Published : Jun 10, 2026, 09:01 AM ISTUpdated : Jun 10, 2026, 07:57 PM IST

Malayalam News Live: ഉപയോഗിക്കാൻ പാടില്ലാത്ത വെള്ളം, കോളിയാടി സ്കൂൾ കിണറിലെ ജല പരിശോധനയിൽ ബാക്ടീരിയകളുടെ സാന്നിധ്യം; 5 കുട്ടികൾക്ക് കൂടി ഷിഗെല്ല, 502 പേർക്ക് രോഗലക്ഷണം

Summary

തിരുവനന്തപുരത്ത് ഇന്നലെ നാടകീയ രംഗങ്ങൾക്കൊടുവില്‍ പൊലീസ് അറസ്റ്റ് ചെയ്ത ബിജെപി കൗൺസിലർ സുഗതനെ സെൻട്രൽ ജയിലിലേക്ക് മാറ്റി. കാപ്പ ചുമത്തി ജില്ലാ കളക്റ്റർ കരുതൽ തടങ്കലിനിടാൻ നിദേശിച്ച ആളാണ്‌ സുഗതൻ. ആദ്യമായിട്ടാണ് കാപ്പയില്‍ ഒരു കൗണ്‍സിലര്‍ ജയിലില്‍ പോകുന്നത്.

Shigella

07:57 PM (IST) Jun 10

ഉപയോഗിക്കാൻ പാടില്ലാത്ത വെള്ളം, കോളിയാടി സ്കൂൾ കിണറിലെ ജല പരിശോധനയിൽ ബാക്ടീരിയകളുടെ സാന്നിധ്യം; 5 കുട്ടികൾക്ക് കൂടി ഷിഗെല്ല, 502 പേർക്ക് രോഗലക്ഷണം

സുൽത്താൻ ബത്തേരിയിലെ മാർ ബസേലിയോസ് സ്കൂളിലെ കിണറിലെ വെള്ളം ഉപയോഗശൂന്യമെന്ന് പരിശോധനയിൽ കണ്ടെത്തി. 5 കുട്ടികൾക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതർ 8 ആയി, രോഗം രണ്ടാം ഘട്ടത്തിലേക്ക് കടന്നോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്

Read Full Story

07:20 PM (IST) Jun 10

സിസിടിവിയിലേക്ക് സ്പ്രേ പെയിന്റടിച്ചു, ​ഗ്യാസ് കട്ടറുപയോ​ഗിച്ച് തുറക്കുന്നതിനിടെ എടിഎം മെഷീന് തീപിടിച്ചു; മോഷ്ടാക്കൾ ഓടിരക്ഷപ്പെട്ടു, കവർച്ചാശ്രമം

ഹൊസ്പേട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊപ്പള സിറ്റിയിൽ പുല‍ർച്ചെ മൂന്ന് മണിക്കും മൂന്നരക്കും ഇടയിലാണ് കവർച്ചാ ശ്രമം നടന്നത്.

Read Full Story

07:10 PM (IST) Jun 10

തീരുമാനം ഇനിയും നീട്ടിയാൽ വലിയ വില നൽകേണ്ടിവരും, ഇറാന് കനത്ത മുന്നറിയിപ്പുമായി ട്രംപ്; അമേരിക്ക - ഇറാൻ ധാരണ അന്തിമമാക്കാൻ ഖത്തർ സംഘം ടെഹ്റാനിൽ

സമാധാന ചർച്ചകൾ വൈകുന്നതിൽ ഇറാന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. അതിനിടെ ഇറാൻ - അമേരിക്ക ധാരണ അന്തിമമാക്കാൻ ഖത്തർ നയതന്ത്ര സംഘം ടെഹ്‌റാനിലെത്തിയെന്ന് റിപ്പോ‍ർട്ടുമുണ്ട്

Read Full Story

06:37 PM (IST) Jun 10

തലശ്ശേരി ഷുഹൈബ് വധക്കേസ് - വിചാരണ നടപടികൾക്ക് തിങ്കളാഴ്ച വരെ താത്ക്കാലിക സ്റ്റേ; അപ്പീലിൽ ആവശ്യം വിചാരണക്കോടതി മാറ്റം

