സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റെല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ പരമാവധി 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

09:18 PM (IST) Jun 28
ഷിബിൻലാലിന്റെ ഭാര്യ കൃഷ്ണലേഖ, ബന്ധു ദിനരഞ്ചു എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
09:06 PM (IST) Jun 28
പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം.
08:38 PM (IST) Jun 28
പുളിക്കത്തൊടിക മുജീബ് മൗലവി - സഫിയ ദമ്പതിമാരുടെ മകൻ നഫ്ലാൻ ആണ് മരിച്ചത്.
07:59 PM (IST) Jun 28
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
07:55 PM (IST) Jun 28
തൃശൂരിനും ഷൊർണൂരിനും ഇടയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു
07:13 PM (IST) Jun 28
ഭൂമിയുടെ ഏത് ഭാഗത്തിന് മുകളിലൂടെയാണ് ഇപ്പോൾ സഞ്ചരിക്കുന്നതെന്ന മോദിയുടെ ചോദ്യത്തിന് ഇപ്പോൾ മനസിലാകുന്നില്ലെന്നും, അല്പസമയത്തിനകം പുറത്തേക്ക് കാണുമ്പോൾ മനസിലാകുമെന്നുമായിരുന്നു ശുഭാംശുവിന്റെ മറുപടി.
07:13 PM (IST) Jun 28
കൊല്ലം പത്തനാപുരം പുന്നലയിൽ കനാലിൽ മധ്യവയസ്കന്‍റെ മൃതദേഹം കണ്ടെത്തി.
05:16 PM (IST) Jun 28
ആരോഗ്യനിലയിൽ മാറ്റമില്ലെന്നും തൽസ്ഥിതി തുടരുന്നുവെന്നുമാണ് മെഡിക്കൽ ബുള്ളറ്റിൻ.
05:05 PM (IST) Jun 28
നാലടിയോളം താഴ്ചയിൽ കുഴിച്ചിട്ടിരുന്ന മൃതദേഹം കുനിഞ്ഞിരിക്കുന്ന രൂപത്തിലായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.
04:50 PM (IST) Jun 28
കൊച്ചിയിൽ റേഞ്ച് റോവർ കാർ ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ അപകടത്തിൽ യുവാവ് മരിച്ചത് മാനുഷിക പിഴവ് മൂലമെന്ന് എംവിഡി
04:32 PM (IST) Jun 28
പഞ്ചായത്തുകളുടെ നേതൃത്വത്തിൽ മൈക്ക് അനൗൺസ്മെന്റും നടത്തി. ഷട്ടർ തുറന്നാൽ പെരിയാർ നദിയിലൂടെ ഒഴുകിയാണ് വെള്ളം ഇടുക്കി അണക്കെട്ടിൽ എത്തേണ്ടത്.
04:03 PM (IST) Jun 28
പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്കൂൾ വിദ്യാർത്ഥി ആശിർനന്ദയുടെ മരണത്തിൽ സ്കൂളിനെതിരെ ഗുരുതര കണ്ടെത്തലുമായി വിദ്യാഭ്യാസ വകുപ്പ്.
03:55 PM (IST) Jun 28
അത്രമേൽ വൈകാരിക നിമിഷങ്ങൾക്കാണ് കൂട്ട ശവസംസ്കാര ചടങ്ങ് സാക്ഷ്യം വഹിച്ചത്.
03:36 PM (IST) Jun 28
വിദ്യാർത്ഥികളെയും യുവാക്കളെയും പങ്കെടുപ്പിച്ച് വ്യാപകമായി സുംബാ നൃത്തം സംഘടിപ്പിക്കുമെന്നും എ ഐ വൈ എഫ്
03:14 PM (IST) Jun 28
ആശിർ നന്ദ പഠിച്ച ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് കോൺവെന്‍റ് സ്കൂളിനെതിരെ പാലക്കാട് ഡി ഡി ഇയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്
01:46 PM (IST) Jun 28
ഉപകരണങ്ങൾ ലഭ്യമാകാതെ വന്നതോടെ ശസ്ത്രക്രിയകൾ മാറ്റിയെന്നും ജോലി രാജിവെക്കാൻ ആലോചിക്കുന്നുവെന്നും ഡോ ഹാരിസ് ചിറക്കൽ
