Published : Nov 19, 2025, 05:47 AM ISTUpdated : Nov 19, 2025, 11:22 PM IST

Malayalam News Live: സ്ഥാനാർത്ഥികളുടെ ഫ്ലക്സ് ബോർഡ് വെക്കുന്നതിനെ ചൊല്ലി ബിജെപി-സിപിഎം സംഘർഷം; രണ്ടുപേർക്ക് പരിക്ക്

Summary

പത്തനംതിട്ട: ഭക്തരുടെ വലിയ തിരക്ക് കണക്കിലെടുത്ത് ശബരിമലയിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ.സ്‌പോട്ട് ബുക്കിങ് 20,000 ആയി പരിമിതപ്പെടുത്തി.പമ്പയില്‍ എത്തിക്കഴിഞ്ഞാല്‍ ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കി നിശ്ചിത സമയത്തിനുള്ളില്‍ തന്നെ ഭക്തര്‍ക്ക് മടങ്ങിപ്പോകാന്‍ സാഹചര്യമൊരുക്കും. കൂടുതലായി എത്തുന്നവര്‍ക്ക് അടുത്ത ദിവസം ദര്‍ശനത്തിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും.തിരക്ക് നിയന്ത്രിക്കുന്നതിനായി തൃശൂരിൽ നിന്നുള്ള എൻഡിആര്‍എഫിന്‍റെ ആദ്യ സംഘം സന്നിധാനത്തെത്തി.

kollam bjp clash

11:22 PM (IST) Nov 19

സ്ഥാനാർത്ഥികളുടെ ഫ്ലക്സ് ബോർഡ് വെക്കുന്നതിനെ ചൊല്ലി ബിജെപി-സിപിഎം സംഘർഷം; രണ്ടുപേർക്ക് പരിക്ക്

ഒരു ബിജെപി പ്രവർത്തകന് കൈയ്ക്ക് വെട്ടേൽക്കുകയും ഒരു സിപിഎം പ്രവർത്തകന് പരിക്കേൽക്കുകയും ചെയ്തു. പുനലൂർ ശാസ്താംകോണം വാർഡിലാണ് സംഘർഷമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Full Story

10:33 PM (IST) Nov 19

മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനിടെ കോഴിക്കോട് രണ്ടു യുവാക്കൾക്ക് കുത്തേറ്റു; പ്രതി ഓടിരക്ഷപ്പെട്ടു

നല്ലളം സ്വദേശി റമീസ് റഹ്‌മാൻ, ബസാർ സ്വദേശി റഹീസ് എന്നിവർക്കാണ് കുത്തേറ്റത്. ഒരാൾക്ക് വയറിനും മറ്റേയാൾക്ക് കൈക്കുമാണ് കുത്തേറ്റത്. രാമനാട്ടുകരയിലാണ് സംഭവം. പരിക്കേറ്റ രണ്ടു പേരെയും രാമനാട്ടുകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Read Full Story

09:56 PM (IST) Nov 19

അനിശ്ചിതത്വം നീങ്ങി; കാത്തിരുന്നവർക്ക് അവസാന നോക്ക് കാണാം, എഡ്വിൻ ഗ്രേഷ്യസിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

മൃതദേഹം സംബന്ധിച്ച അനിശ്ചിതത്വം കാരണം പ്രതിസന്ധിയിലായ കുടുംബത്തിന്റെ അവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ വ്യവസായി ഉൾപ്പെടെ ഇടപെട്ടതും മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങിയതും. 

 

Read Full Story

09:43 PM (IST) Nov 19

ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് - മംഗളൂരുവിൽ നിന്ന് കാണാതായ മലയാളി വിദ്യാർത്ഥി മാലികിനെ കണ്ടെത്തി

ഈ മാസം 13നാണ് ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായ മാലികിനെ കാണാതായത്. മൂന്നര ലക്ഷം രൂപ നഷ്ടമായതിന് പിന്നാലെയാണ് യുവാവിനെ കാണാതായത്. യേനപോയ ആയുഷ് ക്യാമ്പസിലെ രണ്ടാം വർഷ ബാച്ചിലർ ഓഫ് നാച്ചുറോപതി ആൻഡ് യോഗിക്ക് സയൻസ് വിദ്യാർത്ഥിയായിരുന്നു മാലിക്ക്.

