത്തേക്ക് കടന്നു. പിന്നീട് ഓട്ടോ ഡ്രൈവറുടെ ഫോണിൽ നിന്ന് സുഹൃത്തിനെ കാറുമായി വിളിച്ചുവരുത്തുകയായിരുന്നു. ഈ കാറിലാണ് ആയങ്കി കണ്ണൂരിലേക്ക് എത്തിയത്. ഓട്ടോ ഡ്രൈവർ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് കാറിൻ്റെ സിസിടിവി പിന്തുടർന്ന് പൊലീസ് അഭിഭാഷകയുടെ ഫ്ലാറ്റിലെത്തി. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് കിട്ടിയിരുന്നു. ഇന്നലെ ഉച്ചക്ക് മൂന്നരയോടെയാണ് ഫ്ലാറ്റിൽ ആയങ്കി എത്തിയത്. പൊലീസ് എത്തിയ ശേഷം ആയങ്കി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് കീഴടക്കുകയായിരുന്നു.