പേവിഷബാധ ലക്ഷണങ്ങളോടെ കണ്ണൂരിൽ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

കണ്ണൂർ: കണ്ണൂരിൽ പേവിഷബാധ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരൻ മരിച്ചു. തമിഴ്നാട് സ്വദേശികളായ മണി-ജാതിയ ദമ്പതികളുടെ മകൻ ഹരിത്താണ് മരിച്ചത്. കഴിഞ്ഞ മെയ് 31ന് പയ്യാമ്പലത്തെ വാടക കോട്ടേഴ്സിന് സമീപത്തുനിന്നാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്.

Add Asianetnews as a Preferred SourcegooglePreferred

വലത് കണ്ണിനും ഇടതു കാലിനുമാണ് കുട്ടിക്ക് പരിക്കേറ്റത്. അന്ന് തന്നെ ജില്ലാ ആശുപത്രിയിൽ എത്തി വാക്സീനേഷൻ എടുത്തു. എന്നാൽ വീണ്ടും പനിയും മറ്റ് ലക്ഷണങ്ങളും കാണിച്ചതോടെ ചികിത്സ തേടുകയായിരുന്നു. പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളേജിൽ 12 ദിവസം ചികിത്സയിൽ കഴിഞ്ഞു. ദിവസങ്ങൾക്കു മുൻപ് വ്യാപകമായി കണ്ണൂർ നഗരത്തിൽ തെരുവുനായ ആക്രമണം ഉണ്ടായിരുന്നു. 70ലധികം പേരാണ് നായയുടെ കടിയേറ്റതിനെ തുടർന്ന് ചികിത്സ തേടിയത്.