Read Full Story

08:41 PM (IST) Nov 19

'പാര്‍ട്ടിയുടെ അടിത്തട്ടില്‍ ഇറങ്ങി പണിയെടുക്കരുത്'; സീറ്റ് നിഷേധത്തില്‍ പരസ്യപ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി

ജില്ലാ പഞ്ചായത്ത് സീറ്റ് നിഷേധിച്ചതില്‍ ആണ് പ്രതിഷേധം. പാര്‍ട്ടിയുടെ അടിത്തട്ടില്‍ ഇറങ്ങി പണിയെടുക്കരുത്. പണിയെടുത്താല്‍ മുന്നണിയില്‍ ഉള്ളവരും കൂടെയുള്ളവരും ശത്രുക്കള്‍ ആവുമെന്ന് ജഷീർ പള്ളിവയല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Read Full Story

08:27 PM (IST) Nov 19

സുഹൃത്തിന്റെ വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്, സുഹൃത്തിനെ അറസ്റ്റ് ചെയ്തു

സംഭവത്തിൽ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാരപ്പെട്ടി, ഏറാമ്പ്ര സ്വദേശി സിജോയെയാണ് സുഹൃത്ത് ഫ്രാൻസിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. മദ്യ ലഹരിയിൽ സിജോയെ ഫ്രാൻസി കോടാലികൊണ്ട് തലക്ക് അടിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

Read Full Story

07:13 PM (IST) Nov 19

സത്യം ജയിക്കുമെന്ന് ഉറപ്പായിരുന്നുവെന്ന് വൈഷ്ണ സുരേഷ്; കോടതിക്ക് നന്ദിയുണ്ടെന്നും പ്രതികരണം

വൈഷ്ണയ്ക്ക് വോട്ട് ചെയ്യാമെന്നും തെര‍ഞ്ഞെടുപ്പിൽ മത്സരിക്കാമെന്നുമുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിന് പിന്നാലെയാണ് വൈഷ്ണയുടെ പ്രതികരണം. വൈഷ്ണ സുരേഷിന്‍റെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവില്‍ പറയുന്നു. 

Read Full Story

05:57 PM (IST) Nov 19

ബിജെപിയുടെ ദേശീയ രാഷ്ട്രീയത്തിൽ ആകൃഷ്ടനായി; കണ്ണൂരിൽ ലീ​ഗ് നേതാവ് ബിജെപിയിൽ ചേർന്നു

കണ്ണൂരിൽ ലീ​ഗ് നേതാവ് ഉമർ ഫാറൂഖ്  ബിജെപിയിൽ ചേർന്നു. ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡൻ്റ് ഉമർ ഫാറൂഖിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു.

Read Full Story

05:22 PM (IST) Nov 19

ത്വലാഖ്-ഇ-ഹസൻ; വിമർശനവുമായി സുപ്രീംകോടതി, കടുത്ത വിവേചന രീതികൾ ഉണ്ടെങ്കിൽ ഇടപെടുമെന്ന് മുന്നറിയിപ്പ്

പരിഷ്കൃതസമൂഹത്തിന് തുടരാൻ കഴിയുന്നതാണോ ഇതെന്നും കടുത്ത വിവേചന രീതികൾ ഉണ്ടെങ്കിൽ ഇടപെടുമെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. 2025 ലും ഇക്കാര്യങ്ങൾ അനുവദിക്കണോ എന്ന് ചോദിച്ച കോടതി വിഷയം അഞ്ചംഗ ഭരണഘടന ബെഞ്ചിന് വിടുമെന്ന സൂചനയും നൽകി. 

Read Full Story

04:36 PM (IST) Nov 19

പതിനാറുകാരനെ ഭീകരവാദ സംഘടനയില്‍ ചേരാൻ നിർബന്ധിച്ച് അമ്മയും സുഹൃത്തും; കേസ് എൻഐഎക്ക് കൈമാറും

പതിനാറുകാരനെ ഐഎസിലേക്ക് ചേരാൻ അമ്മയും സുഹൃത്തും ചേർന്ന് നിർബന്ധിച്ചുവെന്ന കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറും. ഇതുസംബന്ധിച്ച് ഡിജിപി സർക്കാരിന് റിപ്പോർട്ട് നൽകും.

