കരുനാഗപള്ളിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. കരുനാഗപ്പള്ളി താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. വധശ്രമക്കേസിൽ പ്രതിയാണ് കൊല്ലപ്പെട്ട സന്തോഷ്. ഇന്ന് പുലർച്ചെ രണ്ടേകാലോടെയാണ് സംഭവം.

11:46 PM (IST) Mar 27
നമ്പർ പ്ലേറ്റ് ഇളക്കിമാറ്റിയ ശേഷം ബൈക്കിൽ കറങ്ങി നടന്ന് എംഡിഎംഎ കച്ചവടം നടത്തുന്ന യുവാവ് തിരുവനന്തപുരം കഴക്കൂട്ടത്ത് പിടിയിൽ.
കൂടുതൽ വായിക്കൂ10:56 PM (IST) Mar 27
എറണാകുളം പെരുമ്പാവൂരിൽ ഭാര്യ ഭർത്താവിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചു. സ്വകാര്യ ഭാഗത്തടക്കം സാരമായി പരിക്കേറ്റ ഇയാൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
കൂടുതൽ വായിക്കൂ10:54 PM (IST) Mar 27
ക്വറ്റയിൽ പൊലീസ് വാഹനത്തിനു സമീപം നിർത്തിയിട്ടിരുന്ന ബൈക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ടുപേര്‍ കൊല്ലപ്പെട്ടു.
കൂടുതൽ വായിക്കൂ10:50 PM (IST) Mar 27
കായംകുളത്ത് കീരിക്കാട് തെക്ക് മൂലേശ്ശേരിൽ മഹാദേവ ക്ഷേത്ര കമ്മിറ്റി ചിറക്കുളങ്ങര മസ്ജിദുൽ റഹ്മാനിയയിൽ ഇഫ്താർ സംഗമം നടത്തി.
കൂടുതൽ വായിക്കൂ10:14 PM (IST) Mar 27
റിട്ടയേർഡ് എസ്ഐ ബന്ധുക്കൾക്കെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച് ജീവനൊടുക്കി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ബന്ധുക്കൾ കള്ളക്കേസിൽ കുടുക്കിയെന്നും കയ്യേറ്റം ചെയ്തുവെന്നും കുറിപ്പിലുണ്ട്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കൂടുതൽ വായിക്കൂ10:11 PM (IST) Mar 27
മോദി അധികാരമേറ്റതിന് പിന്നാലെ 2014 മുതൽ 2024 വരെ കേന്ദ്രം 1.57 ലക്ഷം കോടി രൂപ കേരളത്തിന് അനുവദിച്ചെന്ന് ധനമന്ത്രി പറഞ്ഞു.
കൂടുതൽ വായിക്കൂ10:00 PM (IST) Mar 27
കിളിമാനൂരാണ് സംഭവം. സുഹൃത്തുക്കൾ തമ്മിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കൂടുതൽ വായിക്കൂ09:57 PM (IST) Mar 27
കോഴിക്കോട് വളയം സ്വദേശി മുഹമ്മദിന്റെ മോഷണം പോയ മൊബൈൽ ഫോൺ പോലീസ് തിരികെ നൽകി.
കൂടുതൽ വായിക്കൂ09:16 PM (IST) Mar 27
അമിതഭാരം കയറ്റിയ വാഹനത്തിന് ഉടമയ്ക്കും ഡ്രൈവർക്കും 38000 രൂപ വീതം പിഴയിട്ട് കോടതി. എറണാകുളം ആർടിഒ എൻഫോഴ്സ്മെന്റ് നൽകിയ കേസിലാണ് വിധി.