നടപടികൾ നീണ്ട് പോയി ഒടുവിൽ കഴിഞ്ഞ മാസമാണ് തലശ്ശേരി അഡീഷണൽ സെഷൻസ് മൂന്നാം നമ്പർ കോടതിയിൽ വിചാരണ തുടങ്ങിയത്. പ്രതികളുടെ ജാമ്യം വിചാരണ കോടതി റദ്ദാക്കിയെങ്കിലും അപ്പീലിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

 

Read Full Story

06:19 PM (IST) Jun 10

പാലാ നഗരസഭയിൽ വീണ്ടും മോഷണ പരാതി; കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസ് ഫയലും വാച്ചും മോഷ്ടിച്ചെന്ന് ആരോപിച്ച് നഗരസഭ അധ്യക്ഷ

വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട നിർണായക ഫയലും വാച്ചുമാണ് മോഷണം പോയതെന്ന് പരാതിയിൽ പറയുന്നു. കൗൺസിലറായ ബിജു മാത്യൂസ് ഇന്നലെ ചെയർപേഴ്സന്റെ ക്യാബിനിൽ കയറിയെന്നും അതിനുശേഷം ആണ് ഫയലും വാച്ചും കാണാതായതെന്നുമാണ് ആരോപണം.

Read Full Story

05:34 PM (IST) Jun 10

കോടതിയിൽ കടകംപള്ളിക്ക് തിരിച്ചടി, സതീശനെതിരായ ഉപ ഹർജി തള്ളി; ശബരിമല സ്വർണക്കൊള്ളയിലെ പ്രസ്താവനകൾക്ക് വിലക്കില്ല, അപകീർത്തി കേസ് തുടരും

ശബരിമല സ്വർണക്കൊള്ള വിവാദവുമായി ബന്ധപ്പെട്ട് വി ഡി സതീശനെതിരെ കടകംപള്ളി സുരേന്ദ്രൻ നൽകിയ ഉപഹർജി തിരുവനന്തപുരം കോടതി തള്ളി. സതീശൻ തനിക്കെതിരെ നടത്തുന്ന പ്രസ്താവനകൾ വിലക്കണമെന്ന കടകംപള്ളിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. എന്നാൽ അപകീർത്തി കേസ് തുടരും

Read Full Story

04:57 PM (IST) Jun 10

നാളെ മുതൽ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് സിജെപി, 20 ന് ശേഷം അനിശ്ചിതകാല നിരാഹര സമരവും; 'കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയില്ലാതെ പിൻമാറില്ല'

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി നാളെ മുതൽ രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കും. ജൂൺ 20 ന് നകം മന്ത്രി രാജി വെച്ചില്ലെങ്കിൽ, ജന്തർ മന്ദറിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്നും മുന്നറിയിപ്പ്

Read Full Story

04:27 PM (IST) Jun 10

മമതക്ക് കോൺഗ്രസ് ദേശീയ ഉപാധ്യക്ഷ സ്ഥാനം സോണിയ ഗാന്ധി വാഗ്ദാനം ചെയ്തെന്ന വാർത്തകൾ തള്ളി കെസി വേണുഗോപാൽ; 'ടിഎംസിയുമായി ലയന ചർച്ചകൾ നടന്നിട്ടില്ല'

ടിഎംസിയുമായി നിലവിൽ ലയന ചർച്ചകൾ നടക്കുന്നില്ലെന്ന് കോൺഗ്രസ്. മമതക്ക് കോൺഗ്രസ് ദേശീയ ഉപാധ്യക്ഷ പദവി വാഗ്ദാനം ചെയ്തെന്ന മാധ്യമ റിപ്പോർട്ടുകൾ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തള്ളി

Read Full Story

04:20 PM (IST) Jun 10

ആർഷോ പ്രവേശനം നേടിയപ്പോൾ താനായിരുന്നില്ല പ്രിൻസിപ്പൽ, എംജി സിൻഡിക്കേറ്റിന് ​ഗുരുതര വീഴ്ച സംഭവിച്ചു; മറുപടിയുമായി വി എസ് ജോയി