Read Full Story

04:29 PM (IST) Nov 19

പട്ടാപ്പകൽ വൻ കൊള്ള - ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തി എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച 7 കോടി കവർന്നു, ഞെട്ടിക്കുന്ന സംഭവം ബെം​ഗളൂരുവിൽ

സ്വകാര്യ കമ്പനിയുടെ വാനിൽ വന്ന് ഇറങ്ങിയവരാണ് പണം കവർന്നത്. ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് നികുതി വകുപ്പ് കവർച്ചക്കാർ എത്തിയത്. എടിഎമ്മിന് മുന്നിലെത്തിയ ഇവർ പണവും വാനിലെ ജീവനക്കാരെയും കാറിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. 

Read Full Story

04:03 PM (IST) Nov 19

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം - ഉത്തരവാദിത്തം ആർസിബിക്ക്, കുറ്റപത്രം തയ്യാറാക്കി കർണാടക സിഐഡി

കർണാടക പൊലീസിന്റെ സിഐഡി വിഭാഗം തയ്യാറാക്കിയ കുറ്റപത്രത്തിലാണ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ പ്രതിസ്ഥാനത്ത് നിർത്തുന്നത്.

Read Full Story

03:52 PM (IST) Nov 19

വീട്ടിൽ വലിയൊരു സംഭവം നടന്നെന്ന് പറഞ്ഞ് നാട്ടുകാരെ വിളിച്ചുവരുത്തിയത് ഫ്രാൻസിസ്, തുണികൊണ്ട് മൂടിയ നിലയിൽ സിജോയുടെ മൃതദേഹം, അറസ്റ്റിൽ

മദ്യപാനത്തിനിടെ ഫ്രാൻസിസും കൊല്ലപ്പെട്ട ഏറാമ്പ്ര സ്വദേശി അരഞ്ഞാണിയിൽ സിജോയും തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.

Read Full Story

03:40 PM (IST) Nov 19

ഇറാൻ അവയവക്കടത്ത് കേസ് - അറസ്റ്റിലായ മുഖ്യപ്രതി മധുവിനെ 2 ആഴ്ചത്തേയ്ക്ക് റിമാൻഡ് ചെയ്ത് എന്‍ഐഎ കോടതി

അവയവക്കടത്തിന് പിന്നില്‍ വന്‍ റാക്കറ്റുണ്ടെന്നും ഇന്ത്യയില്‍ നിന്ന് അവയക്കടത്ത് ലക്ഷ്യമിട്ട് പതിനാല് പേരെ ഇറാനിലേക്ക് കൊണ്ടു പോയതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എന്‍ഐഎ ചൂണ്ടിക്കാട്ടി.

Read Full Story

03:26 PM (IST) Nov 19

ശ്വാസം മുട്ടി ദില്ലി - വായുമലിനീകരണം രൂക്ഷം; വായു ഗുണനിലവാര തോത് ഗുരുതര വിഭാഗത്തിനടുത്ത്

ദില്ലിയിൽ വായുമലിനീകരണം രൂക്ഷം. വായു ഗുണനിലവാര തോത് വീണ്ടും താഴ്ന്ന് ഗുരുതര വിഭാഗത്തിന് അടുത്തെത്തി. 392 ആണ് ഇന്ന് ദില്ലിയിൽ രേഖപ്പെടുത്തിയ ശരാശരി എക്യുഐ

Read Full Story

03:15 PM (IST) Nov 19

`യക്ഷ​ഗാന കലാകാരന്മാർ സ്വവർ​ഗാനുരാ​ഗികൾ', വിവാദ പരാമർശവുമായി പ്രൊഫ. പുരുഷോത്തമ ബിലിമാലെ

യക്ഷ​ഗാന കലാകാരന്മാർ സ്വവർ​ഗാനുരാ​ഗികളെന്ന വിവാദ പരാമർശം നടത്തി പ്രൊഫ. പുരുഷോത്തമ ബിലിമാലെ. മൈസൂരുവിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിലാണ് പരാമർശം നടത്തിയത്.