01:07 PM (IST) Jun 28
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയെ മരണത്തിൽനിന്ന് രക്ഷിച്ചുവെന്ന ട്രംപിന്റെ പരാമർശത്തെ അപലപിച്ച് അബ്ബാസ് അരഗ്ചി, യു എസ് പ്രസിഡന്‍റിന്‍റേത് അനാദരവ് നിറഞ്ഞതാണെന്നും അഭിപ്രായപ്പെട്ടു
12:42 PM (IST) Jun 28
കേരള സർവകലാശാല എംബിഎ നാലാം സെമസ്റ്റർ ക്ലാസ് തുടങ്ങും മുൻപ് നാലാം സെമസ്റ്റർ പരീക്ഷാ തീയ്യതി പ്രഖ്യാപിച്ചു
12:27 PM (IST) Jun 28
ഗുഹയ്ക്കുള്ളിലും പരിസരത്തും വീഡിയോ ചിത്രീകരിച്ചാൽ കർശനമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
12:26 PM (IST) Jun 28
പേവിഷബാധ ലക്ഷണങ്ങളോടെ കണ്ണൂരിൽ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു
12:14 PM (IST) Jun 28
വയനാട് ഉരുൾപൊട്ടൽ പുനരധിവാസം നടപ്പാക്കേണ്ട എൽസ്റ്റൺ എസ്റ്റേറ്റിലെ ഭൂമിയുടെ മൂല്യം കണക്കാക്കാൻ വിദഗ്ധ സമിതിയെ വെക്കാൻ ഉത്തര്
12:02 PM (IST) Jun 28
സൂംബ അൽപവസ്ത്രം ധരിച്ചുള്ള ഡാൻസെന്ന ആരോപണം നിഷേധിച്ച് ഡിവൈഎഫ്ഐ
11:51 AM (IST) Jun 28
ഹൈക്കോടതി അഭിഭാഷകൻ പ്രതിയായ പോക്സോ കേസിൽ വൻ അട്ടിമറിയെന്ന് ഡിഐജി റിപ്പോർട്ട്
11:25 AM (IST) Jun 28
യൂത്ത് കോൺഗ്രസ് നേതൃക്യാമ്പിലും ആരോഗ്യ പരിപാലനത്തിനുള്ള സെഷനുകൾ ഉണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
11:18 AM (IST) Jun 28
മലമ്പുഴ ആനക്കല്ല് സ്വദേശി സനിൽ നാരായണൻ(47)മരിച്ച സംഭവത്തിൽ പാലക്കാട് ജില്ലാ ആശുപത്രിക്കെതിരെ ആരോപണം
11:00 AM (IST) Jun 28
ബിജെപി നേതാവിന്റെ സിനിമക്കാണ് ജാനകി എന്ന പേരിനെ ചൊല്ലി അനുമതി നിഷേധിച്ചത്.
10:57 AM (IST) Jun 28
യുപിഎസ്‌സി കൈമാറിയ ചുരുക്കപ്പട്ടികയ്ക്ക് പുറത്ത് നിന്ന് സംസ്ഥാന പൊലീസ് മേധാവിയെ നിയമിക്കാൻ സർക്കാർ ആലോചന
10:49 AM (IST) Jun 28
മാതാപിതാക്കൾ ചികിത്സ നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഒരു വയസുകാരൻ മരിച്ചു
10:08 AM (IST) Jun 28
വിദ്യാർത്ഥി സംഘടനകൾ, അധ്യാപികമാർ, പിടിഎ തുടങ്ങിയവരുമായി സർക്കാർ ചടച്ച നടത്തേണ്ടതുണ്ട്
09:32 AM (IST) Jun 28
സൂമ്പയിൽ ചർച്ച് ചെയ്തു തെറ്റിദ്ധാരണ നീക്കാൻ തയ്യാറാണ്.എന്നാൽ തീരുമാനത്തിൽ നിന്നും പിന്നോട്ടില്ല
09:00 AM (IST) Jun 28
മാനുഷിക പിഴവാണ് അപകടമുണ്ടാക്കിയതെന്നും വാഹനത്തിന് സാങ്കേതിക തകരാർ ഉണ്ടായിട്ടില്ലെന്നും മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമികാന്വേഷണത്തിൽ തെളിഞ്ഞു.
08:42 AM (IST) Jun 28
73 മീറ്റര് ഉയരെ താഴികകുടത്തിലാണ് വിള്ളൽ കണ്ടെത്തിയത്.
08:21 AM (IST) Jun 28
രണ്ടാഴ്ച്ചയായിട്ടും മൃതദേഹം കിട്ടാതെ വന്നതോടെ അനിലിൻ്റെ വീട്ടുകാർ മൂന്ന് ദിവസം മുൻപ് പ്രതീകാത്മക സംസ്കാര ചടങ്ങുകൾ നടത്തിയിരുന്നു.
07:38 AM (IST) Jun 28
നിയമ പരിശോധനക്ക് ശേഷം മറുപടി നൽകാനാണ് സർക്കാരിൻ്റെ തീരുമാനം.