സംഭവത്തിൽ ജോയിയെ സിൻഡിക്കേറ്റ് താക്കീത് ചെയ്തിരുന്നു. അച്ചടക്കനടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജോയി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

Read Full Story

03:41 PM (IST) Jun 10

കാഫിർ സ്ക്രീൻ ഷോട്ട് കേസ് - അന്വേഷണം വടകര സ്‌ക്വാഡ് വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക്; 5 ​ഗ്രൂപ്പ് അഡ്‌മിന്മാരെ ചോദ്യം ചെയ്ത് എസ്ഐടി

കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ അന്വേഷണം വടകര സ്‌ക്വാഡ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക്. ഗ്രൂപ്പിൻ്റെ 5 അഡ്‌മിൻമാരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു.

Read Full Story

03:32 PM (IST) Jun 10

വയനാട് കാട്ടിക്കുളത്ത് കാട്ടാന ആക്രമണം; പരിക്കേറ്റ തൊഴിലാളി മരിച്ചു; ആന ആക്രമിച്ചത് കൃഷിസ്ഥലത്ത് വെച്ച്

കൃഷി സ്ഥലത്ത് വെച്ചാണ് തൊഴിലാളിയെ ആന ആക്രമിച്ചത്. സംഭവത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ സിപിഎം പ്രതിഷേധം നടത്തി.

 

Read Full Story

03:13 PM (IST) Jun 10

നെയ്യാറ്റിൻകര ദേവസ്വം ​ഗ്രൂപ്പിലെ 20ഓളം ക്ഷേത്രങ്ങളിലെ ആഭരണങ്ങൾ കാണാനില്ല; കണക്കുകളിൽ അവ്യക്തയെന്ന് തിരുവിതാംകൂർ ദേവസ്വം തിരുവാഭരണം കമ്മീഷണർ

സബ് ഗ്രൂപ്പിന് കീഴിലുള്ള ഓരോ ദേവസ്വങ്ങളിലും പ്രത്യേകം തിരുവാഭരണ രജിസ്റ്ററും ഉണ്ട്. ഇത് ക്രോഡീകരിച്ച് നെയ്യാറ്റിൻകര സബ് ഗ്രൂപ്പ് അസി. കമ്മീഷണ‍ർ തിരുവാഭരണം കമ്മീഷണർക്ക് പുതിയ റിപ്പോർട്ട് നൽകിയിരുന്നു.

Read Full Story

03:11 PM (IST) Jun 10

കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്, നാളെയും മറ്റന്നാളും 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഇന്ന് 7 ജില്ലകളിൽ യെല്ലോ

കേന്ദ്ര കാലാവസ്ഥാ വകുപ്പ് കേരളത്തിൽ വീണ്ടും അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നൽകി. നാളെയും മറ്റന്നാളുമായി ഇടുക്കി, എറണാകുളം, തൃശൂർ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്

Read Full Story

02:51 PM (IST) Jun 10

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര, സ്വകാര്യ ബസ് മേഖലയെ തകർക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ; നാളെ അടിയന്തര യോഗം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര സ്വകാര്യ ബസ് മേഖലയെ പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ. സമരത്തിന് പോലും സാധിക്കാത്ത അവസ്ഥ, തുടർനടപടികൾ ചർച്ച ചെയ്യാൻ നാളെ തൃശൂരിൽ അടിയന്തര യോഗം ചേരുമെന്നും ജനറൽ സെക്രട്ടറി അറിയിച്ചു

Read Full Story

02:26 PM (IST) Jun 10

റെക്കോർഡ് സ്വന്തമാക്കി നരേന്ദ്ര മോദി,`തെരഞ്ഞെടുക്കപ്പെട്ട് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി സ്ഥാനത്തിരുന്ന നേതാവ്'; പ്രശംസിച്ച് കേന്ദ്ര മന്ത്രിസഭ

നരേന്ദ്ര മോദിക്ക് കേന്ദ്ര മന്ത്രിസഭയുടെ പ്രശംസ. തെരഞ്ഞെടുക്കപ്പെട്ട് തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി സ്ഥാനത്തിരുന്ന നേതാവെന്ന റെക്കോർഡ് നേടിയതിനാണ് മന്ത്രിസഭ മോദിയെ ആദരിച്ചത്.