Read Full Story

03:10 PM (IST) Nov 19

റോഡിലൂടെ പോയ യാത്രക്കാരന്റെ ചെവിക്ക് കടിച്ച് വളർത്തുനായ, സംഭവം എറണാകുളത്ത്

വളർത്തുനായ യാത്രക്കാരന്റെ ചെവിക്ക് കടിച്ചു. എറണാകുളത്ത് പള്ളുരുത്തിയിലാണ് സംഭവം. പള്ളുരുത്തി സ്വദേശിയായ പി കെ ഹാഷിബിനാണ് കടിയേറ്റത്.

Read Full Story

02:25 PM (IST) Nov 19

അമിതവേ​ഗത്തിൽ എതിർദിശയിൽ നിന്നെത്തിയ പിക്കപ്പ് വാൻ സ്കൂട്ടറിലിടിച്ച് വിദ്യാർത്ഥിനി മരിച്ചു

കോഴിക്കോട് കുന്നമംഗലം പതിമംഗലത്ത് വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. നരിക്കുനി സ്വദേശിയായ വഫ ഫാത്തിമയാണ് മരിച്ചത്.

Read Full Story

02:13 PM (IST) Nov 19

ശബരിമലയിൽ കഴിഞ്ഞ ദിവസമുണ്ടായ തിരക്ക് ഇനി ആവർത്തിക്കില്ല; മാല ഊരിയവരോട് മാപ്പ് ചോദിച്ച് ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാർ

ശബരിമലയിൽ കഴിഞ്ഞ ദിവസമുണ്ടായ തിരക്ക് ഇനി ആവർത്തിക്കില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാർ. സന്നിധാനത്ത് ദർശനം നടത്താൻ കഴിയാതെ മാല ഊരിയവരോട് മാപ്പ് ചോദിക്കുന്നതായും കെ ജയകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു

Read Full Story

01:56 PM (IST) Nov 19

​വാഴത്തോപ്പ് സ്കൂൾ ബസ് അപകടം - ഉണ്ടായത് ദാരുണമായ സംഭവം; മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നതായി സ്കൂൾ മാനേജ്മെന്റ്

ചെറുതോണിയിൽ സ്കൂൾ ബസ് അപകടത്തിൽ പ്ലേ സ്കൂൾ വിദ്യാർത്ഥി മരിച്ച സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സ്കൂൾ മാനേജ്മെന്റ്. സംഭവസമയത്ത് രണ്ട് അധ്യാപകരും ആയമാരും ഉണ്ടായിരുന്നെന്നും  സ്കൂൾ അധികൃതർ പറഞ്ഞു

Read Full Story

01:21 PM (IST) Nov 19

വി എം വിനുവിനെ കോൺ​ഗ്രസ് അപമാനിച്ചു; സാംസ്കാരിക കേരളത്തോട് കോൺ​ഗ്രസ് നേതൃത്വം മാപ്പ് പറയണമെന്ന് സിപിഎം

വിഎം വിനുവിന് വോട്ടില്ലെന്ന് കാര്യം കോൺ​ഗ്രസ് നേതൃത്വത്തിന് നേരത്തെ അറിയാമായിരുന്നെന്ന് സിപിഎം. രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ വിഎം വിനുവിന്റെ വീട്ടിൽ പോയി സമ്മർദം ചെലുത്തി സ്ഥാനാർത്ഥിയാക്കിയതാണെന്നും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ പറഞ്ഞു. 

Read Full Story

12:58 PM (IST) Nov 19

ബിഎൽഒ അനീഷ് ജോർജിന്റെ ആത്മഹത്യ - സിപിഎം വിലക്കുണ്ടെന്ന് ആരോപണം; കോൺ​ഗ്രസ് ബൂത്ത് ഏജന്റിന്റെ കത്ത് പുറത്ത്

ആത്മഹത്യ സംബന്ധിച്ച് പ്രാഥമിക റിപ്പോർട്ട് ലഭിച്ചെന്നും വിശദമായ റിപ്പോർട്ടിനു ശേഷമെ കാര്യങ്ങളിൽ വ്യക്തതയുണ്ടാവുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ പറഞ്ഞു.