കൂടുതൽ വായിക്കൂ09:13 PM (IST) Mar 27
എറണാകുളം കോതമംഗലത്ത് ഒരു കോടിയിലധികം രൂപയുടെ വിസ തട്ടിപ്പ് നടത്തിയ അധ്യാപകർ പിടിയിൽ. മൂവാറ്റുപുഴയിലെ ബി എഡ് കോളേജിൽ അധ്യാപകനായ തോമസും തമിഴ്‌നാട്ടിൽ കായികാധ്യാപകനായ പ്രദീപുമാണ് പിടിയിലായത്.
കൂടുതൽ വായിക്കൂ08:58 PM (IST) Mar 27
ഇന്ത്യയിലെ യുഎസ് എംബസി 2,000 വിസ അപ്പോയിന്റ്മെന്റുകൾ റദ്ദാക്കി. വിസ അപേക്ഷകളിൽ ബോട്ടിന്റെ ഇടപെടൽ കണ്ടെത്തിയെന്നും ഇത്തരം വഞ്ചനാ നീക്കങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നും എംബസി അറിയിച്ചു.
കൂടുതൽ വായിക്കൂ08:55 PM (IST) Mar 27
ഇന്ത്യയിലെ യുഎസ് എംബസി 2,000 വിസ അപ്പോയിന്റ്മെന്റുകൾ റദ്ദാക്കി. വിസ അപേക്ഷകളിൽ ബോട്ടിന്റെ ഇടപെടൽ കണ്ടെത്തിയെന്നും വഞ്ചനാ നീക്കങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നും എംബസി അറിയിച്ചു.
കൂടുതൽ വായിക്കൂ08:47 PM (IST) Mar 27
നിലവിൽ ജനന സർട്ടിഫിക്കറ്റിലെ പേരുമാറ്റണമെങ്കിൽ സ്കൂള്‍ സർട്ടിഫിക്കറ്റിലെ പേര് മാറ്റി വിജ്ഞാപനമിറക്കി ശേഷമേ ജനന രേഖകളിൽ മാറ്റം വരുത്താൻ കഴിയുമായിരുന്നുള്ളൂ.
കൂടുതൽ വായിക്കൂ08:14 PM (IST) Mar 27
കോഴിക്കോട് തിക്കോടിയില്‍ മത്സ്യബന്ധനത്തിന് പോയ തോണി കാറ്റില്‍ മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു. അപകടത്തില്‍പ്പെട്ട മറ്റ് രണ്ട് പേരെ രക്ഷപ്പെടുത്തി കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൂടുതൽ വായിക്കൂ07:39 PM (IST) Mar 27
ആദ്യ മത്സരം ജയിച്ച ആത്മവിശ്വാസത്തിലാണ് ഹൈദരാബാദ്. ലക്‌നൗ ആവട്ടെ ആദ്യ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനോട് പരാജയപ്പെട്ടിരുന്നു.
കൂടുതൽ വായിക്കൂ07:28 PM (IST) Mar 27
തൊടുപുഴ ബിജു ജോസഫ് കൊലപാതക കേസിലെ തെളിവെടുപ്പിൽ കുത്താനുപയോഗിച്ച കത്തി കണ്ടെത്തി. രണ്ടാം പ്രതി ആഷിക് ജോൺസണുമായി നടത്തിയ തെളിവെടുപ്പിലാണ് നിർണായക കണ്ടെത്തൽ.
കൂടുതൽ വായിക്കൂ07:20 PM (IST) Mar 27
തൃശൂർ പുതുക്കാട് മണലിപ്പുഴയിൽ മീനുകൾ ചത്തുപൊങ്ങുന്നത് ആശങ്കയുണ്ടാക്കുന്നു. വെള്ളത്തിൽ നിറവ്യത്യാസമുണ്ടെന്നും പരാതിയുണ്ട്. കാരണം കണ്ടെത്തണമെന്നും ജലം പരിശോധിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
കൂടുതൽ വായിക്കൂ07:18 PM (IST) Mar 27
എമ്പുരാനിലെ കഥാപാത്രത്തെക്കുറിച്ച് റിനി ഉദയകുമാർ സംസാരിക്കുന്നു
കൂടുതൽ വായിക്കൂ07:11 PM (IST) Mar 27
കണ്ണൂർ കൂട്ടുപുഴ ചെക്പോസ്റ്റിൽ സ്വകാര്യ ബസിൽ നിന്ന് നൂറ്റിയൻപത് തോക്കിൻ തിരകൾ കണ്ടെത്തി.