Read Full Story

02:11 PM (IST) Jun 10

'കൗൺസിലർ സുഗതൻ കൊടും ക്രിമിനൽ', നഗരസഭയിൽ നിന്നും പുറത്താക്കണമെന്ന് മേയറോട് ആവശ്യപ്പെട്ട് എൽഡ‍ിഎഫ്

കാപ്പ കേസിൽ ജയിലിലായ ബിജെപി കൗൺസിലർ ആർ സുഗതനെ നഗരസഭയിൽ നിന്നും പുറത്താക്കണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു. സുഗതൻ കൊടും ക്രിമിനലാണെന്നും റിയൽ എസ്റ്റേറ്റ്, മണ്ണ് മാഫിയ ബന്ധങ്ങളുണ്ടെന്നും എൽഡിഎഫ് ആരോപിച്ചു

Read Full Story

01:53 PM (IST) Jun 10

ആകാശത്തേക്ക് വെടിവച്ച് ബിജെപി കൗൺസിലറെ പിടികൂടിയ പൊലീസിനെ അഭിനന്ദിച്ച് ആഭ്യന്തര മന്ത്രി, 'ഗുണ്ടകൾ ആരായാലും ആ പണി നിർത്തുന്നതാണ് നല്ലത്'

വധശ്രമ കേസിലെ പ്രതിയായ ബിജെപി കൗൺസിലർ ആർ സുഗതനെ പൊലീസ് ആകാശത്തേക്ക് വെടിവച്ച് അറസ്റ്റ് ചെയ്തതതിൽ അഭിനന്ദിനവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഗുണ്ടകൾക്കെതിരെ പൊലീസ് കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി

Read Full Story

01:35 PM (IST) Jun 10

ഷിഗെല്ല - വയനാട്ടിൽ കൂടുതൽ പേർക്ക് രോ​ഗലക്ഷണങ്ങൾ; രോ​ഗം പടരുന്നത് രണ്ടാംഘട്ടത്തിലേക്ക് കടന്നോ എന്ന് ആശങ്ക

വയനാട് ഷിഗെല്ല പടരുന്നത് രണ്ടാംഘട്ടത്തിലേക്ക് കടന്നോ എന്ന് ആശങ്ക. ചില കുട്ടികളുടെ ബന്ധുക്കളിലും രോഗലക്ഷണം കണ്ടതോടെയാണ് സംശയം. നേരത്തെ പരിശോധനക്ക് അയച്ച 18 കുട്ടികളുടെ ഫലം ഉടനെ ലഭിക്കും

Read Full Story

01:31 PM (IST) Jun 10

യോഗിയുടെ സന്ദേശം അങ്ങോട്ട് പോയി വാങ്ങിച്ചതല്ലേ? തോൽവിക്ക് കാരണമായെന്ന് പറയുന്ന സിപിഎമ്മിന്റെ അവലോകനം വങ്കത്തരമെന്ന് പികെ കൃഷ്ണദാസ്

സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് തോൽവി അവലോകനം പിണറായി വിജയനെ സംരക്ഷിക്കാനാണെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ് ആരോപിച്ചു. ബിജെപി വോട്ട് കോൺഗ്രസിന് മറിച്ചെന്ന സിപിഎം വാദം തെറ്റാണെന്നും, എൽഡിഎഫിന്റെ വോട്ടാണ് കോൺഗ്രസിന് പോയതെന്നും അദ്ദേഹം പറഞ്ഞു

Read Full Story

01:11 PM (IST) Jun 10

'അതിവേ​ഗ റെയിൽ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ല, പഠിക്കാൻ സമിതിയെ നിയോ​ഗിച്ചതാണ്' - മുഖ്യമന്ത്രി വിഡി സതീശൻ