Read Full Story

12:49 PM (IST) Nov 19

ശബ്ദസന്ദേശം എസ്ഐആർ നടപടിക്രമങ്ങളുടെ തുടക്കസമയത്തേത്; ബിഎൽഓമാരെ ശാസിക്കുന്ന ഓഡിയോ സന്ദേശത്തിൽ വിശദീകരണവുമായി ആലപ്പുഴ ജില്ല കളക്ടർ

ബിഎൽഓമാരെ ശാസിക്കുന്നതിന്റെ ശബ്ദ സന്ദേശം പുറത്തായതോടെ വിശദീകരണവുമായി ആലപ്പുഴ ജില്ല കളക്ടർ. പ്രചരിക്കുന്ന ഓഡിയോ എസ്ഐആർ നടപടിക്രമങ്ങളുടെ തുടക്കസമയത്ത് നൽകിയതാണെന്നാണ് കളക്ടറുടെ വിശദീകരണം.

Read Full Story

12:47 PM (IST) Nov 19

'ശബരിമല തീർത്ഥാടന കാലത്തെ സർക്കാർ കുഴപ്പത്തിലാക്കി, യുഡിഎഫ് പ്രതിനിധി സംഘം ശബരിമല സന്ദർശിക്കും' - വി ഡി സതീശൻ

ആ​ഗോള അയ്യപ്പ സം​ഗമം നടത്തിയവർ തന്നെ സ്വർണക്കൊള്ള നടത്തുകയാണ്. കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണെന്നും ആരോ​ഗ്യമേഖല വെന്റിലേറ്ററിലാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Read Full Story

12:14 PM (IST) Nov 19

ശബരിമലയിലെ തിരക്ക് - ഒരു മുന്നൊരുക്കവും നടത്തിയില്ല, ഉണ്ടായത് ദൗർഭാ​ഗ്യകരമായ സംഭവമെന്ന് രമേശ് ചെന്നിത്തല

ശബരിമലയിൽ തിരക്ക് നിയന്ത്രിക്കുന്നതിനായി ഒരു മുന്നൊരുക്കവും നടത്തിയില്ലെന്നും ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ലെന്നും മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശബരിമലയെ തകർക്കുക എന്നതാണ് ഈ സർക്കാരിൻ്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Read Full Story

11:45 AM (IST) Nov 19

'97 ശതമാനത്തിലധികം ഫോം വിതരണം ചെയ്തു, 5 ലക്ഷം ഫോം ഡിജിറ്റലൈസ് ചെയ്തു, ബിഎൽഒ ഭരണഘടന അനുസരിച്ച് നിയോ​ഗിക്കപ്പെട്ടയാൾ' - രത്തൻ ഖേൽക്കർ

എസ്ഐആറിലെ പുരോ​ഗതി വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. ഫോം വിതരണം ​വേ​ഗത്തിൽ പൂർത്തിയാക്കുമെന്ന് രത്തൻ ഖേൽക്കർ അറിയിച്ചു. 97 ശതമാനത്തിലധികം ഫോം വിതരണം ചെയ്തു.

Read Full Story

11:08 AM (IST) Nov 19

ബിജെപി സ്ഥാനാർത്ഥിയുടെ വീടിന് തീയിടാൻ ശ്രമം, സംഭവം ചിറയിൻകീഴിൽ

ചിറയിൻകീഴിൽ ബിജെപി സ്ഥാനാർത്ഥിയുടെ വീടിന് തീയിടാൻ ശ്രമം. ടിന്റു ജി വിജയന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.

Read Full Story

10:57 AM (IST) Nov 19

പ്രണയം നിരസിച്ചതിന് പന്ത്രണ്ടാം ക്ലാസുകാരിയെ കുത്തിക്കൊലപ്പെടുത്തി, വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ചു, ദാരുണസംഭവം രാമശ്വരത്ത്

തമിഴ്നാട് രാമേശ്വരത്ത് പ്രണയാഭ്യർത്ഥന നിരസിച്ചതിന് അരുംകൊല. പന്ത്രണ്ടാം ക്ലാസുകാരിയെ കുത്തിക്കൊലപ്പെടുത്തി. ചേരൻകോട്ട സ്വദേശി ശാലിനി ആണ് മരിച്ചത്.

