കോഴിക്കോട് കുന്നമംഗലം പതിമംഗലത്ത് വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. നരിക്കുനി സ്വദേശിയായ വഫ ഫാത്തിമയാണ് മരിച്ചത്.

കോഴിക്കോട്: കോഴിക്കോട് കുന്നമംഗലം പതിമംഗലത്ത് വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. നരിക്കുനി സ്വദേശിയായ വഫ ഫാത്തിമയാണ് മരിച്ചത്. പരീക്ഷ എഴുതാനായി കുന്നമംഗലം ഭാഗത്തേക്ക് വരുന്നതിനിടെ വഫ സഞ്ചരിച്ച സ്കൂട്ടറിൽ എതിർദിശയിൽ വന്ന പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ വഫയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മിനി വാൻ അമിതവേഗതയിലാണ് എത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Asianet News Live | Malayalam News Live | Breaking News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ്