വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി മുൻ മന്ത്രി പി രാജീവ്. വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീൻ നടത്തിയ പരാമർശം ഞെട്ടിപ്പിക്കുന്നതാണെന്നും ഗവർണർ പറഞ്ഞത് അപ്പാടെ ചെയ്യാമെന്നാണ് മന്ത്രി പറയുന്നതെന്നും പി രാജീവ്.

പാലക്കാട്: വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി മുൻ മന്ത്രി പി രാജീവ്. വിദ്യാഭ്യാസ മന്ത്രി ഷംസുദീൻ നടത്തിയ പരാമർശം ഞെട്ടിപ്പിക്കുന്നതാണെന്ന് പി രാജീവ് പറഞ്ഞു. ഗവർണർ പറഞ്ഞത് അപ്പാടെ ചെയ്യാമെന്നാണ് മന്ത്രി പറയുന്നത്. രാജ്ഭവൻ പറയുന്നത് ചെയ്യാനാണോ സർക്കാർ. എന്നാൽ രാജ്ഭവൻ അത്തരത്തിലൊരു ഉത്തരവ് നൽകിയിട്ടില്ല. ജനാധിപത്യത്തിൽ തെരഞ്ഞെടുത്ത സർക്കാരിനാണ് പ്രധാന്യമെന്നും പി രാജീവ് പറഞ്ഞു.

ഭരണഘടനാപരമായി ദേശീയ ഗീതത്തിന് അനുമതി ഇല്ല. പുതിയ ഗവൺമെന്റ് വന്നതിനു ശേഷം കാവിവൽക്കരണമാണ് നടക്കുന്നത്. മന്ത്രിമാരുടെ പ്രതികരണം സർക്കാരിന്റെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടതിന്റെ തെളിവാണ്. മുഖ്യമന്ത്രി തൊഴിലാളികളെ അധിക്ഷേപിച്ചുവെന്നും തെരച്ചിലിൽ വീഴ്ച സംഭവിച്ചുവെന്നും പി രാജീവ് പറഞ്ഞു.

അതേസമയം, വന്ദേമാതരം വിവാദത്തിൽ വിശദീകരണവുമായി ലോക്ഭവൻ രം​ഗത്തെത്തി. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം മുഴുവൻ പാടാൻ നിർദേശം നൽകിയിട്ടില്ലെന്നാണ് വിശദീകരണം. വന്ദേമാതരം പൂർണമായും ചൊല്ലാൻ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രിയും വ്യവസായ മന്ത്രിയും പ്രതികരിച്ചപ്പോൾ ലോക്ഭവൻ നിർദേശപ്രകാരമാണ് സർക്കുലർ എന്ന വിചിത്ര വിശദീകരമാണമാണ് വിദ്യാഭ്യാസ മന്ത്രി നൽകിയത്. എന്നാൽ, ജില്ലകളിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾക്കായി പ്രോട്ടോക്കോൾ വിഭാഗം നൽകിയ സർക്കുലറിൽ വന്ദേമാതരം പാടുന്നതിനെ കുറിച്ച് പരാമർശിച്ചിരുന്നില്ല. ദേശീയ ഗാനത്തെ കുറിച്ച് മാത്രമാണ് പരാമർശം. നേരത്തെ വിഡി സതീശൻ സർക്കാരിൻ്റെ സത്യാപ്രതിജ്ഞാ ചടങ്ങിൽ ലോക് ഭവൻ നിർദേശ പ്രകാരം വന്ദേമാതരം മുഴുവൻ പാടിയത് വിവാദമായിരുന്നു.

YouTube video player