Read Full Story

10:56 AM (IST) Nov 19

വീടുപണിക്ക് ലോണ്‍ ശരിയാക്കിത്തരാമെന്ന് വിശ്വസിപ്പിച്ചു, ഉരുള്‍പൊട്ടല്‍ ദുരന്തബാധിതയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി, പ്രതി അറസ്റ്റിൽ

പുത്തുമല, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതയായ നിരക്ഷരയായ സ്ത്രീക്ക് വീടുപണിക്ക് ലോൺ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഇഗ്നേഷ്യസ് അരൂജ എന്നയാളെ കൽപറ്റ പോലീസ് അറസ്റ്റ് ചെയ്തു.  

Read Full Story

10:48 AM (IST) Nov 19

ആലപ്പുഴ റെയിൽവെ സ്റ്റേഷനിലെ ട്രാക്കിൽ മനുഷ്യന്‍റെ കാൽ കണ്ടെത്തിയ സംഭവം; കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹ ഭാഗമെന്ന് നിഗമനം

ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയ മനുഷ്യന്‍റെ കാൽ മരിച്ച കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹത്തിന്‍റെ ഭാഗമെന്ന് നിഗമനം. തിങ്കളാഴ്ച കണ്ണൂരിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂര്‍ എടക്കാട് സ്വദേശി മനോഹരന്‍റെ കാൽ വേര്‍പ്പെട്ടിരുന്നു

Read Full Story

10:46 AM (IST) Nov 19

കർണാടകയിൽ പഠനയാത്ര സംഘത്തിന്റെ ബസ് മറിഞ്ഞു; അപകടത്തിൽപ്പെട്ടത് വടകരയിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥികൾ

കർണാടകയിലെ ഹാസനിൽ വാഹനാപകടം. വടകരയിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥികളുടെ പഠനയാത്ര സംഘമാണ് അപകടത്തിൽപ്പെട്ടത്. 15ഓളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്.

Read Full Story

10:29 AM (IST) Nov 19

ചെറുതോണിയിൽ സ്കൂൾ ബസ് അപകടത്തിൽ പ്ലേ സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം, ഒരു കുട്ടിക്ക് പരിക്ക്

ഗിരിജ്യോതി പ്ലേ സ്കൂൾ വിദ്യാർത്ഥി ഹെയ്സൽ ബെൻ ആണ് മരിച്ചത്. ഇനയ തെഹ്‌സിൻ എന്ന കുട്ടിക്ക് പരിക്കേറ്റു.

Read Full Story

10:11 AM (IST) Nov 19

'ബിഎൽഒമാർ ചടങ്ങിന് വേണ്ടി പണിയെടുക്കുന്നു, ഫീൽഡിൽ നേരിട്ടിറങ്ങി നടപടിയെടുക്കും'; വാട്ട്സ് ആപ്പ് ​ഗ്രൂപ്പിൽ ആലപ്പുഴ കളക്ടറുടെ പരസ്യശാസന

ആലപ്പുഴയിൽ ബിഎൽഓമാർക്ക് കടുത്ത സമ്മർദം. വാട്ട്സ് ആപ്പ് ​ഗ്രൂപ്പിൽ ആലപ്പുഴ കളക്ടർ അലക്സ് വർഗീസ് പരസ്യമായി ശാസിക്കുന്ന ഓ‍ഡിയോ സന്ദേശം പുറത്ത്.

Read Full Story

10:07 AM (IST) Nov 19

ശബരിമലയിൽ ദര്‍ശനം കിട്ടാതെ മടങ്ങിയ തീര്‍ത്ഥാടകരെ തിരികെ വിളിച്ച് എഡിജിപി ശ്രീജിത്ത്, 'പൊലീസ് സുരക്ഷയിൽ ദര്‍ശനം ഉറപ്പാക്കും'

ശബരിമലയിൽ ദര്‍ശനം കിട്ടാതെ മടങ്ങിയ പാരിപ്പള്ളിയിൽ നിന്നുള്ള തീര്‍ത്ഥാടകരെ ഫോണിൽ തിരികെ വിളിച്ച് ശബരിമലയിലെ പൊലീസ് കോഓര്‍ഡിനേറ്റര്‍ എഡിജിപി എസ് ശ്രീജിത്ത്. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് എഡിജിപി വിഷയത്തിൽ ഇടപെട്ടത്