കൂടുതൽ വായിക്കൂ06:51 PM (IST) Mar 27
കേരളത്തിലെ 82% പൊതുജലാശയങ്ങളിലും 78% കിണറുകളിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം അപകടകരമായ അളവിലാണെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ശുചിമുറി മാലിന്യം ജലാശയങ്ങളിൽ തള്ളുന്നതാണ് ഇതിന് കാരണം. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായുള്ള ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കൂടുതൽ വായിക്കൂ06:33 PM (IST) Mar 27
ജനന സർട്ടിഫിക്കറ്റിലെ പേരുമാറ്റത്തിനുള്ള നിബന്ധനകളിൽ ഇളവുകൾ നൽകാൻ സർക്കാർ തീരുമാനം. ഗസറ്റ് വിജ്ഞാപനം വഴി മാറ്റം വരുത്തിയ പേര്, ജനന രജിസ്ട്രേഷനിൽ ഒറ്റത്തവണ മാറ്റം വരുത്താനാവും. ഇതിലൂടെ വർഷങ്ങളായുള്ള സങ്കീർണതകൾക്ക് പരിഹാരമാകും.
കൂടുതൽ വായിക്കൂ06:01 PM (IST) Mar 27
ഇടുക്കി ഖജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഏലത്തോട്ടത്തിൽ കുടിവെള്ള പൈപ്പ്‍ സ്ഥാപിക്കാൻ എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.
കൂടുതൽ വായിക്കൂ05:40 PM (IST) Mar 27
കണിച്ചുകുളങ്ങര കൊലപാതക കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സജിത്ത് ജാമ്യം തേടി സുപ്രീം കോടതിയിൽ
കൂടുതൽ വായിക്കൂ05:40 PM (IST) Mar 27
നഗരസഭയ്ക്ക് പിന്നില്‍ മാലിന്യം കെട്ടികിടക്കുന്നവെന്ന ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെയാണ് കളക്ടര്‍ ഇടപെട്ടത്. ചടങ്ങ് മാറ്റിവയ്ക്കുകയായിരുന്നു.
കൂടുതൽ വായിക്കൂ05:22 PM (IST) Mar 27
തമിഴ്നാട് ഊട്ടിയിൽ ആദിവാസി യുവാവിനെ പുലി കടിച്ചുകൊന്നു. തോഡർ ഗോത്രവിഭാഗത്തിൽപെട്ട കെന്തർകുട്ടൻ എന്ന യുവാവ് ആണ് മരിച്ചത്.
കൂടുതൽ വായിക്കൂ05:14 PM (IST) Mar 27
കുവൈത്തിൽ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്.
കൂടുതൽ വായിക്കൂ05:03 PM (IST) Mar 27
വയനാട് പുനരധിവാസ പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രിയുടെ പ്രസംഗം
കൂടുതൽ വായിക്കൂ04:56 PM (IST) Mar 27
പിഴ ചുമത്തുന്നതിന് മുൻപ് ബാങ്കുകൾക്ക് ആർബിഐ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. മറുപടി തൃപ്തികരമല്ലാത്തതുകൊണ്ടാണ് പിഴ ചുമത്തിയത് എന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്.
കൂടുതൽ വായിക്കൂ04:50 PM (IST) Mar 27
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന 23കാരൻ ഉത്തർപ്രദേശിൽ പിടിയിൽ. പെൺകുട്ടിയുടെ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തുവന്നത്.
