എറണാകുളം കോതമംഗലത്ത് ഒരു കോടിയിലധികം രൂപയുടെ വിസ തട്ടിപ്പ് നടത്തിയ അധ്യാപകർ പിടിയിൽ. മൂവാറ്റുപുഴയിലെ ബി എഡ് കോളേജിൽ അധ്യാപകനായ തോമസും തമിഴ്‌നാട്ടിൽ കായികാധ്യാപകനായ പ്രദീപുമാണ് പിടിയിലായത്. 

കൊച്ചി: എറണാകുളം കോതമംഗലത്ത് ഒരു കോടിയിലധികം രൂപയുടെ വിസ തട്ടിപ്പ് നടത്തിയ അധ്യാപകർ പിടിയിൽ. മൂവാറ്റുപുഴയിലെ ബി എഡ് കോളേജിൽ അധ്യാപകനായ തോമസും തമിഴ്‌നാട്ടിൽ കായികാധ്യാപകനായ പ്രദീപുമാണ് പിടിയിലായത്. കോതമംഗലം സ്വദേശിയിൽ നിന്നും ഓ‌സ്ട്രേലിയക്കുള്ള വിസ സംഘടിപ്പിച്ചു നൽകാമെന്ന് പറഞ്ഞ് പണം കൈപ്പറ്റിയായിരുന്നു തട്ടിപ്പ്. പരാതിക്കാരിയെ വിശ്വസിപ്പിക്കാൻ വ്യാജ ഓഫർ ലെറ്ററും പ്രതികൾ നൽകിയിരുന്നു. ഒളിവിൽ ആയിരുന്ന പ്രദീപിനെ തമിഴ്‌നാട്ടിലെ ട്രിച്ചിയിൽ നിന്നുമാണ് അന്വേഷണ സംഘം പിടികൂടിയത്. പ്രതികൾ കാളിയാർ, മുവാറ്റുപുഴ എന്നിവിടങ്ങളിലും സമാനമായ തട്ടിപ്പ് നടത്തിയതായി പോലീസ് കണ്ടെത്തി.

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates