കേരള സർവകലാശാല എംബിഎ നാലാം സെമസ്റ്റർ ക്ലാസ് തുടങ്ങും മുൻപ് നാലാം സെമസ്റ്റർ പരീക്ഷാ തീയ്യതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സർവകലാശാലയിൽ വിചിത്രമായ പരീക്ഷ നടത്തിപ്പ്. നാലാം സെമസ്റ്റർ ക്ലാസ് തുടങ്ങും മുമ്പേ നാലാം സെമസ്റ്റർ പരീക്ഷ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. 2023-25 ബാച്ചിലെ എംബിഎ വിദ്യാർത്ഥികളുടെ മൂന്നാം സെമസ്റ്റർ പരീക്ഷ നടക്കുന്നതിനിടെയാണ് നാലാം സെമസ്റ്റർ പരീക്ഷയുടെ തീയ്യതി പ്രഖ്യാപിച്ചത്. ജൂലൈ 14 നാണ് മൂന്നാം സെമസ്റ്റർ പരീക്ഷ അവസാനിക്കുന്നത്. ജൂലൈ 28 ന് വൈവയുമുണ്ട്. ഇതുവരെ നാലാം സെമസ്റ്റർ ക്ലാസ് ആരംഭിച്ചിട്ടുമില്ല. ഇതിനിടെയാണ് ജൂലൈ 21 ന് നാലാം സെമസ്റ്റർ പരീക്ഷയുടെ തീയ്യതികൾ പ്രഖ്യാപിച്ചത്. ഇന്ന് മുതൽ ഈ പരീക്ഷയ്ക്ക് ഫീസ് അടയ്ക്കാൻ സർവകലാശാല നോട്ടിഫിക്കേഷനിൽ ആവശ്യപ്പെടുന്നു. വിദ്യാർത്ഥികൾ പരീക്ഷാ കൺട്രോളർക്ക് പരാതി നൽകിയിട്ടുണ്ട്.

YouTube video player