മദ്യപാനത്തിനിടെ ഫ്രാൻസിസും കൊല്ലപ്പെട്ട ഏറാമ്പ്ര സ്വദേശി അരഞ്ഞാണിയിൽ സിജോയും തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.

കൊച്ചി: എറണാകുളം കോതമംഗലം വാരപ്പെട്ടിയിൽ യുവാവ് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ സുഹൃത്ത് ഫ്രാൻസിസ് അറസ്റ്റിൽ. മദ്യപാനത്തിനിടെ ഫ്രാൻസിസും കൊല്ലപ്പെട്ട ഏറാമ്പ്ര സ്വദേശി അരഞ്ഞാണിയിൽ സിജോയും തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ഫ്രാൻസിസ് പിക്കാസ് കൊണ്ട് സിജോയുടെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. വീട്ടിൽ വലിയൊരു സംഭവം നടന്നുവെന്ന് പറഞ്ഞ് ഫ്രാൻസിസ് തന്നെയാണ് നാട്ടുകാരെ വിളിച്ചുവരുത്തിയത്. തലയിൽ ആഴത്തിൽ മുറിവേറ്റ് ചോരവാർന്ന നിലയിൽ കണ്ടെത്തിയ മൃതദേഹം തുണികൊണ്ട് മൂടിയിരുന്നു. മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു ഫ്രാൻസിസ്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സിജോയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.

Asianet News Live | Malayalam News Live | Breaking News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ്