ഷിബിൻലാലിന്റെ ഭാര്യ കൃഷ്ണലേഖ, ബന്ധു ദിനരഞ്ചു എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവിൽ സ്വകാര്യ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് 40 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒന്നാം പ്രതി ഷിബിൻലാലിന്റെ ഭാര്യയെയും ബന്ധുവിനെയും അറസ്റ്റ് ചെയ്തു. ഷിബിൻലാലിന്റെ ഭാര്യ കൃഷ്ണലേഖ, ബന്ധു ദിനരഞ്ചു എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തനിക്ക് 10 ലക്ഷത്തിന്റെ ഗോൾഡ് ലോൺ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് കൃഷ്ണലേഖ വ്യാജ സത്യവാങ്മൂലം നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. ഒന്നാം പ്രതിയുടെ കൂടെ കൃഷ്ണപ്രിയയും ബാങ്കിൽ അക്കൗണ്ട് എടുത്തിരുന്നു.

ഗൂഢാലോചന കുറ്റവും വ്യാജ രേഖ ഉണ്ടാക്കലും കുറ്റകൃത്യത്തിൽ പരോക്ഷമായി സഹായിച്ചതുമാണ് കൃഷ്ണലേഖക്കെതിരെയുള്ള വകുപ്പുകൾ. കുറ്റകൃത്യം അറിഞ്ഞിട്ടും പ്രതിയെ സഹായിച്ചതിനാണ് ദിനുരഞ്ചുവിനെതിരെ കേസ് എടുത്തത്. അതേ സമയം പ്രതി ഷിബിൻലാൽ തട്ടിയെടുത്ത 40 ലക്ഷത്തിൽ ബാക്കി 39 ലക്ഷം ഇത് വരെ കണ്ടെത്താനായിട്ടില്ല. പ്രതികളുടെ നുണ പരിശോധന ടെസ്റ്റുകളുൾപ്പടെ ശാസ്ത്രീയമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് അന്വേഷണ സംഘം.