Read Full Story

09:27 AM (IST) Nov 19

ആനന്ദ് തമ്പിയുടെ മരണം - മത്സരിക്കാൻ താത്പര്യമുണ്ടായിരുന്നെന്ന് കുടുംബം, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്തു

ബിജെപി പ്രവർത്തകൻ ആനന്ദ് തമ്പിയുടെ മരണത്തിൽ അച്ഛൻ, ഭാര്യാപിതാവ്, സുഹൃത്ത് രാജേഷ് എന്നിവരുടെ മൊഴിയെടുത്ത് പൊലീസ്. ആനന്ദിന് തൃക്കണ്ണാപുരം വാർഡിൽ മത്സരിക്കാൻ താത്പര്യമുണ്ടായിരുന്നു എന്നാണ് ബന്ധുക്കളുടെ മൊഴി.

Read Full Story

08:54 AM (IST) Nov 19

ഷെയ്ഖ് ഹസീനയെ കൈമാറാനാവില്ലെന്ന് നയതന്ത്ര ചാനൽ വഴി അറിയിക്കുമെന്ന് ഇന്ത്യ; പരസ്യ പ്രതികരണം ഒഴിവാക്കി

ഷെയ്ഖ് ഹസീനയുടെ കാര്യത്തിൽ പരസ്യപ്രതികരണം ഒഴിവാക്കി ഇന്ത്യ. ബം​ഗ്ലാദേശിൽ ഇത് വൈകാരിക വിഷയമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

Read Full Story

08:39 AM (IST) Nov 19

ശബരിമലയിൽ ദർശനം കിട്ടാതെ ഇരുമുടിയുമായി മടങ്ങി മലയാളി തീർത്ഥാടകർ; പന്തളത്തെത്തി നെയ്യഭിഷേകം നടത്തി മാലയൂരി മടങ്ങി നിരവധിപേര്‍

ശബരിമലയിൽ ദര്‍ശനം ലഭിക്കാതെ മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി ഭക്തര്‍ ഇന്നും പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലെത്തി ഇരുമുടി കെട്ട് അഴിച്ച് നെയ്യഭിഷേഖം നടത്തി മാലയൂരി മടങ്ങി.

Read Full Story

07:47 AM (IST) Nov 19

ശബരിമല സ്വര്‍ണക്കൊള്ള കേസ്; എൻ വാസുവിനെ കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി, കോടതിയിൽ അപേക്ഷ നൽകും

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ റിമാന്‍ഡിലുള്ള മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എൻ വാസുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ എസ്ഐടി. വാസുവിനെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി കൊല്ലം വിജിലന്‍സ് കോടതിയിൽ അപേക്ഷ നൽകും

Read Full Story

07:26 AM (IST) Nov 19

വിഎം വിനുവിന് മത്സരിക്കാൻ കഴിഞ്ഞില്ലെങ്കിൽ പ്ലാൻ ബി സജ്ജം; ഇനിയും സര്‍പ്രൈസ് ഉണ്ടാകുമെന്ന് ഡിസിസി പ്രസിഡന്‍റ്

കോഴിക്കോട് കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിഎം വിനുവിന് മത്സരിക്കാൻ കഴിഞ്ഞില്ലെങ്കിൽ പ്ലാൻ ബി സജ്ജമാണെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് കെ പ്രവീണ്‍കുമാര്‍.കോഴിക്കോട് കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിൽ ഇനിയും സർപ്രൈസുണ്ടാകും.

Read Full Story

06:41 AM (IST) Nov 19

തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരെ കൂടുതൽ രാഷ്ട്രീയ പാര്‍ട്ടികള്‍ സുപ്രീം കോടതിയിലേക്ക്, സിപിഎമ്മും സിപിഐയും ഹര്‍ജി നൽകും

കേരളത്തിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ (എസ്ഐആര്‍) കൂടുതൽ രാഷ്ട്രീയപാർട്ടികൾ സുപ്രീംകോടതിയിലേക്ക്. സിപിഎമ്മും, സിപിഐയും സുപ്രീംകോടതിയിൽ പരിഷ്കരണത്തിനെതിരെ ഹർജികൾ സമർപ്പിക്കും

Read Full Story

More Trending News