ജില്ലാ പഞ്ചായത്ത് സീറ്റ് നിഷേധിച്ചതില്‍ ആണ് പ്രതിഷേധം. പാര്‍ട്ടിയുടെ അടിത്തട്ടില്‍ ഇറങ്ങി പണിയെടുക്കരുത്. പണിയെടുത്താല്‍ മുന്നണിയില്‍ ഉള്ളവരും കൂടെയുള്ളവരും ശത്രുക്കള്‍ ആവുമെന്ന് ജഷീർ പള്ളിവയല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കൽപ്പറ്റ: വയനാട്ടില്‍ സീറ്റ് നിഷേധത്തില്‍ പരസ്യപ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയല്‍. ജില്ലാ പഞ്ചായത്ത് സീറ്റ് നിഷേധിച്ചതില്‍ ആണ് പ്രതിഷേധം. പാര്‍ട്ടിയുടെ അടിത്തട്ടില്‍ ഇറങ്ങി പണിയെടുക്കരുത്. പണിയെടുത്താല്‍ മുന്നണിയില്‍ ഉള്ളവരും കൂടെയുള്ളവരും ശത്രുക്കള്‍ ആവുമെന്ന് ജഷീർ പള്ളിവയല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ജഷീറുമായി ഇന്നും ഡിസിസി നേതൃത്വം ചർച്ച നടത്തിയിരുന്നു. അതേസമയം വിവിധ തർക്കങ്ങളെ തുടർന്ന് കോണ്‍ഗ്രസ് ജില്ല പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനായിട്ടില്ല.

YouTube video player