പഠിച്ച ശേഷം മാത്രം തീരുമാനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

Read Full Story

01:10 PM (IST) Jun 10

`സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് പിരിച്ചുവിടണം'; കൊല്ലം ജില്ലാ കൗൺസിൽ ബിനോയ് വിശ്വത്തിനെതിരെയും ചിഞ്ചുറാണിക്കെതിരെയും രൂക്ഷ വിമർശനം

കൊല്ലം ജില്ലാ കൗൺസിൽ ബിനോയ് വിശ്വത്തിനെതിരെയും ചിഞ്ചുറാണിക്കെതിരെയും രൂക്ഷ വിമർശനം. സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് പിരിച്ചുവിടണമെന്നും  ആവശ്യമുയർന്നു.

Read Full Story

12:14 PM (IST) Jun 10

ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര; പദ്ധതിയുടെ പേര് പ്രിയദർശിനി, ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം

കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന നഷ്ടം സർക്കാർ നികത്തുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രിയദർശിനി എന്ന പേരിൽ ആകും പദ്ധതി. ട്രാൻസ്ജെൻഡേഴ്സിനും സൗജന്യമായി യാത്ര ചെയ്യാം.

 

Read Full Story

11:18 AM (IST) Jun 10

ബിജെപി കൗൺസിലറുടെ അറസ്റ്റ്; 'വെടിവച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്തിന്?' പൊലീസിനെതിരെ മേയർ വിവി രാജേഷ്

വെടിവച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൗൺസിലറെ പിടികൂടേണ്ട സാഹചര്യം തലസ്ഥാനത്ത് ഇല്ലെന്നും മേയർ വ്യക്തമാക്കി. പൊലീസിനെതിരെ ​ഗുരുതര ആരോപണങ്ങളാണ് മേയർ വിവി രാജേഷ് ഉന്നയിച്ചത്.

Read Full Story

10:53 AM (IST) Jun 10

ജില്ലാ സെക്രട്ടറിയായി വി ജോയി തുടരുന്നതിൽ അതൃപ്തി; സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറിയെ തീരുമാനിക്കുന്നതിൽ അതൃപ്തി പ്രകടമാക്കി മുൻ മന്ത്രി വി ശിവൻകുട്ടി. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്നു.

Read Full Story

10:35 AM (IST) Jun 10

തമിഴക രാഷ്ട്രീയത്തിൽ പുതിയ ട്വിസ്റ്റ്; രജനീകാന്തിന്റെ മരുമകൻ വിശാഖൻ കെ അണ്ണാമലൈയുടെ പാർട്ടിയിലേക്ക്, ചർച്ചകൾ സജീവം

രജനീകാന്തിന്റെ മരുമകൻ വിശാഖൻ കെ അണ്ണാമലൈയുടെ പാർട്ടിയിൽ ചേരും. രജനീകാന്തിൻ്റെ മകൾ സൗന്ദര്യയുടെ ഭർത്താവാണ് വിശാഖൻ

Read Full Story

09:39 AM (IST) Jun 10

ബിറ്റ്കോയിൻ തട്ടിപ്പ് കേസ് - എംഎൽഎ എൻ എ ഹാരിസിൻ്റെ മകൻ മുഹമ്മദ്‌ നാലാപ്പാടിനെതിരെ കുറ്റപത്രം സമർപ്പിച്ച് ഇഡി; വീണ്ടും നോട്ടീസ് നൽകും

ബിറ്റ്കോയിൻ തട്ടിപ്പ് കേസിൽ എംഎൽഎ എൻ എ ഹാരിസിൻ്റെ മകൻ മുഹമ്മദ്‌ നാലാപ്പാടിനെതിരെ കുറ്റപത്രം സമർപ്പിച്ച് ഇഡി. ഹാജരാകാൻ  ഇഡി വീണ്ടും നോട്ടീസ് നൽകും.