07:21 AM (IST) Jun 28
സംസ്ഥാനത്ത് ഒരു ജില്ലയിലും പൂർണ്ണമായ വിദ്യാഭ്യാസ അവധി ഇന്ന് പ്രഖ്യാപിച്ചിട്ടില്ല. ഇന്ന് ശനിയാഴ്ച ആയതിനാൽ തന്നെ ഭൂരിപക്ഷം സ്‌കൂളുകളിലും ക്‌ളാസുകൾ ഇല്ല. എന്നാൽ തൃശൂരിൽ തൃശൂർ വിദ്യാഭ്യാസ ജില്ലാ ഓഫീസിൻ്റെ കീഴിലുള്ള സ്‌കൂളുകൾക്ക് മാത്രം ജില്ലാ വിദ്യാഭ്യാസ ഓഫീസർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അവധി പ്രഖ്യാപനം രാത്രിയിൽ ഏറെ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. തൃശൂർ ജില്ലയിൽ മുഴുവൻ അവധി ആണെന്ന തെറ്റായ വിവരം പ്രചരിച്ചതോടെ ജില്ല കലക്റ്റർ തന്നെ വിശദീകരണവുമായി രംഗത്തുവന്നു.
07:21 AM (IST) Jun 28
സൂംബ വിവാദത്തിൽ മുസ്ലീം മത സംഘടനകളും സിപിഎമ്മും തമ്മിൽ പോര് മുറുകുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലില്ല ജീവിക്കുന്നതെന്ന മന്ത്രി ആർ ബിന്ദുവിന്‍റെ പ്രസ്താവനയെ പരിഹസിച്ച് കെഎൻഎം നേതാവ് ഹുസൈൻ മടവൂർ രംഗത്തെത്തി. ശാസ്ത്രീയ അടിത്തറയില്ലാതെയാണ് സൂംബ സ്കൂളുകളിൽ അടിച്ചേൽപിക്കുന്നതെന്നും ആരോപണം ഉയർന്നു.
07:20 AM (IST) Jun 28
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും സാധാരണ നിലയിലാക്കാനുള്ള ശ്രമം തുടരുകയാണെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്. ഡയാലിസിസിനും 72 മണിക്കൂർ നിരീക്ഷണത്തിനും ശേഷം വൃക്ക സംബന്ധമായ പ്രശ്നങ്ങളിൽ നേരിയ പുരോഗതി ഉണ്ടെന്നാണ് വിലയിരുത്തൽ.
07:20 AM (IST) Jun 28
അമേരിക്കൻ പ്രസിഡന്റിന്റെ എക്സിക്യുട്ടീവ് ഉത്തരവ് തടയാൻ ഫെഡറൽ ജഡ്ജിമാർക്ക് അധികാരമില്ലെന്ന് യുഎസ് സുപ്രീംകോടതി. ചില കേസുകളില്‍ ഫെഡറൽ കോടതികളുടെ ഇടപെടൽ, യുഎസ് കോൺഗ്രസ് നൽകിയ അധികാരത്തിനും മുകളിലാണെന്നും കോടതി നിരീക്ഷിച്ചു. ജന്മാവകാശ പൗരത്വം റദ്ദാക്കി ട്രംപ് പുറപ്പെടുവിച്ച ഉത്തരവ് തടഞ്ഞതിനെതിരെ സർക്കാർ നൽകിയ ഹർജിയിലാണ് നിര്‍ണായക വിധി. വിധിയിൽ സന്തോഷമെന്നും മികച്ച തീരുമാനമെന്നും ട്രംപ് പ്രതികരിച്ചു.
07:19 AM (IST) Jun 28
കാനഡയുമായി എല്ലാ വ്യാപാര കരാർ ചർച്ചകളും ഉടൻ അവസാനിപ്പിക്കുമെന്ന് ഡോണൾഡ് ട്രംപ്. ടെക് കമ്പനികളിൽ നിന്ന് 3 ശതമാനം ഡിജിറ്റൽ സർവീസ് നികുതി ഈടാക്കാനുള്ള കാനഡയുടെ തീരുമാനത്തിന് പിന്നാലെയാണ് പ്രഖ്യാപനം. പുതിയ നികുതി, യുഎസ് ടെക്ക് കമ്പനികൾക്ക് 3 ബില്യൺ ഡോളറിന്റെ അധിക ചെലവ് ഉണ്ടാക്കുമെന്നാണ് നിഗമനം. ഇതേ തുടർന്നാണ് ട്രംപിന്റെ പ്രഖ്യാപനം.
07:19 AM (IST) Jun 28
മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കാൻ സാധ്യത. റൂൾ കർവ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാം തുറക്കാൻ സാധ്യതയുണ്ടെന്ന് ജില്ലാ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. പെരിയാറിന്‍റെ തീരത്ത് താമസിക്കുന്ന ആളുകളോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാനും നിർദ്ദേശം നൽകിയിട്ടുണ്ട്. മാറിത്താമസിക്കുന്നവര്‍ക്ക് ഇരുപതിലധികം ക്യാമ്പുകൾ സജ്ജീകരിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.