കൂടുതൽ വായിക്കൂ04:39 PM (IST) Mar 27
നഷ്ടം നികത്താൻ ഏപ്രിൽ മാസത്തിലും സർചാർജ് പിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു
കൂടുതൽ വായിക്കൂ04:32 PM (IST) Mar 27
7 സെൻറ് ഭൂമിയിൽ ആയിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുകളാണ് ദുരന്തബാധിതർക്കായി നിർമ്മിക്കുന്നത്. പുനരധിവാസത്തിനായി 402 ഗുണഭോക്താക്കളെയാണ് സർക്കാർ തെരഞ്ഞെടുത്തിരിക്കുന്നത്.
കൂടുതൽ വായിക്കൂ04:32 PM (IST) Mar 27
പീറ്റർ തീലിനെപ്പോലുള്ള പോലുള്ള സഖ്യകക്ഷികളുടെ ആസ്തി ഉയർന്നിട്ടുണ്ട്. പീറ്റർ തീലിന്റെ ആസ്തി 67% വർദ്ധിച്ച് 14 ബില്യൺ ഡോളറിലെത്തി
കൂടുതൽ വായിക്കൂ04:06 PM (IST) Mar 27
വെങ്ങാനൂർ സ്വദേശി ജീവനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പാറ്റൂർ സ്വദേശി പാർത്ഥസാരഥിക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു.
കൂടുതൽ വായിക്കൂ04:05 PM (IST) Mar 27
ചാനൽ ചർച്ചയിൽ നടത്തിയ അധിക്ഷേപത്തിൽ പികെ ശ്രീമതിയോട് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ കോടതിയിൽ മാപ്പുപറഞ്ഞു
കൂടുതൽ വായിക്കൂ03:40 PM (IST) Mar 27
കണ്ണൂർ കോർപറേഷനും ആറ് നഗരസഭകളും എലപ്പുള്ളി പഞ്ചായത്തുമാണ് ആശാ വർക്കർമാർക്കാണ് ബജറ്റിൽ തുക വകയിരുത്തിയത്. പ്രതിമാസം 7000 രൂപ അധികം നൽകാൻ ബിജെപി ഭരിക്കുന്ന മുത്തോലി ഗ്രാമ പഞ്ചായത്തും തീരുമാനിച്ചിട്ടുണ്ട്.
കൂടുതൽ വായിക്കൂ03:15 PM (IST) Mar 27
സ്‌കൂളിലേക്ക് മദ്യം കൊണ്ടുവന്ന നാല് പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ആറന്മുള പൊലീസ് കൗൺസിലിങ് നൽകും
കൂടുതൽ വായിക്കൂ03:08 PM (IST) Mar 27
ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.
കൂടുതൽ വായിക്കൂ02:55 PM (IST) Mar 27
മറ്റ് വാഹനങ്ങള്‍ക്ക് അപകടകരമാവുന്ന തരത്തില്‍ ഓയില്‍ പരന്നൊഴുകിയതിനെ തുടര്‍ന്ന് മുക്കം അഗ്നിരക്ഷാ സേന സ്ഥലത്തെത്തി റോഡ് കഴുകി സുരക്ഷിതമാക്കി.
കൂടുതൽ വായിക്കൂ02:45 PM (IST) Mar 27
അല്ലപ്ര സ്വദേശിനി രഞ്ജിനിയാണ് മരിച്ചത്. തൃപ്പൂണിത്തുറ ആര്‍ എല്‍ വി കോളേജിലെ വേദാന്തവിഭാഗം അധ്യാപികയും ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മറ്റി അംഗവുമാണ്. എം സി റോഡിലെ കാഞ്ഞിരക്കാട് വളവിലായിരുന്നു അപകടം.
02:02 PM (IST) Mar 27
ബിജെപി ഭരിക്കുന്ന മുത്തോലി പഞ്ചായത്തിൽ ആശമാർക്ക് പ്രതിമാസം 7000 രൂപ അധിക സഹായം നൽകും
കൂടുതൽ വായിക്കൂ