Read Full Story

09:19 AM (IST) Jun 10

`പുസ്തകങ്ങൾ ജയിലിൽ എത്തിക്കണം'; നീറ്റ് പുന - പരീക്ഷ എഴുതാൻ ഇടക്കാല ജാമ്യം തേടി പരീക്ഷ പേപ്പർ ചോർച്ചയിലെ പ്രതി

നീറ്റ് പുന:പരീക്ഷ എഴുതാൻ ഇടക്കാല ജാമ്യം തേടി പരീക്ഷ പേപ്പർ ചോർച്ചയിൽ അറസ്റ്റിലായ പ്രതി കോടതിയിൽ. ഗുരുഗ്രാം സ്വദേശി യഷ് യാദവാണ് ഇടക്കാല ജാമ്യാപേക്ഷ നൽകിയത്.

Read Full Story

09:04 AM (IST) Jun 10

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആരംഭിച്ചു

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിരോധനം നിലവിൽ വന്നു.. ജൂലൈ 31 വരെ 52 ദിവസമാണ് നിരോധനം. പ്രജനനം സുഗമമാക്കുക വഴി മത്സ്യ സമ്പത്ത് വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് മൺസൂൺ കാല ട്രോളിംഗ് നിരോധനം. ഇക്കാലയളവിൽ യന്ത്രവത്കൃത ബോട്ടുകൾക്ക് കടലിൽ പോയി മീൻ പിടിക്കാൻ വിലക്കുണ്ട്.

Read Full Story

09:03 AM (IST) Jun 10

ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം; പൊലീസുകാർക്ക് കമ്മീഷണറുടെ ശാസന

മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീടിന് മുന്നിൽ ഇ ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക് കമ്മീഷണറുടെ ശാസന. കമ്മീഷണർ ഓഫീസിൽ വിളിച്ചുവരുത്തിയായിരുന്നു ശാസന. സംഭവ ദിവസത്തെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചാണ് പൊലീസുകാരെ കമ്മീഷണർ ശാസിച്ചത്. മു

Read Full Story

09:03 AM (IST) Jun 10

കെഎസ്ആർടിസി സൗജന്യ യാത്രയിൽ തീരുമാനം ഇന്ന്

കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രയിൽ സർക്കാർ തീരുമാനം ഇന്ന്. പദ്ധതി നടപ്പാക്കേണ്ടതിന്‍റെ മാനദണ്ഡങ്ങൾ ഇന്ന് ചേരുന്ന മന്ത്രിസഭായോഗം ചർച്ച ചെയ്യും. സൗജന്യ യാത്ര എങ്ങിനെ നടപ്പാക്കാം എന്നത് സംബന്ധിച്ച് ഇന്ന് ചേരുന്ന മന്ത്രി സഭാ യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.

Read Full Story

09:02 AM (IST) Jun 10

പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു

പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു. 84 വയസായിരുന്നു വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ച് കാലമായി ചെന്നൈയിലെ വീട്ടിൽ തന്നെയായിരുന്നു. മകൻ മനോജിന്റെ മരണത്തിന് ശേഷം ഭാരതിരാജയുടെ ആരോഗ്യസ്ഥിതിയും മോശമായിരുന്നു.

Read Full Story

09:02 AM (IST) Jun 10

സുരക്ഷാ ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യത്തിനെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്

നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം നൽകിയ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും. ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവിനെതിരെയാണ് സർക്കാർ അപ്പീൽ നൽകുക. പ്രതികളുടെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കും.

Read Full Story

09:02 AM (IST) Jun 10

സുഗതനെ സെൻട്രൽ ജയിലിലേക്ക് മാറ്റി

തിരുവനന്തപുരത്ത് ഇന്നലെ നാടകീയ രംഗങ്ങൾക്കൊടുവില്‍ പൊലീസ് അറസ്റ്റ് ചെയ്ത ബിജെപി കൗൺസിലർ സുഗതനെ സെൻട്രൽ ജയിലിലേക്ക് മാറ്റി. കാപ്പ ചുമത്തി ജില്ലാ കളക്റ്റർ കരുതൽ തടങ്കലിനിടാൻ നിദേശിച്ച ആളാണ്‌ സുഗതൻ. ആദ്യമായിട്ടാണ് കാപ്പയില്‍ ഒരു കൗണ്‍സിലര്‍ ജയിലില്‍ പോകുന്നത്.

Read Full Story

More Trending News