കുവൈത്തിൽ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. 

കുവൈത്ത് സിറ്റി: കുവൈത്തിൽ അസ്ഥിരമായ കാലാവസ്ഥ 26 ദിവസത്തേക്ക് തുടരുമെന്ന് അൽ അജൈരി സയന്‍റിഫിക് സെന്‍റര്‍ അറിയിച്ചു. ഹമീം സീസൺ അവസാനിക്കുകയും ധ്രാൻ സീസൺ ആരംഭിക്കുകയും ചെയ്യുന്ന സീസണൽ ഓവർലാപ്പ് കുവൈത്ത് നിലവിൽ അനുഭവിക്കുന്നുണ്ടെന്നും വിദഗ്ധർ സൂചിപ്പിച്ചു.

രാജ്യത്തെ അസ്ഥിരമായ കാലാവസ്ഥ ഒരു സീസണിൽ നിന്ന് മറ്റൊന്നിലേക്കുള്ള മാറ്റവും സീസണുകൾ തമ്മിലുള്ള ഓവർലാപ്പും മൂലമാണ്. ഇത് അസ്ഥിരവും സജീവവുമായ കാറ്റ് , ഇടിമിന്നൽ, ആലിപ്പഴം എന്നിവയ്ക്ക് കാരണമാകുമെന്നും കേന്ദ്രം വ്യക്തമാക്കി.

Read Also -  ചെറിയ പെരുന്നാൾ; ഖത്തറിൽ ബാങ്ക് അവധി പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം